അരിയിൽ ഷുക്കൂർ
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് നിർണായക വിധിപ്രഖ്യാപിച്ചത്. കേസിൽ പതുമൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി കെ.വി.സുമേഷ് ഉൾപ്പെടെയുള്ള ഏഴ് പേർക്കാണ് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
സുമേഷിനെ കൂടാതെ മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി പി.വി. മനോഹരൻ, പത്താം പ്രതി എം.പി.ദിനേശൻ എന്ന മൈന ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം വിധിച്ചത്. ബാക്കി ആറു പ്രതികൾക്ക് ജാമ്യം അനുവദിച്ചു.
മൂന്ന് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിച്ച പതിനാലാം പ്രതി രാധാകൃഷ്ണൻ, പതിനാറാം പ്രതി സജിത്, ഇരുപത്തിയഞ്ചാം പ്രതി വി.വി.മോഹനൻ, ഇരുപത്തിയാറാം പ്രതി പുരുഷോത്തമൻ, ഇരുപത്തിയേഴാം പ്രതി അജിത് കുമാർ, ഇരുപത്തിയെട്ടാം പ്രതി പി.പി.സുരേശൻ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. അതേസമയം സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷു അടക്കം 18 പേരെ വെറുതെ വിട്ടു.
2012 ഫെബ്രുവരി 12നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽവെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞ് നിർത്തി ആക്രമിച്ചുവെന്ന് ആരോപിച്ച് കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. അതേസമയം വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മന്ത്രിയും ലീഗ് നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Tags : Ariyal Shukoor AriyalShukoor MurderCase ShukoorMurderCase LifeImprisonment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash