Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ariyal Shukoor

അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സ്: ഏ​ഴ് പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം

കൊ​ച്ചി: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ ഏ​ഴ് പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ. എ​റ​ണാ​കു​ള​ത്തെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യാ​ണ് നി​ർ​ണാ​യ​ക വി​ധി​പ്ര​ഖ്യാ​പി​ച്ച​ത്. കേ​സി​ൽ പ​തു​മൂ​ന്ന് പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഒ​ന്നാം പ്ര​തി കെ.​വി.​സു​മേ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴ് പേ​ർ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​ത്.

സു​മേ​ഷി​നെ കൂ​ടാ​തെ മൂ​ന്നാം പ്ര​തി അ​നൂ​പ്, ഏ​ഴാം പ്ര​തി പ​വി​ത്ര​ൻ, ഒ​മ്പ​താം പ്ര​തി പി.​വി. മ​നോ​ഹ​ര​ൻ, പ​ത്താം പ്ര​തി എം.​പി.​ദി​നേ​ശ​ൻ എ​ന്ന മൈ​ന ദി​നേ​ശ​ൻ, പ​ന്ത്ര​ണ്ടാം പ്ര​തി ബി​ജു​മോ​ൻ, പ​തി​ന​ഞ്ചാം പ്ര​തി ഷി​ജി​ൻ മോ​ഹ​ൻ എ​ന്നി​വ​ർ​ക്കാ​ണ് ജീ​വ​പ​ര്യ​ന്തം വി​ധി​ച്ച​ത്. ബാ​ക്കി ആ​റു പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു.

മൂ​ന്ന് വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ ശി​ക്ഷ ല​ഭി​ച്ച പ​തി​നാ​ലാം പ്ര​തി രാ​ധാ​കൃ​ഷ്ണ​ൻ, പ​തി​നാ​റാം പ്ര​തി സ​ജി​ത്, ഇ​രു​പ​ത്തി​യ​ഞ്ചാം പ്ര​തി വി.​വി.​മോ​ഹ​ന​ൻ, ഇ​രു​പ​ത്തി​യാ​റാം പ്ര​തി പു​രു​ഷോ​ത്ത​മ​ൻ, ഇ​രു​പ​ത്തി​യേ​ഴാം പ്ര​തി അ​ജി​ത് കു​മാ​ർ, ഇ​രു​പ​ത്തി​യെ​ട്ടാം പ്ര​തി പി.​പി.​സു​രേ​ശ​ൻ എ​ന്നി​വ​ര്‍​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം സി​പി​എം നേ​താ​ക്ക​ളാ​യ പി. ​ജ​യ​രാ​ജ​നും ടി.​വി രാ​ജേ​ഷു അ​ട​ക്കം 18 പേ​രെ വെ​റു​തെ വി​ട്ടു.

2012 ഫെ​ബ്രു​വ​രി 12നാ​ണ് ത​ളി​പ്പ​റ​മ്പി​ലെ ചു​ള്ളി​യോ​ട് വ​യ​ലി​ൽ​വെ​ച്ച് ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​ജ​യ​രാ​ജ​ന്‍റെ വാ​ഹ​ന​വ്യൂ​ഹം ത​ട​ഞ്ഞ് നി​ർ​ത്തി ആ​ക്ര​മി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ക​ണ്ണൂ​ർ അ​രി​യി​ലെ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ അ​ബ്ദു​ൽ ഷു​ക്കൂ​റി​നെ പ​ര​സ്യ​വി​ചാ​ര​ണ ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. അ​തേ​സ​മ​യം വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് മ​ന്ത്രി​യും ലീ​ഗ് നേ​താ​വു​മാ​യ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

Latest News

Corehub Up