ചെന്നൈ: കോയമ്പത്തൂരിലെ ഹിന്ദുമുന്നണി വക്താവ് സി.ശശികുമാറിനെ കൊലപ്പെടുത്തിയ കേസില്‍ നിരോധിതസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നാലു പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷ.
പൂനമല്ലി പ്രത്യേക എന്‍ഐഎ കോടതിയാണ് പ്രതികളായ സദ്ദാം ഹുസൈന്, സുബൈര്‍, മുബാറക്ക്, മുഹമ്മദ് റഫിഖ് ഹസന് എന്നിവരെ ശിക്ഷിച്ചത്. 30000 രൂപ പിഴ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്.