ബാഗ്ദാദിലെ ഇറാഖി കോടതി കെട്ടിടം (ഫയൽ ചിത്രം)
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽ ചേർന്ന ആറ് ഫ്രഞ്ച് പൗരന്മാർക്ക് ഇറാക്കി കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മറ്റൊരു ഫ്രഞ്ചുകാരന് 15 വർഷത്തെ തടവും നല്കി.
ഭീകരവാദം അടക്കമുള്ള കുറ്റങ്ങളാണു പ്രതികൾക്കെതിരേ ചുമത്തിയത്. പ്രതികൾ ചെറുപ്പമായതിനാലാണു വധശിക്ഷയ്ക്കു പകരം ജീവപര്യന്തം നല്കുന്നതെന്ന് കോടതി വിശദീകരിച്ചു. കഴിഞ്ഞവർഷം സിറിയൻ തടവറകളിൽനിന്ന് ഇറാക്കിലേക്കു മാറ്റിയ 47 ഫ്രഞ്ച് പൗരന്മാരിൽ ഉൾപ്പെട്ടവരാണു ശിക്ഷിക്കപ്പെട്ട ഈ ഏഴു പേർ.
2014ൽ സിറിയയിലും ഇറാക്കിലും ഖലീഫാ സാമ്രാജ്യം പ്രഖ്യാപിച്ച ഇസ്ലാമിക് സ്റ്റേറ്റിനെ അമേരിക്ക നേതൃത്വം നല്കിയ സഖ്യകക്ഷിസേന 2019ൽ പരാജയപ്പെടുത്തുകയായിരുന്നു.
Tags : LifeImprisonment French Citizens Terrorism Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash