പ്രതീകാത്മക ചിത്രം
കോഴിക്കോട്: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച് ഇരയുടെ ബന്ധു. വടകര മയ്യന്നൂർ സ്വദേശി നാസറിനാണ് വെട്ടേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാസറിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. മയ്യന്നൂരിലെ വീട്ടിൽ വിശ്രമിക്കുകയായിരുന്ന നാസറിനെ പീഡനത്തിനിരയായ കുട്ടിയുടെ ബന്ധു ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നാസറിന് പോക്സോ കേസിൽ ജാമ്യം ലഭിച്ചത്.
ഇയാളുടെ കഴുത്തിനും കൈകളിലും ഉൾപ്പെടെ ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. വടകര ജില്ലാ ആശുപത്രിയിലെത്തിച്ച നാസറിനെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
Tags : POCSO Calicut Crime Police Investigation CaseFile FIR