റിൻഷാ മുഹമ്മദ് റാഫി
പാലക്കാട്: വടക്കാഞ്ചേരിയിൽ154.27ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ബംഗളൂരുവിൽ നിന്നും എംഡിഎംഎ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച പാലക്കാട് പട്ടാണി സ്ട്രീറ്റ് സ്വദേശിയായ റിൻഷാ മുഹമ്മദ് റാഫി(25)ആണ് പിടിയിലായത്.
കേരളത്തിൽ എംഡിഎംഎ വിൽപന നടത്താൻ അരൂദാസിനെ സഹായിച്ചത് റിൻഷയാണെന്നാണ് വിവരം. ഓഗസ്റ്റ് ഒമ്പതിന് ആയിരുന്നു വടക്കാഞ്ചേരിയിൽ നിന്നും154.27ഗ്രാം എംഡിഎംഎ പിടികൂടിയത്. കേസിൽ കുന്നംകുളം ചിറ്റഞ്ഞൂർ സ്വദേശിയായ കോരങ്ങത്ത് വീട്ടിൽ ശരത്ത്മോൻ (37) പിടിയിലായിരുന്നു.
ഇയാളാണ് ബംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ചത് അരൂദാസാണെന്ന് മൊഴി നൽകിയത്. പിന്നാലെയാണ് റിൻഷയുടെ വിവരങ്ങൾ ലഭിച്ചത്. തുടർന്ന് വടക്കാഞ്ചേരി പൊലിസ് സംഘം ബംഗളൂരൂവിലെത്തി നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പിടികൂടിയത്. പ്രതിയെ നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
Tags : crimenews Vadakkencherry Crime Police Investigation CaseFile FIR