x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ പ്രാ​യ​ത്ത​ട്ടി​പ്പ് ആ​രോ​പ​ണം

ഓൺലൈൻ ഡെസ്ക്
Published: October 27, 2026 04:12 PM IST | Updated: October 27, 2026 04:12 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച വി​ദ്യാ​ർ​ഥി​ക്കെ​തി​രെ പ്രാ​യ​ത്ത​ട്ടി​പ്പ് ആ​രോ​പ​ണ​വു​മാ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ രം​ഗ​ത്ത്. കോ​ട്ട​യം കോ​രു​ത്തോ​ട് സ്കൂ​ളി​ലെ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​ക്കെ​തി​രെ​യാ​ണ് കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സ​ബ് ജൂ​നി​യ​ർ ബോ​യ്സ് 400 മീ​റ്റ​ർ മ​ത്സ​ര​ത്തി​ൽ 97-ാം ന​മ്പ​ർ ചെ​സ്റ്റ് ന​മ്പ​ർ ധ​രി​ച്ചാ​ണ് ഈ ​വി​ദ്യാ​ർ​ഥി മ​ത്സ​രി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക്ക് ര​ണ്ട് ആ​ധാ​ർ കാ​ർ​ഡു​ക​ളും ര​ണ്ട് വ്യ​ത്യ​സ്ത ജ​ന​ന​ത്തീ​യ​തി​ക​ളും ഉ​ള്ള​താ​യി പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ് അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​നി​ൽ 2012-ലെ ​ജ​ന​ന​ത്തീ​യ​തി​യി​ലാ​ണ് ഈ ​വി​ദ്യാ​ർ​ഥി​യു​ടെ വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ കാ​യി​ക​മേ​ള​യി​ൽ 2014-ലെ ​ജ​ന​ന​ത്തീ​യ​തി​യു​ള്ള ആ​ധാ​ർ കാ​ർ​ഡ് ഹാ​ജ​രാ​ക്കി​യാ​ണ് സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച​തെ​ന്ന് മാ​ർ ബേ​സി​ൽ സ്കൂ​ളി​ലെ അ​ധ്യാ​പി​ക ആ​രോ​പി​ച്ചു.

യ​ഥാ​ർ​ഥ​ത്തി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കേ​ണ്ട വി​ദ്യാ​ർ​ഥി​യാ​ണ് പ്രാ​യം കു​റ​ച്ച് സ​ബ് ജൂ​നി​യ​റി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്നാ​ണ് ആ​രോ​പ​ണം. നേ​ര​ത്തെ കോ​ട്ട​യം റ​വ​ന്യു ജി​ല്ലാ മ​ത്സ​ര​ത്തി​ലും ഈ ​വി​ദ്യാ​ർ​ഥി​ക്കെ​തി​രെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. വി​ഷ​യം സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ലേ​ക്ക് എ​ത്തി​യ​തോ​ടെ സ്കൂ​ൾ അ​ധി​കൃ​ത​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് (ഡി​പി​ഐ) ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി. 

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും ഇ​ര​ട്ട ഐ​ഡി കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ​മാ​ന​മാ​യ രീ​തി​യി​ൽ ആ​ളു​ക​ളെ മ​ത്സ​രി​പ്പി​ച്ച സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും, ആ​വ​ർ​ത്തി​ച്ചു​ണ്ടാ​കു​ന്ന ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ അ​ധി​കൃ​ത​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ധ്യാ​പ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.  

Tags : SchoolSportsMeet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up