x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാം​ലീ​ലാ മൈ​താ​ന​ത്തെ കോ​ൺ​ഗ്ര​സ് റാ​ലി​യു​ടെ അ​നു​മ​തി റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ഡ​ൽ​ഹി പൊ​ലി​സ് 

ഓൺലൈൻ ഡെസ്ക്
Published: October 27, 2026 03:48 PM IST | Updated: October 27, 2026 03:48 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ന​വം​ബ​ർ ഒ​ന്നി​ന് ഡ​ൽ​ഹി രാം​ലീ​ലാ മൈ​താ​ന​ത്ത് കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന 'വോ​ട്ട് ബ​ച്ചാ​വോ' മെ​ഗാ റാ​ലി​യു​ടെ അ​നു​മ​തി പൊ​ലി​സ് പി​ൻ​വ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് ഡ​ൽ​ഹി പൊ​ലി​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഒ​ക്ടോ​ബ​ർ 25 മു​ത​ൽ ന​വം​ബ​ർ മൂ​ന്ന് വ​രെ രാം​ലീ​ലാ മൈ​താ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി കോ​ൺ​ഗ്ര​സി​ന് ഇ​തി​ന​കം ത​ന്നെ ഔ​ദ്യോ​ഗി​ക​മാ​യി നോ ​ഒ​ബ്ജ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും അ​നു​മ​തി​യും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

റാ​ലി​ക്കു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ പൊ​ലി​സ് ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പൊ​ലി​സ് ഇ​തി​ൽ ഇ​ട​പെ​ടു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​രോ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ റാ​ലി​ക്കു​ള്ള അ​നു​മ​തി റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്നും മു​ൻ​പ് ന​ൽ​കി​യ അ​നു​മ​തി ഇ​പ്പോ​ഴും നി​ല​വി​ലു​ണ്ടെ​ന്നും പൊ​ലി​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കോ​ൺ​ഗ്ര​സ് ഈ ​റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.



Tags : delhipolice DelhiPoliceClarification RamlilaMaidanRallyPermission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up