National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യംവയ്ക്കുന്ന പോസ്റ്റുകൾ നീക്കംചെയ്യാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് ഡൽഹി പോലീസ് ഉത്തരവിട്ടെന്നു റിപ്പോർട്ട്. കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിനിടെ പങ്കുവയ്ക്കപ്പെട്ട അപകീർത്തിപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ നീക്കം ചെയ്യാനാണ് നിർദേശം.
ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യുന്ന നടപടി പുരോഗമിക്കുകയാണെന്നും വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്ത നിരവധി പോസ്റ്റുകൾ നീക്കം ചെയ്തെന്നും ഒരു ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഡൽഹി പോലീസിന്റെ സമൂഹമാധ്യമ നിരീക്ഷണ ടീം അത്തരം ഉള്ളടക്കങ്ങൾ കണ്ടെത്താൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സദാ നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു.
അതിനിടെ, പ്രധാനമന്ത്രിയെ ലക്ഷ്യംവയ്ക്കു ന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ ഉത്തരവിടുന്നത് സർക്കാരിന്റെ ഏകാധിപത്യപരമായ പ്രവണതയാണെന്നു സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്.
National
ന്യൂഡൽഹി: ജന്തർ മന്തറിൽ കഴിഞ്ഞ 20നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടുള്ള കേസുകൾ പിൻവലിക്കുമെന്ന കേന്ദ്രസർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിൽ തുടർനടപടികൾ നിർത്തിവച്ച് പോലീസ്.
കേസ് പിൻവലിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾക്കനുസരിച്ച് തുടർനടപടികൾ ഉണ്ടാകുമെന്നും പോലീസ് വൃത്തങ്ങൾ സൂചന നൽകി.
ഡൽഹിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 15 എഫ്ഐആറുകളാണ് നീറ്റ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതിനകം രജിസ്റ്റർ ചെയ്തിരിക്കന്നത്.
അതേസമയം സംഘർഷത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടായിരുന്നോ എന്നതിൽ അന്വേഷണം തുടരും. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും മൊബൈൽഫോൺ സംഭാഷണങ്ങളും പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ക്രമിനൽ പശ്ചാത്തലമുള്ള ഏകദേശം രണ്ടായിരത്തി അഞ്ഞൂറോളം പേർ സമരത്തിൽ നുഴഞ്ഞുകയറിയെന്ന ആരോപണത്തിലും അന്വേഷണം ഉണ്ട്. ഇവരെ കണ്ടെത്താനാകുമോ എന്നും പരിശോധിക്കുകാണെന്ന് പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: ജന്തർ മന്തറിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷം ആസൂത്രിതമാണോയെന്നു ഡൽഹി പോലീസിന് സംശയം. ഇതേത്തുടർന്ന് സംഘർഷത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകളുടെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ പോസ്റ്റുകളും മൊബൈൽ ഫോൺ രേഖകളും പരിശോധിക്കുന്നതിന്റെ തിരക്കിലാണു പോലീസ്.
പൊതുമുതൽ നശിപ്പിക്കുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്തവരെ കണ്ടെത്തുന്നതിന് സിസിടിവി ദൃശ്യങ്ങളും ലൈവ് സ്ട്രീമിംഗുകളും ഉൾപ്പെടെയാണു പരിശോധിക്കുന്നത്.
വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുന്നുണ്ട്. മുഖവും വസ്ത്രവും ഉൾപ്പെടെ വിശകലനം ചെയ്യും. കലാപസമയത്ത് ജന്തർ മന്തറിൽ ഉണ്ടായിരുന്നോയെന്നും സ്ഥിരീകരിക്കും.
തെളിവായി സ്വീകരിക്കുംമുന്പ് വീഡിയോദൃശ്യങ്ങൾ ഉൾപ്പെടെ ഡിജിറ്റൽ രേഖകളുടെ ആധികാരികത ഉറപ്പാക്കും. സംശയമുള്ള ഒട്ടേറെപ്പേരുടെ ഫോൺ വിളിയുടെ വിശദാംശങ്ങൾ ശേഖരിച്ചുകഴിഞ്ഞതായും പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ചിലെ പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചിരുന്നു. സിജെപിയുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത് പാക് കേന്ദ്രമായി പ്രവർത്തിക്കുന്ന 480 ഓളം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നുവെന്ന് കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കിയിരുന്നു.
National
ന്യൂഡൽഹി: ജന്തർ മന്തർ മേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സമരക്കാരെ ബുദ്ധിമുട്ടിക്കാൻ നടപടികളുമായി ഡൽഹി പോലീസ്.
സമരമേഖലയിൽ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷണവിതരണ ആപ്പുകൾക്കും മറ്റ് ഇ-കൊമേഴ്സ് കമ്പനികൾക്കും പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ആളുകൾ സമരക്കാർക്ക് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്തു നൽകിയിരുന്നു.
ഓൺലൈൻ ആപ്പുകൾ വഴിയാണ് സമരക്കാർക്ക് പ്രധാനമായും ഭക്ഷണം എത്തുന്നത്. എന്നാൽ ഇത്തരം ഓൺലൈൻ ആപ്പുകൾക്കു നിയന്ത്രണമേർപ്പെടുത്തി സമരക്കാരെ വലയ്ക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. ഇതോടൊപ്പം ജന്തർ മന്തർ മേഖലയിലേക്കുള്ള യാത്രയ്ക്കും ഡൽഹി പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണു നിർദേശം.
തുടർച്ചയായ മൂന്നാം ദിവസവും സെൻട്രൽ ഡൽഹിയിലെ 17 മെട്രോ സ്റ്റേഷനുകൾ അടഞ്ഞുകിടന്നു. മെട്രോ മാർഗം പ്രതിഷേധക്കാർ എത്തുന്നത് തടയുകയാണു ലക്ഷ്യം.
രാവിലെ 7.30 മുതൽ മെട്രോ സ്റ്റേഷനുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഈ മേഖലയിലേക്ക് എത്തേണ്ട വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടക്കം നിരവധി ജോലിക്കാർ ദുരിതം നേരിടുന്നു.
കൂടാതെ റോഡുകൾ പൂർണമായും ബാരിക്കേഡുകൾക്കൊണ്ട് നിറച്ചിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. മിക്കയിടത്തും വാഹനം തടഞ്ഞു പോലീസ് പരിശോധന നടത്തുന്നുണ്ട്.
സമരത്തെ അനുകൂലിക്കുന്നവർ പരമാവധി പ്രദേശത്തേക്ക് എത്തിക്കാതിരിക്കുന്നതിനുള്ള നടപടി പോലീസ് സ്വീകരിച്ചിട്ടും ജന്തർ മന്തറിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്.
കൂടാതെ പ്രദേശത്ത് ഇന്റർനെറ്റ് സൗകര്യം മൂന്നാം ദിനവും പൂർണമായും വിച്ഛേദിച്ചിരിക്കുകയാണ്. ജന്തർ മന്തറിനോടു ചേർന്ന ഒന്നര കിലോമീറ്റർ ദൂരപരിധിയിലാണ് ഇന്റർനെറ്റ് നിയന്ത്രണം.
ഇന്റർനെറ്റോ മൊബൈൽ നെറ്റ്വർക്കോ ഇല്ലാതിരുന്ന സാഹചര്യത്തിൽ പ്രതിഷേധക്കാർ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന സൗജന്യ സന്ദേശമയക്കൽ ആപ്പായ ബിറ്റ്ചാറ്റ് പ്ലാറ്റ്ഫോമിൽനിന്നു നീക്കം ചെയ്യാൻ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ജിറ്റ്ഹബ്ബിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
ആപ്പ് രാജ്യസുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും വെല്ലുവിളിയാണെന്നു ചൂണ്ടിക്കാട്ടിയാണ് നീക്കം.
National
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന പ്രതിഷേധക്കാരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുമായി ഡൽഹി പോലീസ്. മുഖം തിരിച്ചറിയുന്നതിനുള്ള ഫേഷ്യൽ റെക്കഗ്നിഷൻ വാനുകൾ, ഡ്രോണുകൾ, ബോഡി ക്യാമറകൾ, എഐ സാങ്കേതികവിദ്യയൊടുകൂടിയ 'അജ്ന ലെൻസ്' സ്മാർട്ട് കണ്ണടകൾ എന്നിവയാണ് പോലീസ് സമരസ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. എന്നാൽ പൗരന്മാരുടെ മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി കോക്രോച് ജനതാ പാർട്ടി ഇതിനെതിരെ രംഗത്തെത്തി.
കേരള ഹൗസിന് പുറത്തായി സജ്ജീകരിച്ചിരിക്കുന്ന 'ഇക്ഷണ' വാൻ ഉൾപ്പെടെയുള്ള നിരീക്ഷണ വാഹനങ്ങളിൽ എഐ സഹായത്തോടെയുള്ള മുഖം തിരിച്ചറിയൽ സംവിധാനങ്ങളാണുള്ളത്. കുറ്റവാളികളെ തിരിച്ചറിയുന്നതിനും സമരത്തിലേക്ക് സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറുന്നത് തടയാനുമാണ് ഇവ ഉപയോഗിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.
ജി-20 ഉച്ചകോടിക്ക് മുന്നോടിയായി അവതരിപ്പിച്ച സംവിധാനങ്ങൾക്ക് പുറമേ, പോലീസുദ്യോഗസ്ഥർ എഐ അധിഷ്ഠിത സ്മാർട്ട് കണ്ണടകളും ഉപയോഗിക്കുന്നുണ്ട്. ഇത് വഴി സമരക്കാരുടെ മുഖങ്ങൾ സ്കാൻ ചെയ്ത് കുറ്റവാളികളെ തത്സമയം തിരിച്ചറിയാൻ സാധിക്കും. കൂടാതെ സൻസദ് മാർഗിൽ ഡ്രോൺ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
എന്നാൽ സമാധാനപരമായി സമരം ചെയ്യുന്ന പൗരന്മാരെ ഇത്തരം മാസ് സ്കാനിംഗിന് വിധേയമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സിജെപി എക്സ് പോസ്റ്റിലൂടെ വിമർശിക്കുന്നത്. ഈ ഫേഷ്യൽ ഡാറ്റകൾ ആര് സൂക്ഷിക്കുന്നു, എത്ര കാലം സൂക്ഷിക്കും തുടങ്ങിയ ചോദ്യങ്ങളും അവർ ഉയർത്തുന്നുണ്ട്.
National
ന്യൂഡൽഹി: പാർലമെന്റ് മാർച്ചിനിടെ വനിതാ പ്രതിഷേധക്കാരിയുടെ മുഖത്തടിച്ച ഡൽഹി പോലീസിലെ ഉദ്യോഗസ്ഥനെ ജന്തർ മന്ദിറിലെ ചുമതലകളിൽ നിന്ന് നീക്കി. നോർത്ത് ഈസ്റ്റ് ജില്ലാ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണറായ സന്ദീപ് ലാംബയ്ക്കെതിരെയാണ് നടപടി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച മാർച്ചിനിടെയായിരുന്നു സംഭവം. ജന്തർ മന്ദിറിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർക്കിടയിൽ വെച്ച് ഓഫീസർ വനിതാ പ്രവർത്തകയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. അതേസമയം സന്ദീപ് ലാംബയ്ക്കെതിരെ മുൻ തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ പോലീസിൽ പരാതി നൽകി.
National
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് എംപിമാർ ഇന്ന് പാർലമെന്റിൽ എത്തിയത് കറുപ്പു വസ്ത്രമണിഞ്ഞ്.
പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ ഡൽഹി പോലീസ് നടത്തിയ അതിക്രമവും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്ത എംപിമാരെ അറസ്റ്റ് ചെയ്ത നടപടിക്കും എതിരേയായിരുന്നു പ്രതിഷേധം. രാവിലെ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രതിപക്ഷ എംപിമാർ കേന്ദ്ര സർക്കാരിന് എതിരെ മുദ്രാവാക്യം മുഴക്കി.
ശേഷം രാവിലെ 11ന് പാർലമെന്റ് നടപടി ആരംഭിച്ചപ്പോൾ കറുപ്പു വസ്ത്രമണിഞ്ഞ എംപിമാർ ലോക്സഭയുടെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം മുഴക്കി. എസ്പി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ അംഗങ്ങളും കോൺഗ്രസ് എംപിമാർക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. ഡിഎംകെ കോൺഗ്രസിനൊപ്പം പ്രതിക്ഷേധത്തിൽ നിന്നു വിട്ടുനിന്നെങ്കിലും തമിഴ്നാടിന്റെ പ്രാദേശിക വിഷയത്തിൽ പ്രതിഷേധവുമായി രംഗത്ത് എത്തി.
പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ചർച്ചയ്ക്ക് തയാറാണെന്ന് ലോക്സഭാ സ്പീക്കർ ഓംബിർള അറിയിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല.
National
ന്യൂഡൽഹി: ട്രാൻസ്ജെൻഡറായി വേഷം കെട്ടി ഡൽഹിയിൽ താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സുകാന്ത ചന്ദ്ര ദാസ് (44) നെ പോലീസ് അറസ്റ്റ് ചെയ്തത്.
നോർത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റിലെ ഫോറിനർ സെൽ അനധികൃത വിദേശ പൗരന്മാർക്കെതിരെ നടത്തുന്ന പ്രത്യേക പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾക്ക് പാസ്പോർട്ടോ വിസയോ മറ്റ് രേഖകളോ ഹാജരാക്കാൻ കഴിഞ്ഞില്ല.
ഇയാളിൽ നിന്ന് പിടിച്ചെടുത്ത സ്മാർട്ട്ഫോണിൽ നിരോധിത ആപ്ലിക്കേഷൻസ് ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തി. കൂടാതെ ഇയാളുടെ ഫോൺ ഗാലറിയിൽ ബംഗ്ലാദേശിലെ ദേശീയ തിരിച്ചറിയൽ രേഖകളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി.
National
ന്യൂഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം സ്വദേശി അഫിയ അയൂബിനെയാണ് കാണാതായത്. ജാമിയ മിലിയ സർവകലാശാലയിലെ എംഎ ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ്.
ചൊവ്വാഴ്ച രാത്രി 11:30ഓടെ ഓഖ്ലയിൽ നിന്നാണ് അഫിയ അയൂബിനെ കാണാതായത്. അഫിയ ഫോൺ മുറിയിൽ വച്ചാണ് പോയതെന്ന് പോലീസ് പറയുന്നു. മരുന്ന് വാങ്ങാൻ പോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും പരാതിയിൽ പറയുന്നു.
Viral
ഐപിഎൽ 2026 സീസണിലെ ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനിടെ ഗാലറിയിൽ നിന്ന് പുറത്തുവന്ന ഒരു ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
സ്റ്റേഡിയത്തിനുള്ളിൽ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ട ഒരു ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ, തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ചിയർ ലീഡേഴ്സിന്റെ നൃത്തം മൊബൈൽ ഫോണിൽ പകർത്തിയതാണ് വിവാദങ്ങൾക്കും രസകരമായ പ്രതികരണങ്ങൾക്കും കാരണമായത്.
കളി നടക്കുന്നതിനിടെ ബൗണ്ടറി ലൈനിന് സമീപം സുരക്ഷാ വേലിക്കടുത്ത് നിൽക്കുകയായിരുന്ന ഉദ്യോഗസ്ഥൻ, തൊട്ടുമുന്നിൽ ചിയർ ലീഡേഴ്സ് പ്രകടനം നടത്തുമ്പോൾ അത് ഫോണിൽ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്.
എക്സ് അക്കൗണ്ട് വഴി പ്രചരിച്ച ഈ ചിത്രത്തിൽ പോലീസുകാരനൊപ്പം മറ്റൊരു ആരാധകനും സമാനമായ രീതിയിൽ ദൃശ്യങ്ങൾ പകർത്തുന്നത് കാണാം. ഈ ചിത്രം വൈറലായതോടെ സൈബർ ഇടങ്ങളിൽ പരിഹാസവും ട്രോളുകളും നിറയുകയാണ്.
ഡൽഹി പോലീസിന്റെ ഔദ്യോഗിക മുദ്രാവാക്യമായ "ദിൽ കി പോലീസ്" എന്ന വാചകത്തെ മുൻനിർത്തിയാണ് പലരും ഈ സംഭവത്തെ പരിഹസിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥൻ തന്റെ ജോലി മറന്ന് വിനോദത്തിൽ ഏർപ്പെട്ടതിനെ വിമർശിക്കുന്നവരുണ്ടെങ്കിലും, ഭൂരിഭാഗം പേരും ഇതിനെ തമാശരൂപേണയാണ് കാണുന്നത്.
ചിയർ ലീഡേഴ്സിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാൽ തിരിച്ചറിയാൻ വേണ്ടിയുള്ള മുൻകരുതൽ നടപടിയാണ് ഈ വീഡിയോ ചിത്രീകരണമെന്നും, സുരക്ഷാ ചുമതലയുടെ ഭാഗമായി അവരെ നിരീക്ഷിക്കുകയാണെന്നുമൊക്കെയുള്ള വിചിത്രമായ വാദങ്ങൾ ഉന്നയിച്ചാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ സംഭവത്തെ ആഘോഷിക്കുന്നത്.
മൈതാനത്തെ ആവേശകരമായ മത്സരത്തിനിടയിലും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ദൃശ്യം ഐപിഎല്ലിലെ വിചിത്രമായ കാഴ്ചകളിലൊന്നായി മാറിയിരിക്കുകയാണ്.
Viral
ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി ഡൽഹി പോലീസും നാർക്കോട്ടിക്സ് ഡിപ്പാർട്ട്മെന്റും കൈകോർത്തിരിക്കുന്നത് പ്രശസ്ത റാപ്പർ യോ യോ ഹണി സിംഗുമായാണ്.
ഈ വാർത്ത പുറത്തുവന്ന നിമിഷം മുതൽ ഇന്റർനെറ്റിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കും ട്രോളുകൾക്കുമാണ് വഴിതുറന്നിരിക്കുന്നത്.
ഗായകൻ തന്റെ സംഗീത പരിപാടികളിൽ ആവേശത്തോടെ പാടുന്ന ദൃശ്യങ്ങളോടെ തുടങ്ങുന്ന വീഡിയോയിൽ, തൊട്ടടുത്ത നിമിഷം അദ്ദേഹം യുവാക്കളോട് നേരിട്ട് ലഹരി ഉപയോഗത്തിനെതിരെ സംസാരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ 'നശാ മുക്ത് ഭാരത് അഭിയാൻ' എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വേറിട്ട സഹകരണം ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ യുവതലമുറ ലഹരിക്ക് അടിമപ്പെടാതെ സംരക്ഷിക്കപ്പെടണമെന്നും എങ്കിൽ മാത്രമേ ഇന്ത്യക്ക് പുരോഗതിയിലേക്ക് കുതിക്കാൻ സാധിക്കൂ എന്നും ഹണി സിംഗ് വീഡിയോയിൽ ഊന്നിപ്പറയുന്നുണ്ട്.
ഡൽഹി പോലീസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കഴിഞ്ഞു. എന്നാൽ ഈ സഹകരണത്തിന് പിന്നാലെ സൈബർ ലോകത്ത് രസകരമായ പ്രതികരണങ്ങളുടെ പ്രവാഹമാണ്.
ഹണി സിംഗിന്റെ മുൻകാലങ്ങളിലെ ജീവിതശൈലിയും പാട്ടുകളിലെ വരികളും ഓർമിപ്പിച്ചുകൊണ്ട്, ക്ലാസിലെ ഏറ്റവും വികൃതിയായ കുട്ടിയെ തന്നെ ക്ലാസ് ലീഡർ ആക്കിയ അവസ്ഥയാണ് ഇതെന്നാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്.
പൂച്ചയെ പാലിന് കാവൽ ഏൽപ്പിച്ചത് പോലെയുള്ള ഒരു വിരോധാഭാസമാണിതെന്ന് ചിലർ തമാശരൂപേണ കമന്റ് ചെയ്യുമ്പോൾ, 2026 എന്ന വർഷം പ്രവചനാതീതമായ ഇത്തരം കാര്യങ്ങളിലൂടെ നമ്മെ അത്ഭുതപ്പെടുത്തുന്നു എന്നാണ് മറ്റ് ചിലരുടെ പക്ഷം.
എങ്കിലും ഒരു സെലിബ്രിറ്റി എന്ന നിലയിൽ ലഹരിക്കെതിരായ സന്ദേശം നൽകാൻ അദ്ദേഹം മുന്നോട്ടുവന്നതിനെ വലിയൊരു വിഭാഗം ജനങ്ങൾ അഭിനന്ദിക്കുന്നുമുണ്ട്.
കുപ്രസിദ്ധമായ 'ബ്രേക്കിംഗ് ബാഡ്' പരമ്പരയിലെ വാൾട്ടർ വൈറ്റ് ലഹരിക്കെതിരെ പ്രസംഗിക്കുന്നത് പോലെയുണ്ട് ഇതെന്ന താരതമ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
Viral
കിഴക്കൻ ഡൽഹിയിലെ വിശ്വാസ് നഗറിൽ വ്യാഴാഴ്ച ഉച്ചയോടെ അരങ്ങേറിയ ഞെട്ടിപ്പിക്കുന്ന സംഭവം പ്രാദേശിക വായനക്കാരെയും അധികൃതരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഫർഷ് ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹോട്ടൽ സന്തോഷ് റെസിഡൻസിയിൽ വെച്ചാണ് 20 -കാരിയായ യുവതി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെ ലഭിച്ച പിസിആർ സന്ദേശത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്. പ്രാഥമിക അന്വേഷണങ്ങൾ പ്രകാരം 22 -കാരനായ ഒരു സുഹൃത്തിനൊപ്പമാണ് യുവതി ഈ ഹോട്ടലിൽ മുറിയെടുത്തത്.
മുറിയിൽ വെച്ച് ഇരുവരും തമ്മിൽ ഉണ്ടായ രൂക്ഷമായ വാക്കുതർക്കമാണ് യുവതിയെ ഇത്തരമൊരു പ്രകോപനപരമായ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന സൂചനകൾ.
തർക്കത്തിനിടയിലുണ്ടായ കടുത്ത മാനസിക പ്രയാസത്തെത്തുടർന്ന് യുവതി പെട്ടെന്ന് മുറിയിലെ ജനാലയിലൂടെ താഴേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടനടി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ തുടരുന്ന യുവതിയുടെ ആരോഗ്യനിലയെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ആശുപത്രി അധികൃതരോ പോലീസോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിന്റെ യഥാർഥ കാരണങ്ങളും സാഹചര്യങ്ങളും വ്യക്തമാക്കുന്നതിനായി ഹോട്ടൽ ജീവനക്കാരുടെ മൊഴികൾ പോലീസ് വിശദമായി രേഖപ്പെടുത്തി വരികയാണ്.
സംഭവവുമായി ബന്ധപ്പെട്ട നിർണായകമായ ഒരു വീഡിയോ ദൃശ്യം ഇതിനോടകം തന്നെ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഈ ദൃശ്യങ്ങൾ ഫോറൻസിക് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയമാക്കാനാണ് അധികൃതരുടെ തീരുമാനം.
ഹോട്ടലിലെ താമസവും തുടർന്നുണ്ടായ സംഭവവികാസങ്ങളും കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ നിയമപരമായ കൂടുതൽ നടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ മറ്റ് ദുരൂഹതകൾ ഉണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
National
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് ഉപയോഗിച്ച കാർ പുൽവാമ സ്വദേശി താരിഖ് വാങ്ങിയത് കഴിഞ്ഞ മാസം 29ന് എന്ന് വ്യക്തമാക്കി പോലീസ്. താരിഖിന്റെ പുൽവാമയിലെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നതായാണ് വിവരം.
കാറിന്റെ ആദ്യ ഉടമസ്ഥൻ മുഹമ്മദ് സൽമാൻ പിന്നീട് ദേവേന്ദർ എന്ന വ്യക്തിക്ക് കാർ വിറ്റതായി കണ്ടെത്തിയിരുന്നു. തുടർന്ന് ദേവേന്ദർ മറ്റൊരാൾക്ക് വിറ്റതായും അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു.
നിലവിൽ വാഹനത്തിന്റെ ഉടമസ്ഥൻ പുൽവാമ സ്വദേശി താരിഖ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അതേസമയം കാർ ഓടിച്ചിരുന്നത് പോലീസ് അന്വേഷിക്കുന്ന ഭീകരവാദി ഉമർ മുഹമ്മദ് എന്നാണ് സൂചന.
National
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് ഉപയോഗിച്ച കാര് ഓടിച്ചത് ഭീകരവാദിയായ ഉമര് മുഹമ്മദ് എന്ന് സൂചന. ഫരീദാബാദ് ഭീകര സംഘത്തിൽ പോലീസ് അന്വേഷിക്കുന്നയാളാണ് ഉമര് മുഹമ്മദ്.
സ്ഫോടനത്തിന് ഉപയോഗിച്ച ഐ20 കാറിൽ കണ്ടെത്തിയ മൃതദേഹം ഉമര് മുഹമ്മദിന്റേതാണോയെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. കറുത്ത മാസ്ക് ധരിച്ച വ്യക്തി റെഡ് ഫോർട്ടിലെ പാർക്കിംഗിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
മാസ്ക് ധരിച്ച വ്യക്തി കാര് ഓടിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ യുഎപിഎ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന് ലക്ഷ്യമിട്ടിരുന്നത് ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാറിന്റെ മുൻ ഉടമയെ വിട്ടയച്ചതായി റിപ്പോർട്ടുകൾ. പൊട്ടിത്തെറിച്ച ഐ20 കാറിന്റെ ഉടമയെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്.
ഹരിയാനയിൽ നിന്നുള്ള മുഹമ്മദ് സൽമാനെ ആയിരുന്നു കസ്റ്റഡിയിലെടുത്തിരുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ ദേവേന്ദ്ര എന്ന വ്യക്തിക്ക് വാഹനം വിറ്റിരുന്നതായി കണ്ടെത്തി. ഇതിന്റെ രേഖകൾ സൽമാൻ അന്വേഷണ സംഘത്തിന് കൈമാറി.
ഓഖല സ്വദേശിയായ ദേവേന്ദ്രക്കാണ് കാർ വിറ്റത്. ഉഗ്ര സ്ഫോടനത്തിൽ 13 പേർക്ക് ജീവൻ നഷ്ടമാകുകയും 30ലേറെ പേർക്ക് പരിക്കേറ്റതായുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
NRI
ന്യൂഡൽഹി: ഡൽഹി പോലീസിൽ നാലു പതിറ്റാണ്ടോളം നീണ്ട സേവനത്തിന് ശേഷം വിരമിക്കുന്ന കണ്ണൂർ സ്വദേശികളായ സബ് ഇൻസ്പെക്ടർമാരായ ടി. രവീന്ദ്രൻ, ടി. മനോഹരൻ, വർഗീസ് മുട്ടുമന, കെ.എം. സുരേഷ്, വേലായുധൻ, വി.വി. കൃഷ്ണദാസൻ, എ.എം. മോഹനൻ എന്നിവർക്ക് യാത്രയയപ്പ് നൽകി
ആർകെ പുരം ഡിഎംഎ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ ഗംഗാധരന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കണ്ണൂർ സ്ക്വാഡ് സെക്രട്ടറി തങ്കച്ചൻ നരിമാറ്റത്തിൽ, സന്തോഷ് കുമാർ എസിപി, പ്രേമരാജൻ, വി.വി. മോഹനൻ, രാമചന്ദ്രൻ, എന്നിവർ ആശംസകൾ നേർന്നു.
രത്നാകരൻ നമ്പ്യാർ നന്ദി രേഖപ്പെടുത്തി.