കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച മാർച്ചിനിടെ സന്ദീപ് ലാംബ യുവതിയുടെ മുഖത്തടിച്ചതിന്റെ സിസിടിവി ദൃശ്യം.
ന്യൂഡൽഹി: പാർലമെന്റ് മാർച്ചിനിടെ വനിതാ പ്രതിഷേധക്കാരിയുടെ മുഖത്തടിച്ച ഡൽഹി പോലീസിലെ ഉദ്യോഗസ്ഥനെ ജന്തർ മന്ദിറിലെ ചുമതലകളിൽ നിന്ന് നീക്കി. നോർത്ത് ഈസ്റ്റ് ജില്ലാ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണറായ സന്ദീപ് ലാംബയ്ക്കെതിരെയാണ് നടപടി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച മാർച്ചിനിടെയായിരുന്നു സംഭവം. ജന്തർ മന്ദിറിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർക്കിടയിൽ വെച്ച് ഓഫീസർ വനിതാ പ്രവർത്തകയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. അതേസമയം സന്ദീപ് ലാംബയ്ക്കെതിരെ മുൻ തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ പോലീസിൽ പരാതി നൽകി.
Tags : Slapped CJPProtest DeputyCommissioner DelhiPolice