x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ന്ദി​ഗ്രാം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ചി​ഹ്നം അ​നു​വ​ദി​ച്ച​തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നെ വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി

വെബ്ഡെസ്ക്
Published: September 25, 2026 02:24 AM IST | Updated: September 25, 2026 02:24 AM IST

കൽക്കട്ട ഹൈ​​ക്കോ​​ട​​തി

കോ​​​​ൽ​​​​ക്ക​​​​ത്ത: ന​​​​ന്ദി​​​​ഗ്രാം ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഐ​​​​എ​​​​സ്എ​​​​ഫി​​​​ന് നേരത്തേ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്ന ‘​​​​ക​​​​വ​​​​ർ’ ചി​​​​ഹ്നം പു​​​​തു​​​​താ​​​​യി രൂ​​​​പ​​വ​​ത്​​​​ക​​​​രി​​​​ച്ച ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന് ന​​​​ൽ​​​​കി​​​​യ​​​​തി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് ക​​​​ൽ​​​​ക്ക​​​​ട്ട ഹൈ​​​​ക്കോ​​​​ട​​​​തി. ക​​​​മ്മിഷ​​​​ൻ നീ​​​​തി​​​​പൂ​​​​ർ​​​​വം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ജ​​​​സ്റ്റീസ് കൃ​​​​ഷ്ണ റാ​​​​വു നി​​​​രീ​​​​ക്ഷി​​​​ച്ചു.

183 സ്വ​​​​ത​​​​ന്ത്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ചി​​​​ഹ്ന​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​യി​​​​രി​​​​ക്കേ ഐ​​​​എ​​​​സ്എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ നി​​​​ർ​​​​ത്തു​​​​ന്ന മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ക​​വ​​ർ ചി​​​​ഹ്നം മ​​​​റ്റൊ​​​​രു പാ​​​​ർ​​​​ട്ടി​​​​ക്ക് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തി​​​​ന്‍റെ കാ​​​​ര​​​​ണം കോ​​​​ട​​​​തി ചോ​​​​ദി​​​​ച്ചു. ചി​​​​ഹ്നം മാ​​​​റ്റി​​​​വ​​​​ച്ച് സം​​​​ര​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും കോ​​​​ട​​​​തി വാ​​​​ക്കാ​​​​ൽ നി​​​​രീ​​​​ക്ഷി​​​​ച്ചു.

ചി​​​​ഹ്നം വീ​​​​ണ്ടും അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത് ചോ​​​​ദ്യം ചെ​​​​യ്ത് ഐ​​​​എ​​​​സ്എ​​​​ഫ് ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ൽ വാ​​​​ദം ഇ​​​​ന്നു ന​​​​ട​​​​ക്കും. ന​​​​ന്ദി​​​​ഗ്രാം ഉ​​​​പ​​​​തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഒ​​​​ക്്ടോ​​​​ബ​​​​ർ ആ​​​​റി​​​​നാ​​​​ണ്.

Tags : Nandigram ByElection CalcuttaHighCourt Criticizes ElectionCommission SymbolAllocation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up