x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ങ്കേ​തി​ക ത​ക​രാ​ർ; കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള ഗ​ൾ​ഫ് എ​യ​ർ വി​മാ​നം വൈ​കി

വെബ് ഡെസ്ക്
Published: September 25, 2026 03:36 AM IST | Updated: September 25, 2026 03:36 AM IST

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള ഗ​ൾ​ഫ് എ​യ​റി​ന്‍റെ വി​മാ​നം വൈ​കി. കൊ​ച്ചി-​ബ​ഹ​റി​ൻ വി​മാ​ന​മാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് വൈ​കി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.55ന് ​കൊ​ച്ചി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടാ​നാ​യി മു​ന്നോ​ട്ടു നീ​ങ്ങി​യ​പ്പോ​ഴാ​ണ് ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് എ​ൻ​ജി​നി​യ​ർ​മാ​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ശേ​ഷം വി​മാ​നം രാ​വി​ലെ 8.40ന് ​കൊ​ച്ചി​യി​ൽ​നി​ന്ന് ബ​ഹ​റി​നി​ലേ​ക്ക് പ​റ​ന്നു.

Tags : Technical glitch Gulf Air flight delayed Kochi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up