x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം വ​സ്തു​ത: ബിജെപി​യെ മാ​ത്രം ബാ​ധി​ക്കു​ന്നി​ല്ലെന്ന് രാ​ഹു​ൽ ഗാ​ന്ധി

സ്വന്തം ലേ​​ഖ​​ക​​ൻ
Published: September 25, 2026 02:35 AM IST | Updated: September 25, 2026 02:35 AM IST

രാ​​ഹു​​ൽ ഗാ​​ന്ധി.


ന്യൂ​​ഡ​​ൽ​​ഹി: ഭ​​ര​​ണ​​വി​​രു​​ദ്ധ​​വി​​കാ​​ര​​മെ​​ന്ന​​തു ഒ​​രു യാ​​ഥാ​​ർ​​ഥ്യ​​മാ​​ണെ​​ന്നും ഒ​​രു സ​​ർ​​ക്കാ​​രി​​നെ​​യും അ​​ത് വെ​​റു​​തെ വി​​ടി​​ല്ലെ​​ന്നും ലോ​​ക്‌​​സ​​ഭ പ്ര​​തി​​പ​​ക്ഷ​നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി.

ബം​​ഗ്ലാ​​ദേ​​ശ് യു​​ദ്ധം വി​​ജ​​യി​​ച്ച് ഏ​​താ​​നും വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ​ത്ത​​ന്നെ ഇ​​ന്ദി​​രാ​ഗാ​​ന്ധി​​ക്കു ഭ​​ര​​ണ​​ന​​ഷ്‌​ട​​മു​​ണ്ടാ​​യ​​തു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ രാ​​ഹു​​ൽ, കോ​​ൺ​​ഗ്ര​​സ് ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള ദേ​​ശീ​​യ-​​പ്രാ​​ദേ​​ശി​​ക ക​​ക്ഷി​​ക​​ൾ​​ക്ക് ഭ​​ര​​ണ​​വി​​രു​​ദ്ധ​​വി​​കാ​​രം നേ​​രി​​ടേ​​ണ്ടി​വ​​രു​​മ്പോ​​ൾ ഏ​​തോ ഒ​​രു കാ​​ര​​ണ​​ത്താ​​ൽ ബി​​ജെ​പി​​യെ മാ​​ത്രം ഇ​​തു ബാ​​ധി​​ക്കു​​ന്നി​​ല്ലെ​​ന്നും കു​​റ്റ​​പ്പെ​​ടു​​ത്തി.

ഹ​​രി​​യാ​​ന, മ​​ഹാ​​രാ​​ഷ്‌​ട്ര, ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ അ​​ടി​​ത്ത​​ട്ടി​​ൽ ശ​​ക്ത​​മാ​​യ ഭ​​ര​​ണ​​വി​​രു​​ദ്ധ​​വി​​കാ​​ര​​മു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും തെ​​ര​​ഞ്ഞെ​​ടു​​പ്പു​ഫ​​ലം വ​​രു​​മ്പോ​​ൾ അ​​ത് അ​​പ്ര​​ത്യ​​ക്ഷ​​മാ​​കു​​ക​​യാ​​ണ്. ഇ​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള അ​​ന്വേ​​ഷ​​ണ​​മാ​​ണു രാ​​ജ്യ​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ൾ അ​​ട്ടി​​മ​​റി​​ക്ക​​പ്പെ​​ടു​​ന്നു​​വെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ലേ​​ക്ക് ത​​ങ്ങ​​ളെ എ​​ത്തി​​ച്ച​​തെ​​ന്ന് രാ​​ഹു​​ൽ ഗാ​​ന്ധി വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.

ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ർ​​ഷ​​മാ​​യി താ​​ൻ ഇ​​തേ​​ക്കു​​റി​​ച്ച് ഉ​​ന്ന​​യി​​ക്കു​​ന്ന ചോ​​ദ്യ​​ങ്ങ​​ൾ ശ​​രി​​വ​യ്​​ക്കു​​ന്ന​​താ​​ണ് തെ​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​നി​​ൽ​നി​​ന്ന് ഇ​​പ്പോ​​ൾ പു​​റ​​ത്തു​​വ​​രു​​ന്ന വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​ക​​ളെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

നാ​​ളെ ബി​ജെ​പി ജ​​യി​​ച്ചാ​​ലും ജ​​ന​​ങ്ങ​​ൾ വി​​ശ്വ​​സി​​ക്കി​​ല്ല. തെ​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ ന​​ട​​ത്തു​​ന്ന ഇ​​ത്ത​​രം ക്ര​​മ​​ക്കേ​​ടു​​ക​​ൾ കാ​​ര​​ണം ഭാ​​വി​​യി​​ൽ ബി​ജെ​പി വി​​ജ​​യി​​ച്ചാ​​ൽ പോ​​ലും ജ​​ന​​ങ്ങ​​ൾ അ​​തു വി​​ശ്വ​​സി​​ക്കി​​ല്ലെ​​ന്ന് രാ​​ഹു​​ൽ ഗാ​​ന്ധി പ​​റ​​ഞ്ഞു. സ​​ർ​​ക്കാ​​രി​​നെ​​തി​​രേ​​യു​​ള്ള ജ​​ന​​രോ​​ഷ​​മാ​​ണ് ജ​​ന്ത​​ർ മ​​ന്ത​​ർ പ്ര​​തി​​ഷേ​​ധ​​ത്തി​​ൽ പ്ര​​തി​​ഫ​​ലി​​ച്ച​​ത്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​ട്ടി​​മ​​റി​​യെ​​ക്കു​​റി​​ച്ചു​​ള്ള കൂ​​ടു​​ത​​ൽ തെ​​ളി​​വു​​ക​​ൾ അ​​ടു​​ത്ത 3-4 മാ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ പു​​റ​​ത്തു​​വി​​ടു​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

Tags : RahulGandhi NotAffect BJP AntiIncumbency Sentiment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up