x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വന്യജീവിക്കായി മനുഷ്യനെ ഒഴിവാക്കണം! വന്യജീവികളുടെ സഞ്ചാരപാതയിലെ നിര്‍മാണങ്ങള്‍ പൊളിക്കാൻ കളക്‌ടറുടെ ഉത്തരവ്

കെ.​​​​എ​​​​സ്. ഫ്രാ​​​​ന്‍സി​​​​സ്
Published: September 25, 2026 03:14 AM IST | Updated: September 25, 2026 03:14 AM IST

പ്രതീകാത്മക ചിത്രം - എഐ

ക​​​​ട്ട​​​​പ്പ​​​​ന: ഇ​​​​ടു​​​​ക്കി​​​​ക്കു കെ​​​​ണി​​​​യാ​​​​യി വീ​​​​ണ്ടും റ​​​​വ​​​​ന്യു വ​​​​കു​​​​പ്പി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ സ്വാ​​​​ഭാ​​​​വി​​​​ക സ​​​​ഞ്ചാ​​​​ര​​​​ത്തി​​​​നു ത​​​​ട​​​​സ​​​​മാ​​​​കു​​​​ന്ന വേ​​​​ലി​​​​ക​​​​ളും കെ​​​​ട്ടി​​​​ട നി​​​​ര്‍മാ​​​​ണ​​​​ങ്ങ​​​​ളും പൊ​​​​ളി​​​​ക്കും. ജി​​​​ല്ല​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ക്ഷേ​​​​മ​​​​ത്തി​​​​നും അ​​​​ഭി​​​​വൃ​​​​ദ്ധി​​​​ക്കു​​​​മാ​​​​യി കാ​​​​ര്യനി​​​​ര്‍വ​​​​ഹ​​​​ണം ന​​​​ട​​​​ത്തേ​​​​ണ്ട ജി​​​​ല്ലാ ക​​​​ള​​​​ക്‌​​​ട​​​​റാ​​​​ണ് പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ജി​​​​ല്ലാ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റ​​​​റ്റി ചെ​​​​യ​​​​ര്‍മാ​​​​ന്‍ കൂ​​​​ടി​​​​യാ​​​​യ ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റി​​​​റ്റി അ​​​​ധ്യ​​​​ക്ഷ​​​​ന്‍ എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ല്‍ വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ള്‍ക്ക് സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യി സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു ത​​​​ട​​​​സ​​​​മാ​​​​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ല്‍ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ലും വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യോ​​​​ടു ചേ​​​​ര്‍ന്നുകി​​​​ട​​​​ക്കു​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും നി​​​​ര്‍മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന വേ​​​​ലി​​​​ക​​​​ള്‍, മ​​​​തി​​​​ലു​​​​ക​​​​ള്‍, അ​​​​ന​​​​ധി​​​​കൃ​​​​ത കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ പൊ​​​​ളി​​​​ച്ചു നീ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.

നി​​​​ര്‍മാ​​​​ണ​​​​ങ്ങ​​​​ള്‍ പൊ​​​​ളി​​​​ച്ചു നീ​​​​ക്കംചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് ദേ​​​​വി​​​​കു​​​​ളം സ​​​​ബ്ക​​​​ള​​​​ക്‌ട​​​​ര്‍, മൂ​​​​ന്നാ​​​​ര്‍ ഡി​​​​എ​​​​ഫ്ഒ, ത​​ദ്ദേ​​ശ സ്ഥാ​​പ​​ന ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്‌​​ട​​​​ര്‍, സ​​​​ര്‍വേ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്‌ട​​​​ര്‍ എ​​​​ന്നി​​​​വ​​​​രെ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ നി​​​​യ​​​​മം 2005 സെ​​​​ക്‌ഷ​​​​ന്‍ 30 ( 2) ( വി) ​​​​പ്ര​​​​കാ​​​​രം ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലെ ഏ​​​​തു നി​​​​ര്‍മാ​​​​ണ​​​​ങ്ങ​​​​ളും പൊ​​​​ളി​​​​ച്ചു നീ​​​​ക്കാ​​​​ന്‍ ഇ​​​​വ​​​​ര്‍ക്ക് അ​​​​ധി​​​​കാ​​​​രം ന​​​​ല്‍കു​​​​ക​​​​യാ​​​​ണ്.

വ​​​​ന്യ​​​​ജീ​​​​വി സ​​​​ങ്കേത​​​​ങ്ങ​​​​ളാ​​​​ല്‍ ചു​​​​റ്റ​​​​പ്പെ​​​​ട്ട പ്ര​​​​ദേ​​​​ശ​​​​മാ​​​​ണ് ഇ​​​​ടു​​​​ക്കി ജി​​​​ല്ല. വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​പ്ര​​​​കാ​​​​രം ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലെ 74 ശ​​​​ത​​​​മാ​​​​നം പ്ര​​​​ദേ​​​​ശ​​​​വും വ​​​​ന​​​​മോ സം​​​​ര​​​​ക്ഷി​​​​ത വ​​​​ന​​​​പ്ര​​​​ദേ​​​​ശ​​​​മോ ആ​​​​ണ്. പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വ​​​​നു​​​​സ​​​​രി​​​​ച്ച് എ​​​​പ്പോ​​​​ള്‍ വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലെ നി​​​​ര്‍മാ​​​​ണ​​​​ങ്ങ​​​​ള്‍ പൊ​​​​ളി​​​​ച്ച​​​​ടു​​​​ക്കാം. വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ സ​​​​ഞ്ചാ​​​​ര​​പാ​​​​ത നി​​​​ര്‍ണ​​​​യി​​​​ക്കു​​​​ന്ന​​​​ത് വ​​​​നം​​വ​​​​കു​​​​പ്പാ​​​​ണ്.

ജി​​​​ല്ല​​​​യി​​​​ല്‍ വ​​​​ര്‍ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന മ​​​​നു​​​​ഷ്യ-​​​വ​​​​ന്യ​​​​ജി​​​​വി സം​​​​ഘ​​​​ര്‍ഷ​​​​ത്തി​​​​നു വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ സ്വാ​​​​ഭാ​​​​വി​​​​ക സ​​​​ഞ്ചാ​​​​രം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള നി​​​​ര്‍മാ​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് കാ​​​​ര​​​​ണ​​​​മെ​​​​ന്ന് ചീ​​​​ഫ് ക​​​​ണ്‍സ​​​​ര്‍വേ​​​​റ്റ​​​​ര്‍ ഓ​​​​ഫ് ഫോ​​​​റ​​​​സ്റ്റ് അ​​​​റി​​​​യി​​​​ച്ച​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ബു​​​​ധ​​​​നാ​​​​ഴ്ച​​​​ത്തെ ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

മ​​​​നു​​​​ഷ്യ-​​വ​​​​ന്യ ജീ​​​​വി സം​​​​ഘ​​​​ര്‍ഷ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റു​​​​ടെ ചേ​​​​ബ​​​​റി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ 19ന് ​​​​ചേ​​​​ര്‍ന്ന ഓ​​​​ണ്‍ലൈ​​​​ന്‍ യോ​​​​ഗ​​​​ത്തി​​​​ലെ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യാ​​​​ണ് പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​ലെ പ​​​​രാ​​​​മ​​​​ര്‍ശം.

മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ഉ​ത്ത​ര​വ്: ഇ​ടു​ക്കി രൂ​പ​ത

ക​​രി​​മ്പ​​ൻ: ജി​​ല്ല​​യി​​ലെ വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ങ്ങ​​ളു​​ടെ മൂ​​ല​​കാ​​ര​​ണം വ​​ന്യ​​ജീ​​വി​​ക​​ളു​​ടെ സ​​ഞ്ചാ​​ര​​പാ​​ത​​ക​​ൾ കെ​​ട്ടി​​യ​​ട​​ച്ച​​താ​​ണെ​​ന്ന ജി​​ല്ലാ ക​​ള​​ക്ട​​ർ ഡോ.​ ​ദി​​നേ​​ശ​​ൻ ചെ​​റു​​വാ​​ട്ടി​​ന്‍റെ ക​​ണ്ടെ​​ത്ത​​ൽ വി​​ചി​​ത്ര​​വും അ​​ശാ​​സ്ത്രീ​​യ​​വു​​മാ​​ണെ​​ന്ന് ഇ​​ടു​​ക്കി രൂ​​പ​​ത. ദു​​ര​​ന്ത​​നി​​വാ​​ര​​ണ അ​​ഥോറി​​റ്റി ചെ​​യ​​ർ​​മാ​​ൻ എ​​ന്ന നി​​ല​​യി​​ൽ 23ന് ​​പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വ് അ​​ങ്ങേ​​യ​​റ്റം മ​​നു​​ഷ്യ​​ത്വ​​ര​​ഹി​​ത​​മാ​​ണെ​ന്നും രൂ​പ​ത ചൂ​ണ്ടി​ക്കാ​ട്ടി.

വ​​ന്യ​​ജീ​​വി​​ക​​ൾ ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ലേ​​ക്കും കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ലേ​​ക്കും ക​​ട​​ന്നു​​ക​​യ​​റാ​​തി​​രി​​ക്കു​​ന്ന​​തി​​ന് ജ​​നം ന​​ട​​ത്തു​​ന്ന ല​​ളി​​ത​​മാ​​യ ചെ​​റു​​ത്തു​​നി​​ൽ​​പാ​​ണ് ഈ ​​വേ​​ലി​​ക​​ളും മ​​തി​​ലു​​ക​​ളും. അ​​വ പൊ​​ളി​​ച്ചു​നീ​​ക്ക​​ണം എ​​ന്ന് പ​​റ​​യു​​ന്ന​​ത് ബോ​​ധ​​പൂ​​ർ​​വം ഇ​​വി​​ടെ​​യു​​ള്ള ജ​​ന​​ത്തെ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളു​​ടെ ആ​​ക്ര​​മ​ണ​​ങ്ങ​​ൾ​​ക്ക് എ​​റി​​ഞ്ഞു​കൊ​​ടു​​ക്കു​​ന്ന​​തി​​ന് സ​​മാ​​ന​​മാ​​ണെ​ന്നും ഇ​​ടു​​ക്കി രൂ​​പ​​ത മീ​​ഡി​​യ ക​​മ്മി​​ഷ​​ൻ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജി​​ൻ​​സ് കാ​​ര​​യ്ക്കാ​​ട്ട് പ​റ​ഞ്ഞു.

Tags : Demolition Structures CollectorOrders WildlifeCorridors Humans Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash IdukkiDiocese

Recent News

Corehub Up