x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

13 കോ​​​​ടി വോ​​​​ട്ട​​​​ർ​​​​മാ​​​​ർ പു​​​​റ​​​​ത്ത്

വെബ്ഡെസ്ക്
Published: September 25, 2026 03:25 AM IST | Updated: September 25, 2026 03:25 AM IST

പ്രതീകാത്മക ചിത്രം

തീ​​​​വ്ര വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ(​​​​എ​​​​സ്ഐ​​​​ആ​​​​ർ) പേ​​​​രി​​​​ൽ രാ​​​​ജ്യ​​​​ത്താ​​​​ക​​​​മാ​​​​നം ഇ​​​​തു​​​​വ​​​​രെ 13 കോ​​​​ടി വോ​​​​ട്ട​​​​ർ​​​​മാ​​​​രെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​താ​​​​യാ​​​​ണു ക​​​​ണ​​​​ക്കു​​​​ക​​​​ൾ. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ 2.08 കോ​​​​ടി​​​​യും മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ 2.07 കോ​​​​ടി​​​​യും ബം​​​​ഗാ​​​​ളി​​​​ൽ 90 ല​​​​ക്ഷ​​​​വും ബി​​​​ഹാ​​​​റി​​​​ൽ 65 ല​​​​ക്ഷ​​​​വും വോ​​​​ട്ട​​​​ർ​​​​മാ​​​​രാ​​​​ണ് ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ക​​​​മ്മി​​​​ഷ​​​​ന്‍റെ എ​​​​ല്ലാ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും നി​​​​യ​​​​മ​​​​വി​​​​ധേ​​​​യ​​​​മാ​​​​ണെ​​​​ന്നും പ​​​​ത്തു മാ​​​​സ​​​​ത്തെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ല വി​​​​യോ​​​​ജി​​​​പ്പു​​​​ക​​​​ൾ മാ​​​​ത്രം ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത് ഭാ​​​​ഗി​​​​ക​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നു​​​​മാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

ഗോ​​​​​​വ​​​​​​യി​​​​​​ൽ 97 പേർ പു​​​​​​റ​​​​​​ത്ത്

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മിഷ​​​​​​ന്‍റെ ഇ​​​​​​സി​​​​​​ഐ നെ​​​​​​റ്റ് സോ​​​​​​ഫ്റ്റ്‌​​​​​​വേ​​​​​​റി​​​​​​ലെ സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​ത​​​​​​ട​​​​​​സ​​​​​​വും കേ​​​​​​ന്ദ്രീ​​​​​​കൃ​​​​​​ത നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​വും കാ​​​​​​ര​​​​​​ണം ഗോ​​​​​​വ​​​​​​യി​​​​​​ൽ അ​​​​​​ർ​​​​​​ഹ​​​​​​രാ​​​​​​യ 97 പേ​​​​​​ർ അ​​​​​​ന്തി​​​​​​മ വോ​​​​​​ട്ട​​​​​​ർ​​​​​​പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് പു​​​​​​റ​​​​​​ത്താ​​​​​​യി.

പ്രാ​​​​​​ദേ​​​​​​ശി​​​​​​ക ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ചു യോ​​​​​​ഗ്യ​​​​​​രെ​​​​​​ന്ന് ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യി​​​​​​ട്ടും പേ​​​​​​രു​​​​​​ക​​​​​​ൾ തി​​​​​​രി​​​​​​കെ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നു​​​​​​ള്ള അ​​​​​​നു​​​​​​മ​​​​​​തി ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ലെ കേ​​​​​​ന്ദ്ര ഓ​​​​​​ഫീ​​​​​​സ് ന​​​​​​ൽ​​​​​​കാ​​​​​​ത്ത​​​​​​താ​​​​​​ണു തി​​​​​​രി​​​​​​ച്ച​​​​​​ടി​​​​​​യാ​​​​​​യ​​​​​​ത്. വോ​​​​​​ട്ട​​​​​​വ​​​​​​കാ​​​​​​ശ​​​​​​ത്തോ​​​​​​ടൊ​​​​​​പ്പം, വോ​​​​​​ട്ട​​​​​​ർ​​​​​​പ​​​​​​ട്ടി​​​​​​ക നി​​​​​​ർ​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​യു​​​​​​ള്ള സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ പ്ര​​​​​​മു​​​​​​ഖ സൗ​​​​​​ജ​​​​​​ന്യ മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ ആ​​​​​​നു​​​​​​കൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളും ഇ​​​​​​വ​​​​​​ർ​​​​​​ക്കു ന​​​​​​ഷ്‌​​​​​​ട​​​​​​മാ​​​​​​കും.

Tags : SIR Voters LeftOut Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up