കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം 2026) പതിമൂന്നാമത് പതിപ്പ് മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: രാജ്യത്തെ മുന്‍നിര ടൂറിസം വാണിജ്യ മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം 2026) പതിമൂന്നാമത് പതിപ്പിന് കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ തുടക്കമായി.
അടുത്ത അഞ്ചുവര്‍ഷം കൊണ്ട് കേരളത്തിലേക്കുള്ള സഞ്ചാരികളുടെ എണ്ണം പത്തര കോടിയാക്കി വര്‍ധിപ്പിക്കുകയാണു ലക്ഷ്യമെന്ന് മാര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞു. വിദേശ സഞ്ചാരികളുടെ എണ്ണം അമ്പത് ലക്ഷവും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം പത്തു കോടിയുമാണ് ലക്ഷ്യമിടുന്നത്.
സഞ്ചാരികളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഗുണനിലവാരമുള്ള ടൂറിസം കേന്ദ്രങ്ങളും പുതിയ ടൂറിസം ഉത്പന്നങ്ങളും വര്‍ധിപ്പിക്കും. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തെ സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത ജംഗിള്‍ ലോഡ്ജുകള്‍, ട്രെക്കിംഗ്, പക്ഷിനിരീക്ഷണം തുടങ്ങിയ പ്രകൃതി സൗഹൃദ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തും.
രാജ്യത്തിനകത്തും പുറത്തുനിന്നുമായി 1500ലധികം ബയര്‍മാരാണ് ട്രാവല്‍ മാര്‍ട്ടിൽ പങ്കെടുക്കുന്നത്. ഇന്നുമുതല്‍ 27 വരെ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗര, സാമുദ്രിക കണ്വന്ഷന് സെന്ററുകളിലാണ് മാര്‍ട്ടിന്റെ ഭാഗമായുള്ള ബിസിനസ് കൂടിക്കാഴ്ചകളും പ്രദര്‍ശനവും നടക്കുന്നത്.
Tags : VDSatheesan Target Tourists Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash