x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കം​ബോ​ഡി​യ​ൻ വ​ധു​വി​നെ വേ​ളി​ക​ഴി​ക്കാ​ൻ ഹ​രി​യാ​ന​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത​ല​വ​ന് 12 മ​ണി​ക്കൂ​ർ പ​രോ​ൾ 

ഓൺലൈൻ ഡെസ്ക്
Published: September 25, 2026 01:04 AM IST | Updated: September 25, 2026 01:04 AM IST

മെ​റ്റാ​ചാ​ൻ, മെ​യി​ൻ​പാ​ൽ ധി​ല്ല

ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ​ക്കാ​യി ഹ​രി​യാ​ന​യി​ലെ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​യും ഗു​ണ്ടാ​ത​ല​വ​നു​മാ​യ മെ​യി​ൻ​പാ​ൽ ധി​ല്ല​യ്ക്ക് കോ​ട​തി 12 മ​ണി​ക്കൂ​ർ ക​സ്റ്റ​ഡി പ​രോ​ൾ അ​നു​വ​ദി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ട് മ​ണി മു​ത​ൽ രാ​ത്രി എ​ട്ട് മ​ണി വ​രെ​യാ​ണ് പ​രോ​ൾ ന​ൽ​കി​യ​ത്. ഹ​രി​യാ​ന​യി​ലെ ജാ​ജ്ജ​റി​ലു​ള്ള ജ​യി​ലി​ന് സ​മീ​പ​മു​ള്ള ഫാം​ഹൗ​സി​ൽ വ​ച്ചാ​ണ് വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. 

കം​ബോ​ഡി​യ​ൻ സ്വ​ദേ​ശി​നി​യാ​യ മെ​റ്റാ​ചാ​ൻ ആ​ണ് വ​ധു. വി​വാ​ഹ​ത്തി​നാ​യി വ​ധു​വും ഇ​വ​രു​ടെ നാ​ല് മ​ക്ക​ളി​ൽ മൂ​ന്ന് പേ​രും ഇ​ന്ത്യ​യി​ലെ​ത്തി​യി​രു​ന്നു. കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ 22-ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ധി​ല്ല, 2018-ൽ ​പ​രോ​ളി​ലി​റ​ങ്ങി​യ ശേ​ഷം 'സോ​നു​കു​മാ​ർ' എ​ന്ന വ്യാ​ജ പേ​രി​ൽ കം​ബോ​ഡി​യ​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ ബി​സി​ന​സ് ആ​രം​ഭി​ച്ച ശേ​ഷ​മാ​ണ് മെ​റ്റാ​ചാ​നു​മാ​യി അ​ടു​പ്പ​ത്തി​ലാ​കു​ന്ന​തും ഒ​ന്നി​ച്ചു ജീ​വി​ക്കാ​ൻ തു​ട​ങ്ങി​യ​തും.

2024-ൽ ​ഇ​ന്‍റ​ർ​പോ​ൾ റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​തി​നെ തു​ട​ർ​ന്ന് 2025 ജൂ​ലൈ​യി​ൽ ധി​ല്ല കം​ബോ​ഡി​യ​യി​ൽ അ​റ​സ്റ്റി​ലാ​വു​ക​യും സെ​പ്റ്റം​ബ​റി​ൽ ഇ​ന്ത്യ​യ്ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. രാ​ത്രി എ​ട്ട് മ​ണി​യോ​ടെ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​ക്കി ധി​ല്ല​യെ തി​രി​കെ ജ​യി​ലി​ലെ​ത്തി​ച്ചു.

Tags : custody parole Cambodian bride Haryana gangster Jhajjar wedding extradition Mainpal Dhilla

Recent News

Corehub Up