x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുൻ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രു​ക​ളു​ടെ മ​ദ്യ​ന​യം തു​ട​ര​ണം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി

വെബ്ഡെസ്ക്
Published: September 25, 2026 01:32 AM IST | Updated: September 25, 2026 01:32 AM IST

കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി

കൊ​​​​​ച്ചി: എ.​​​​​കെ. ആ​​​​​ന്‍റ​​​​​ണി, ഉ​​​​​മ്മ​​​​​ന്‍ ചാ​​​​​ണ്ടി സ​​​​​ര്‍​ക്കാ​​​​​രു​​​​​ക​​​​​ളു​​​​​ടെ ന​​​​​യ​​​​​ങ്ങ​​​​​ളി​​​​​ല്‍നി​​​​​ന്നും പ്ര​​​​​ക​​​​​ട​​​​​ന പ​​​​​ത്രി​​​​​ക​​​​​യി​​​​​ല്‍നി​​​​​ന്നും പി​​​​​ന്നാ​​​​​ക്കം പോ​​​​​കു​​​​​ന്ന​​​​​താ​​​​​ക​​​​​രു​​​​​ത് വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ‌ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ മ​​​​​ദ്യ​​​​​ന​​​​​യ​​​​​മെ​​​​​ന്നു കെ​​​​​സി​​​​​ബി​​​​​സി മ​​​​​ദ്യ​​​​​വി​​​​​രു​​​​​ദ്ധ സ​​​​​മി​​​​​തി. ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ തൂ​​​​​ഫാ​​​​​ന്‍ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ല്‍നി​​​​​ന്നു ക​​​​​ള്ളു​​​​​ഷാ​​​​​പ്പു​​​​​ക​​​​​ളെ​​​​​യും മ​​​​​റ്റു മ​​​​​ദ്യ​​​​​ശാ​​​​​ല​​​​​ക​​​​​ളെ​​​​​യും ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​രു​​​​​ത്.

മ​​​​​ദ്യ​​​​​ന​​​​​യ​​​​​ത്തി​​​​​ന് പൊ​​​​​തു​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ല്‍നി​​​​​ന്നും സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്നു​​​​​മു​​​​​ള്ള അ​​​​​ഭി​​​​​പ്രാ​​​​​യ​​​രൂ​​​​​പീ​​​​​ക​​​​​ര​​​​​ണം സ്വാ​​​​​ഗ​​​​​താ​​​​​ര്‍​ഹ​​​​​മാ​​​​​ണ്. എ​​​​​ന്നാ​​​​​ല​​​​​ത് വോ​​​​​ട്ടെ​​​​​ടു​​​​​പ്പു​​​പോ​​​​​ലെ​​​​​യാ​​​​​ക​​​​​രു​​​​​ത്. ന​​​​​യ​​​​​രൂ​​​​​പീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ല്‍ പ്ര​​​​​ത്യാ​​​​​ഘാ​​​​​ത പ​​​​​ഠ​​​​​നം​​​​​കൂ​​​​​ടി ന​​​​​ട​​​​​ത്ത​​​​​ണം. ഇ​​​​​ര​​​​​ക​​​​​ളു​​​​​ടെ​​​​​യും അ​​​​​വ​​​​​രു​​​​​ടെ ആ​​​​​ശ്രി​​​​​ത​​​​​രു​​​​​ടെ​​​​​യും അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളെ​​​​​യും അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​ങ്ങ​​​​​ളെ​​​​​യുംകൂ​​​​​ടി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​​​ണം. ഡി-​​​​​അ​​​​​ഡി​​​​​ക്‌​​​​ഷ​​​​​ന്‍ സെ​​​​​ന്‍റ​​​​​റു​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്നും ആ​​​​​തു​​​​​രാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ല്‍നി​​​​​ന്നും പൊ​​​​​ലി​​​​​സ്-​​​​​എ​​​​​ക്‌​​​​​സൈ​​​​​സ്-​​​​​ജ​​​​​യി​​​​​ല്‍ തു​​​​​ട​​​​​ങ്ങി​​​​​യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്‍നി​​​​​ന്നു​​​​​മു​​​​​ള്ള യ​​​​​ഥാ​​​​​ര്‍​ഥ റി​​​​​പ്പോ​​​​​ര്‍​ട്ടു​​​​​ക​​​​​ളും മു​​​​​ഖ​​​​​വി​​​​​ല​​​​​യ്‌​​​​​ക്കെ​​​​​ടു​​​​​ക്ക​​​​​ണം.

സ​​​​​മ്പൂ​​​​​ര്‍​ണ മ​​​​​ദ്യ​​​​​നി​​​​​രോ​​​​​ധ​​​​​ന ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​ടെ തു​​​​​ട​​​​​ര്‍​ച്ച​​​​​യാ​​​​​ക​​​​​ണം പു​​​​​തി​​​​​യ മ​​​​​ദ്യ​​​​​ന​​​​​യം. ബെ​​​​​വ്‌​​​​​കോ-​​​​​ക​​​​​ണ്‍​സ്യൂ​​​​​മ​​​​​ര്‍​ഫെ​​​​​ഡ് ഔ​​​​​ട്ട്‌​​​​​ല​​​​​റ്റു​​​​​ക​​​​​ള്‍ ഓ​​​​​രോ വ​​​​​ര്‍​ഷ​​​​​വും പ​​​​​ത്തു ശ​​​​​ത​​​​​മാ​​​​​നം വീ​​​​​തം കു​​​​​റ​​​​​യ്ക്ക​​​​​ണം. ബാ​​​​​റു​​​​​ക​​​​​ള്‍ ഉ​​​​​ള്‍​പ്പ​​​​​ടെ പു​​​​​തി​​​​​യ മ​​​​​ദ്യ​​​​​ശാ​​​​​ല​​​​​ക​​​​​ളൊ​​​​​ന്നും അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​രു​​​​​ത്.

ബാ​​​​​റു​​​​​ക​​​​​ളു​​​​​ടെ സ​​​​​മ​​​​​യ​​​​​പ​​​​​രി​​​​​ധി രാ​​​​​വി​​​​​ലെ പ​​​​ത്തു​​​​മു​​​​​ത​​​​​ല്‍ രാ​​​​​ത്രി പ​​​​ത്തു​​​​വ​​​​​രെ ചു​​​​​രു​​​​​ക്ക​​​​​ണം. പ​​​​​ഞ്ച​​​​​ന​​​​​ക്ഷ​​​​​ത്ര ഹോ​​​​​ട്ട​​​​​ലു​​​​​ക​​​​​ള്‍​ക്ക് ന​​​​​ല്‍​കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന ഇ​​​​​ള​​​​​വു​​​​​ക​​​​​ള്‍ പി​​​​​ന്‍​വ​​​​​ലി​​​​​ക്ക​​​​​ണം.
വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​ര​​​​​ത്തി​​​​​ന്‍റെ പേ​​​​​രു​​​​പ​​​​​റ​​​​​ഞ്ഞ് മ​​​​​ദ്യ​​​​​ത്തെ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്ക​​​​​രു​​​​​ത്. ക​​​​​ള്ളു​​​​​ഷാ​​​​​പ്പു​​​​​ക​​​​​ളി​​​​​ല്‍ കൃ​​​​​ത്രി​​​​​മ ക​​​​​ള്ളു​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ച്ച് വി​​​​​ത​​​​​ര​​​​​ണം ന​​​​​ട​​​​​ത്തു​​​​​ന്നി​​​​​ല്ലെ​​​​​ന്ന് ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണം.
ക​​​​​ള്ളു​​​​​ഷാ​​​​​പ്പു​​​​​ക​​​​​ള്‍ ഹോ​​​​​ട്ട​​​​​ലു​​​​​ക​​​​​ളാ​​​​​യി പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കാ​​​​​നു​​​​​ള്ള സ്വാ​​​​​ത​​​​​ന്ത്ര്യം ന​​​​​ല്‍​കി​​​​​യ​​​​​തു​​​​​ള്‍​പ്പ​​​​​ടെ​​​​​യു​​​​​ള്ള 2025-26 ലെ ​​​​​മ​​​​​ദ്യ​​​​​ന​​​​​യം പി​​​​​ന്‍​വ​​​​​ലി​​​​​ക്ക​​​​​ണം. ‌

മ​​​​​ദ്യ​​​​​ത്തി​​​​​നും മാ​​​​​ര​​​​​ക ല​​​​​ഹ​​​​​രി​​​​​ക​​​​​ള്‍​ക്കു​​​​​മെ​​​​​തി​​​​​രേ ശ​​​​​ക്ത​​​​​മാ​​​​​യ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ള്‍​ക്കും ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​ത്തി​​​​​നും ചി​​​​​കി​​​​​ത്സ​​​​​ക​​​​​ള്‍​ക്കു​​​​​മാ​​​​​യി സം​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​ട​​​​​നീ​​​​​ളം പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്ക​​​​​ത്ത​​​​​ക്ക വി​​​​​ധം ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ ലൈ​​​​​റ്റ്‌​​​​​നിം​​​​​ഗ് പ​​​​​ദ്ധ​​​​​തി കെ​​​​​സി​​​​​ബി​​​​​സി മ​​​​​ദ്യ​​​​​വി​​​​​രു​​​​​ദ്ധ സ​​​​​മി​​​​​തി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.


മ​​​​​ദ്യം ന​​​​​ല്‍​കു​​​​​ക​​​​​യും ബെ​​​​​വ്‌​​​​​കോ പോ​​​​​ലു​​​​​ള്ള സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ സി​​​​​എ​​​​​സ്ആ​​​​​ര്‍ ഫ​​​​​ണ്ടി​​​​​ല്‍നി​​​​​ന്ന് 25 ശ​​​​​ത​​​​​മാ​​​​​നം ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന് ന​​​​​ല്‍​കു​​​​​ക​​​​​യും എ​​​​​ക്‌​​​​​സൈ​​​​​സ് വ​​​​​കു​​​​​പ്പ് ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണം ന​​​​​ട​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന​​​​​ത് വി​​​​​രോ​​​​​ധാ​​​​​ഭാ​​​​​സ​​​​​മാ​​​​​ണെ​​​​​ന്നും കെ​​​​​സി​​​​​ബി​​​​​സി ടെ​​​​​മ്പ​​​​​റ​​​​​ന്‍​സ് ക​​​​മ്മിഷ​​​​​ന്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി ഫാ. ​​​​​തോ​​​​​മ​​​​​സ് ഷൈ​​​​​ജു ചി​​​​​റ​​​​​യി​​​​​ല്‍, സ​​​​​മി​​​​​തി സം​​​​​സ്ഥാ​​​​​ന സെ​​​​​ക്ര​​​​​ട്ട​​​​​റി പ്ര​​​​​സാ​​​​​ദ് കു​​​​​രു​​​​​വി​​​​​ള, ഫാ. ​​​​​ജേ​​​​​ക്ക​​​​​ബ് വെ​​​​​ള്ള​​​​​മ​​​​​രു​​​​​തു​​​​​ങ്ക​​​​​ല്‍, സി.​​​​​എ​​​​​ക്‌​​​​​സ്. ബോ​​​​​ണി, അ​​​​​ന്തോ​​​​​ണി​​​​​ക്കു​​​​​ട്ടി ചെ​​​​​ത​​​​​ല​​​​​ന്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Liquor policy of previous UDF governments

Recent News

Corehub Up