x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി രജത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നാ​ളെ തു​ട​ക്കം

വെബ്ഡെസ്ക്
Published: September 25, 2026 02:19 AM IST | Updated: September 25, 2026 02:19 AM IST

സ​​​ഹൃ​​​ദ​​​യ കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ന്‍​ഡ് ടെ​​​ക്നോ​​​ള​​​ജി

തൃ​​​ശൂ​​​ര്‍: കൊ​​​ട​​​ക​​​ര സ​​​ഹൃ​​​ദ​​​യ കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ന്‍​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ രജത‍ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍​ക്കു നാ​​​ളെ തു​​​ട​​​ക്ക​​​മാ​​​കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ര്‍ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. രജത‍ ജൂ​​​ബി​​​ലി ബ്രാ​​​ന്‍​ഡ് ഐ​​​ഡ​​​ന്‍റി​​​റ്റി കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി പ്ര​​​കാ​​​ശി​​​പ്പി​​​ക്കും. മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍ അ​​​ക്കാ​​​ദ​​​മി​​​ക് പ്രോ​​​ഗ്രാ​​​മു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ക്കും.

പു​​​തി​​​യ സ്പോ​​​ര്‍​ട്സ് കോം​​​പ്ല​​​ക്സ് മ​​​ന്ത്രി ഒ.​​​ജെ. ജ​​​നീ​​​ഷ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ എം​​​പി രജത‍ ജൂ​​​ബി​​​ലി പു​​​ര​​​സ്കാ​​​ര വി​​​ത​​​ര​​​ണ​​​വും കെ​​​ടി​​​യു വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​സി​​​സ തോ​​​മ​​​സ് സ്മാ​​​ര്‍​ട്ട് കേ​​​ര​​​ള ഹാ​​​ക്ക​​​ത്ത​​​ണ്‍ പ്ര​​​ഖ്യാ​​​പ​​​ന​​​വും കെ. ​​​രാ​​​ജ​​​ൻ എം​​​എ​​​ൽ​​​എ സ​​​ഹൃ​​​ദ​​​യം ഹൗ​​​സിം​​​ഗ് പ്രോ​​​ജ​​​ക്്ട് ഉ​​​ദ്ഘാ​​​ട​​​ന​​​വും തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ൻ എം​​​എ​​​ൽ​​​എ സ്കൂ​​​ള്‍ അ​​​ഡോ​​​പ്ഷ​​​ന്‍ പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും നി​​​ർ​​​വ​​​ഹി​​​ക്കും.

കൊ​​​ട​​​ക​​​ര പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​യ് നെ​​​ല്ലി​​​ശേ​​​രി ഗ്രാ​​​മി വി​​​ഷ​​​ന്‍ പ്രോ​​​ജ​​​ക്്ടും, സെ​​​ലെ​​​ർ​​​എ​​​സ്‌​​​സി​​​ഇ​​​ടി ഇ​​​ആ​​​ർ​​​പി സൊ​​​ലൂ​​​ഷ​​​ൻ അ​​​ഞ്ജ​​​ന രാ​​​ജേ​​​ന്ദ്ര​​​നും പ്ര​​​കാ​​​ശ​​​നം ​​​ചെ​​​യ്യും. പി​​​ടി​​​ഡ​​​ബ്ള്യു​​​എ പ്ര​​​തി​​​നി​​​ധി എ.​​​സി. വ​​​ർ​​​ഗീ​​​സ് മാ​​​ര​​​ത്ത​​​ൺ ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും. വി​​​ദ്യാ​​​ഭ്യാ​​​സം, സ്പോ​​​ർ​​​ട്സ്, അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​വി​​​ക​​​സ​​​നം, പാ​​​ർ​​​പ്പി​​​ട​​​നി​​​ർ​​​മാ​​​ണം തു​​​ട​​​ങ്ങി വി​​​വി​​​ധ ജ​​​ന​​​ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ജൂ​​​ബി​​​ലി വ​​​ർ​​​ഷ​​​ത്തി​​​ൽ കാ​​​മ്പ​​​സി​​​ലും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ലു​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

ഐ​​​ഇ​​​ഡി​​​സി സ​​​മ്മി​​​റ്റ്

കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ്പ് മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഇ​​​ന്ന​​​വേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് എ​​​ന്‍റ​​​ര്‍​പ്ര​​​ണ​​​ര്‍​ഷി​​​പ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സെ​​​ന്‍റ​​​റു​​​ക​​​ള്‍ വ​​​ഴി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഐ​​​ഇ​​​ഡി​​​സി സ​​​മ്മി​​​റ്റ് 28, 29 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും. മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. രാ​​​വി​​​ലെ ഒ​​​മ്പ​​​തു ​മു​​​ത​​​ൽ രാ​​​ത്രി എ​​​ട്ടു​​​വ​​​രെ​​​യാ​​​ണു പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഭാ​​​വി​​​ക്ക് അ​​​പ്പു​​​റ​​​മു​​​ള്ള ന​​​വീ​​​ക​​​ര​​​ണം എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ​​​മ്മി​​​റ്റി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി നാ​​​ളെ രജത‍ ജൂ​​​ബി​​​ലി ഉ​​​ദ്ഘാ​​​ട​​​ന​​ച്ച​​​ട​​​ങ്ങി​​​നു​​​ശേ​​​ഷം വിം​​​ഗ്സ് ഓ​​​ഫ് ചേ​​​ഞ്ച് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ റൗ​​​ണ്ട് ടേ​​​ബി​​​ള്‍ ച​​​ര്‍​ച്ച ന​​​ട​​​ക്കും.

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍, മ​​​ന്ത്രി​​​മാ​​​രാ​​​യ റോ​​​ജി എം. ​​​ജോ​​​ണ്‍, ഒ.​​​ജെ. ജ​​​നീ​​​ഷ്, കെ​​​ടി​​​യു വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​സി​​​സ തോ​​​മ​​​സ്, കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ്പ് മി​​​ഷ​​​ന്‍ സി​​​ഇ​​​ഒ അ​​​നൂ​​​പ് അം​​​ബി​​​ക എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും യു​​​വ​​​സം​​​രം​​​​​​ഭ​​​ക​​​രു​​​മ​​​ട​​​ക്കം പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം​​​പേ​​​രാ​​​ണ് സ​​​മ്മി​​​റ്റി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ക. 250ല​​​ധി​​​കം സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ളു​​​ടെ​​​യും 5000ത്തി​​​ല​​​ധി​​​കം ആ​​​ശ​​​യ​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​ദ​​​ര്‍​ശ​​​ന​​​മു​​​ണ്ടാ​​​കും. ച​​​ര്‍​ച്ച​​​ക​​​ള്‍, സാ​​​ങ്കേ​​​തി​​​ക പ​​​ഠ​​​ന സെ​​​ഷ​​​നു​​​ക​​​ള്‍, ഇ​​​ന്‍​വെ​​​സ്റ്റ​​​ര്‍ നെ​​​റ്റ്‌​​​വ​​​ർ​​​ക്കിം​​​ഗ്, പ്രോ ​​​ഷോ എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കോ​​​ള​​​ജ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​​​ ഡോ. ആ​​​ന്‍റോ ചു​​​ങ്ക​​​ത്ത്, പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഡോ.​​​ എ​​​സ്. രാം​​​കു​​​മാ​​​ര്‍, ഡോ. ​​​ജി​​​സ് പോ​​​ള്‍, ആ​​​ദ​​​ര്‍​ശ്, ജി​​​ബി​​​ന്‍ ജോ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Tags : SilverJubilee Celebration Sahrdaya CollegeofEngineering&Technology Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up