Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sahrdaya

സാമൂഹ്യ കേരളത്തിന് ‘സഹൃദയ’ പ്രചോദനം: ഗവർണർ

കൊ​​​ച്ചി: സാ​​​മൂ​​​ഹ്യ കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ന്മ​​​യും ക​​​രു​​​ണ​​​യും അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ മാ​​​തൃ​​​ക​​​യും പ്ര​​​ചോ​​​ദ​​​ന​​​വു​​​മാ​​​കാ​​​ൻ എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ സ​​​ഹൃ​​​ദ​​​യ​​​യ്ക്കു സാ​​​ധി​​​ച്ചെ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​ർ. സ​​​ഹൃ​​​ദ​​​യ​​​യു​​​ടെ വ​​​ജ്ര​​​ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ആ​​​റു പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി സ​​​മൂ​​​ഹ​​​ന​​​ന്മ​​​യ്ക്കാ​​​യി ഏ​​​റ്റെ​​​ടു​​​ത്ത മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ ആ​​​ത്മ​​​സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​ന്‍റെ ആ​​​ഘോ​​​ഷ​​​മാ​​​ണു ജൂ​​​ബി​​​ലി. സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി​​​ച്ചെ​​​ല്ലാ​​​നും അ​​​വ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നും സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​മി​​​തി​​​ക​​​ളു​​​ണ്ട്.

അ​​​ത്ത​​​രം ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്ക് സ​​​ഹൃ​​​ദ​​​യ പോ​​​ലു​​​ള്ള സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കു ക​​​ഴി​​​യും. മ​​​റ്റു​​​ള്ള​​​വ​​​രി​​​ൽ​​​നി​​​ന്ന് എ​​​ന്തെ​​​ങ്കി​​​ലും ല​​​ഭി​​​ക്കു​​​മെ​​​ന്ന് ചി​​​ന്തി​​​ക്കാ​​​തെ എ​​​ല്ലാ​​​വ​​​ർ​​​ക്കും സ​​​മൃ​​​ദ്ധി ന​​​ൽ​​​കി ന​​​ദി​​​ക​​​ൾ ഒ​​​ഴു​​​കു​​​ന്ന​​​തു​​​പോ​​​ലെ ന​​​മ്മു​​​ടെ ജീ​​​വി​​​ത​​​വും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കു ന​​​ന്മ​​​യും പ്ര​​​ചോ​​​ദ​​​ന​​​വു​​​മാ​​​ക​​​ണം. മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി ന​​​ന്മ ചെ​​​യ്യു​​​മ്പോ​​​ൾ ല​​​ഭി​​​ക്കു​​​ന്ന ആ​​​ന​​​ന്ദ​​​മാ​​​ണ് മ​​​റ്റെ​​​ല്ലാ സ​​​ന്തോ​​​ഷ​​​ങ്ങ​​​ളേ​​​ക്കാ​​​ളും പ്ര​​​ധാ​​​ന​​​മെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞു.

വ​​​ജ്ര​​​ജൂ​​​ബി​​​ലി സ്മാ​​​ര​​​ക​​​മാ​​​യി സ​​​ഹൃ​​​ദ​​​യ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഭ​​​വ​​​ന​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ജൂ​​​ബി​​​ലി സ്മ​​​ര​​​ണി​​​ക​​​യു​​​ടെ പ്ര​​​കാ​​​ശ​​​ന​​​വും അ​​​ദ്ദേ​​​ഹം നി​​​ർ​​​വ​​​ഹി​​​ച്ചു.
സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ച​​​ക്യ ത്ത്, അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ റ​​​വ. ഡോ. ​​​ആ​​​ന്‍റോ ചേ​​​രാം​​​തു​​​രു​​​ത്തി, സ​​​ഹൃ​​​ദ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ​​​ഫ് കൊ​​​ളു​​​ത്തു​​​വെ​​​ള്ളി​​​ൽ, അ​​​സോ​​​സി​​​യേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ആ​​​ന്‍റ​​​ണി പു​​​തി​​​യാ​​​പ​​​റ​​​മ്പി​​​ൽ, അ​​​സി. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സി​​​ബി​​​ൻ മ​​​ന​​​യം​​​പി​​​ള്ളി, വി​​​ൻ സെ​​​ന്‍റ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് സി​​​സ്റ്റ​​​ർ ആ​​​ലീ​​​സ് ലൂ​​​ക്കോ​​​സ്, ജോ​​​ബി മാ​​​ത്യു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


സ​​​ഹൃ​​​ദ​​​യ​​​യു​​​ടെ സ​​​ഹ​​​കാ​​​രി​​​ക​​​ളെ​​​യും ഗ്രാ​​​മ​​​ത​​​ല​​​ങ്ങ​​​ളി​​​ലെ സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​ദ​​​രി​​​ച്ചു. സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

Latest News

Corehub Up