x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സൈ​സ് ക​മ്മി​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ അ​ന്വേ​ഷ​ണം വേ​ണം: മ​ദ്യ​നി​രോ​ധ​ന​സ​മി​തി 

വെബ് ഡെസ്‌ക്
Published: November 11, 2026 12:26 AM IST | Updated: November 11, 2026 12:26 AM IST

തൃ​​​ശൂ​​​ർ: എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ലെ വ​​​ലി​​​യൊ​​​രു വി​​​ഭാ​​​ഗം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​വ​​​രും അ​​​ഴി​​​മ​​​തി​​​ക്ക് ഒ​​​ത്താ​​​ശ ചെ​​​യ്യു​​​ന്ന​​​വ​​​രു​​​മാ​​​ണെ​​​ന്ന മ​​​ദ്യ​​​നി​​​രോ​​​ധ​​​ന​​​സ​​​മി​​​തി​​​യു​​​ടെ ആ​​​ക്ഷേ​​​പ​​​ത്തെ കൂ​​​ടു​​​ത​​​ൽ ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ക്കു​​​ന്ന​​​താ​​​ണു സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന​​​തി​​​നു​​​മു​​​മ്പ് എ​​​ക്സൈ​​​സ് ക​​​മ്മി​​​ഷ​​​ണ​​​ർ വ​​​കു​​​പ്പു​​​മ​​​ന്ത്രി​​​ക്കു ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളെ​​​ന്നു കേ​​​ര​​​ള മ​​​ദ്യ​​​നി​​​രോ​​​ധ​​​ന​​​സ​​​മി​​​തി സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി.

സം​​​ഭ​​​വ​​​ത്തി​​​ൽ നി​​​ഷ്പ​​​ക്ഷ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. സം​​​സ്ഥാ​​​ന​​​ത്തെ ഭൂ​​​രി​​​പ​​​ക്ഷം ബാ​​​റു​​​ക​​​ളി​​​ലും വി​​​ൽ​​​ക്കു​​​ന്ന മ​​​ദ്യ​​​ത്തി​​​ന്‍റെ പ​​​കു​​​തി​​​യി​​​ല​​​ധി​​​ക​​​വും ഒൗ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കി​​​ൽ​​​പെ​​​ടാ​​​ത്ത​​​തും നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​ത്ത​​​തു​​​മാ​​​ണ്. ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം സം​​​സ്ഥാ​​​ന​​​ത്തെ ബാ​​​റു​​​ക​​​ൾ ഒ​​​രു ദി​​​വ​​​സം ശ​​​രാ​​​ശ​​​രി 72 ലി​​​റ്റ​​​ർ (എ​​​ട്ടു കെ​​​യ്സ്) മ​​​ദ്യം മാ​​​ത്ര​​​മാ​​​ണു കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ​​​നി​​​ന്നു വാ​​​ങ്ങു​​​ന്ന​​​ത്.

ബാ​​​റു​​​ക​​​ളി​​​ലെ യ​​​ഥാ​​​ർ​​​ഥ വി​​​ല്പ​​​ന​​​യു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ൾ ഈ ​​​ക​​​ണ​​​ക്ക് സം​​​ശ​​​യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ബാ​​​റു​​​ക​​​ളി​​​ലെ മ​​​ദ്യ​​​ത്തി​​​ന്‍റെ വ​​​ര​​​വും വി​​​ല്പ​​​ന​​​യും സ്റ്റോ​​​ക്കും സം​​​ബ​​​ന്ധി​​​ച്ചു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണം. അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ മ​​​ദ്യ​​​നി​​​രോ​​​ധ​​​നം എ​​​ടു​​​ത്തു​​​മാ​​​റ്റാ​​​നു​​​ള്ള ചി​​​ല​​​രു​​​ടെ ശ്ര​​​മം ആ​​​ദി​​​വാ​​​സി കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ നി​​​ല​​​നി​​​ല്പി​​​നെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്നും യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​യ്യ​​​ച്ചേ​​​രി കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

Tags : Liquor Prohibition Committee investigation Excise Commissioner report Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up