Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CollectorOrders

വന്യജീവിക്കായി മനുഷ്യനെ ഒഴിവാക്കണം! വന്യജീവികളുടെ സഞ്ചാരപാതയിലെ നിര്‍മാണങ്ങള്‍ പൊളിക്കാൻ കളക്‌ടറുടെ ഉത്തരവ്

ക​​​​ട്ട​​​​പ്പ​​​​ന: ഇ​​​​ടു​​​​ക്കി​​​​ക്കു കെ​​​​ണി​​​​യാ​​​​യി വീ​​​​ണ്ടും റ​​​​വ​​​​ന്യു വ​​​​കു​​​​പ്പി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ സ്വാ​​​​ഭാ​​​​വി​​​​ക സ​​​​ഞ്ചാ​​​​ര​​​​ത്തി​​​​നു ത​​​​ട​​​​സ​​​​മാ​​​​കു​​​​ന്ന വേ​​​​ലി​​​​ക​​​​ളും കെ​​​​ട്ടി​​​​ട നി​​​​ര്‍മാ​​​​ണ​​​​ങ്ങ​​​​ളും പൊ​​​​ളി​​​​ക്കും. ജി​​​​ല്ല​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ക്ഷേ​​​​മ​​​​ത്തി​​​​നും അ​​​​ഭി​​​​വൃ​​​​ദ്ധി​​​​ക്കു​​​​മാ​​​​യി കാ​​​​ര്യനി​​​​ര്‍വ​​​​ഹ​​​​ണം ന​​​​ട​​​​ത്തേ​​​​ണ്ട ജി​​​​ല്ലാ ക​​​​ള​​​​ക്‌​​​ട​​​​റാ​​​​ണ് പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ജി​​​​ല്ലാ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റ​​​​റ്റി ചെ​​​​യ​​​​ര്‍മാ​​​​ന്‍ കൂ​​​​ടി​​​​യാ​​​​യ ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റി​​​​റ്റി അ​​​​ധ്യ​​​​ക്ഷ​​​​ന്‍ എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ല്‍ വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ള്‍ക്ക് സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യി സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു ത​​​​ട​​​​സ​​​​മാ​​​​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ല്‍ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ലും വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യോ​​​​ടു ചേ​​​​ര്‍ന്നുകി​​​​ട​​​​ക്കു​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും നി​​​​ര്‍മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന വേ​​​​ലി​​​​ക​​​​ള്‍, മ​​​​തി​​​​ലു​​​​ക​​​​ള്‍, അ​​​​ന​​​​ധി​​​​കൃ​​​​ത കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ പൊ​​​​ളി​​​​ച്ചു നീ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.

നി​​​​ര്‍മാ​​​​ണ​​​​ങ്ങ​​​​ള്‍ പൊ​​​​ളി​​​​ച്ചു നീ​​​​ക്കംചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് ദേ​​​​വി​​​​കു​​​​ളം സ​​​​ബ്ക​​​​ള​​​​ക്‌ട​​​​ര്‍, മൂ​​​​ന്നാ​​​​ര്‍ ഡി​​​​എ​​​​ഫ്ഒ, ത​​ദ്ദേ​​ശ സ്ഥാ​​പ​​ന ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്‌​​ട​​​​ര്‍, സ​​​​ര്‍വേ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്‌ട​​​​ര്‍ എ​​​​ന്നി​​​​വ​​​​രെ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ നി​​​​യ​​​​മം 2005 സെ​​​​ക്‌ഷ​​​​ന്‍ 30 ( 2) ( വി) ​​​​പ്ര​​​​കാ​​​​രം ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലെ ഏ​​​​തു നി​​​​ര്‍മാ​​​​ണ​​​​ങ്ങ​​​​ളും പൊ​​​​ളി​​​​ച്ചു നീ​​​​ക്കാ​​​​ന്‍ ഇ​​​​വ​​​​ര്‍ക്ക് അ​​​​ധി​​​​കാ​​​​രം ന​​​​ല്‍കു​​​​ക​​​​യാ​​​​ണ്.

വ​​​​ന്യ​​​​ജീ​​​​വി സ​​​​ങ്കേത​​​​ങ്ങ​​​​ളാ​​​​ല്‍ ചു​​​​റ്റ​​​​പ്പെ​​​​ട്ട പ്ര​​​​ദേ​​​​ശ​​​​മാ​​​​ണ് ഇ​​​​ടു​​​​ക്കി ജി​​​​ല്ല. വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​പ്ര​​​​കാ​​​​രം ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലെ 74 ശ​​​​ത​​​​മാ​​​​നം പ്ര​​​​ദേ​​​​ശ​​​​വും വ​​​​ന​​​​മോ സം​​​​ര​​​​ക്ഷി​​​​ത വ​​​​ന​​​​പ്ര​​​​ദേ​​​​ശ​​​​മോ ആ​​​​ണ്. പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വ​​​​നു​​​​സ​​​​രി​​​​ച്ച് എ​​​​പ്പോ​​​​ള്‍ വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലെ നി​​​​ര്‍മാ​​​​ണ​​​​ങ്ങ​​​​ള്‍ പൊ​​​​ളി​​​​ച്ച​​​​ടു​​​​ക്കാം. വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ സ​​​​ഞ്ചാ​​​​ര​​പാ​​​​ത നി​​​​ര്‍ണ​​​​യി​​​​ക്കു​​​​ന്ന​​​​ത് വ​​​​നം​​വ​​​​കു​​​​പ്പാ​​​​ണ്.

ജി​​​​ല്ല​​​​യി​​​​ല്‍ വ​​​​ര്‍ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന മ​​​​നു​​​​ഷ്യ-​​​വ​​​​ന്യ​​​​ജി​​​​വി സം​​​​ഘ​​​​ര്‍ഷ​​​​ത്തി​​​​നു വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ സ്വാ​​​​ഭാ​​​​വി​​​​ക സ​​​​ഞ്ചാ​​​​രം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള നി​​​​ര്‍മാ​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് കാ​​​​ര​​​​ണ​​​​മെ​​​​ന്ന് ചീ​​​​ഫ് ക​​​​ണ്‍സ​​​​ര്‍വേ​​​​റ്റ​​​​ര്‍ ഓ​​​​ഫ് ഫോ​​​​റ​​​​സ്റ്റ് അ​​​​റി​​​​യി​​​​ച്ച​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ബു​​​​ധ​​​​നാ​​​​ഴ്ച​​​​ത്തെ ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

മ​​​​നു​​​​ഷ്യ-​​വ​​​​ന്യ ജീ​​​​വി സം​​​​ഘ​​​​ര്‍ഷ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റു​​​​ടെ ചേ​​​​ബ​​​​റി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ 19ന് ​​​​ചേ​​​​ര്‍ന്ന ഓ​​​​ണ്‍ലൈ​​​​ന്‍ യോ​​​​ഗ​​​​ത്തി​​​​ലെ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യാ​​​​ണ് പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​ലെ പ​​​​രാ​​​​മ​​​​ര്‍ശം.

Latest News

Corehub Up