ചെന്നൈ: തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിൽ ടിവികെ സ്ഥാനാർഥികൾക്കു പിന്തുണ പ്രഖ്യാപിച്ച് തമിഴ് മാനില കോൺഗ്രസ് നേതാവ് ജി.കെ. വാസൻ. അഴിമതിരഹിതവും സുതാര്യവുമായ ഭരണമാണു ടിവികെ സർക്കാർ നടത്തുന്നതെന്ന് വാസൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ വാസൻ അണ്ണാ ഡിഎംകെ സഖ്യം വിട്ടിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ജി.കെ. മൂപ്പനാരുടെ മകനായ വാസൻ മൻമോഹൻ സിംഗ് സർക്കാരിൽ മന്ത്രിയായിരുന്നു. പിന്നീട് കോൺഗ്രസ് വിട്ട് ഇദ്ദേഹം മൂപ്പനാരുടെ പാർട്ടിയായ തമിഴ് മാനില കോൺഗ്രസ് (ടിഎംസി) പുനരുജ്ജീവിപ്പിക്കുകയാണുണ്ടായത്. എന്നാൽ, തമിഴ്നാട് രാഷ്ട്രീയത്തിൽ കാര്യമായ ചലനമുണ്ടാക്കാൻ ടിഎംസിക്കു കഴിഞ്ഞില്ല.
Tags : G.K. Vasan support TVK Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash