x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​റം ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ തീ​പി​ടി​ത്തം; ബോ​ട്ടി​ലു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി വി​ഴി​ഞ്ഞം തീ​ര​ദേ​ശ പൊ​ലി​സ് 

വെബ് ഡെസ്ക്
Published: September 25, 2026 05:27 AM IST | Updated: September 25, 2026 05:27 AM IST

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തീ​ര​ത്തു​നി​ന്നു എ​ട്ട് കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ലാ​യി പു​റം ക​ട​ലി​ൽ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രു​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​നു തീ​പി​ടി​ച്ചു. ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്രാ​ങ്ക് ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​രെ​യും വി​ഴി​ഞ്ഞം തീ​ര​ദേ​ശ പൊ​ലി​സ് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്ക്ക് എ​ത്തി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.

പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യ ബോ​ട്ടി​ൽ​നി​ന്ന് ഇ​രു​വ​രും ഭാ​ഗ്യ​ത്താ​ലാ​ണ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. ബോ​ട്ട് സ്രാ​ങ്ക് കു​ള​ച്ച​ൽ സ്വ​ദേ​ശി ഇ​മ്മാ​നു​വേ​ൽ (34 ), നേ​പ്പാ​ൾ സ്വ​ദേ​ശി ലാ​ലി​ത് പ്ര​സാ​ദ്(37) എ​ന്നി​വ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ൻ​ജി​ൻ മു​റി​യി​ൽ​നി​ന്നു പ​ട​ർ​ന്ന തീ​യി​ൽ ബോ​ട്ടി​ൽ ക​രു​തി​യി​രു​ന്ന പാ​ച​ക വാ​ത​ക സി​ലി​ണ്ടു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു വ​ലി​യ സ്ഫോ​ട​നം ഉ​ണ്ടാ​യെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ ബോ​ട്ടി​ൽ നി​ന്നും മാ​റി​യ​ത് ര​ക്ഷ​യാ​യി.

എ​ൻ​ജി​ൻ ത​ക​രാ​റു​ണ്ടാ​യി​രു​ന്ന ബോ​ട്ട് ത​മി​ഴ്‌​നാ​ട്ടി​ലെ പ​ട്ട​ണം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തു​നി​ന്നു ത​ക​രാ​ർ പ​രി​ഹ​രി​ച്ചു തി​രി​കെ കൊ​ല്ല​ത്തേ​ക്ക് കൊ​ണ്ടു വ​രു​ക​യാ​യി​രു​ന്നു. എ​ൻ​ജി​ൻ മു​റി​യി​ൽ നി​ന്നാ​ണ് ആ​ദ്യം തീ​പ്പൊ​രി ക​ണ്ട​തെ​ന്നു ര​ക്ഷ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞ​താ​യി തീ​ര​ദേ​ശ പൊ​ലി​സ് പ​റ​ഞ്ഞു. തീ ​വേ​ഗ​ത്തി​ൽ പ​ട​ർ​ന്ന​തോ​ടെ ഇ​രു​വ​രും ഒ​പ്പം കെ​ട്ടി​യി​ട്ടി​രു​ന്ന ചെ​റു​വ​ള്ള​ങ്ങ​ളി​ൽ ക​യ​റി ബോ​ട്ടു​മാ​യു​ള്ള ബ​ന്ധം വേ​ർ​പെ​ടു​ത്തി.

ഇ​തി​നി​ടെ ബോ​ട്ടി​ൽ ക​രു​തി​യി​രു​ന്ന പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളി​ൽ ഒ​ന്നു പൊ​ട്ടി​ത്തെ​റി​ക്കു​കാ​യി​രു​ന്നു. തീ​ര​ദേ​ശ പൊ​ലി​സ് സ്‌​റ്റേ​ഷ​ൻ എ​സ്‌​ഐ എ​സ്. ഗി​രീ​ഷ്‌​കു​മാ​ർ, ഗ്രേ​ഡ് എ​സ്‌​സി​പി​ഒ ഡി.​എ​ൽ.​നോ​ബി​ൾ, സി​പി​ഒ പി. ​പ്രി​യ​ൻ, കോ​സ്‌​റ്റ​ൽ വാ​ർ​ഡ​ന്മാ​രാ​യ ആ​ർ.​സി​ലു​വ​യ്യ​ൻ, ടി . ​ത​ദ​യൂ​സ്, സ്രാ​ങ്ക് അ​ഹ​മ്മ​ദ് ക​ണ്ണ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Tags : Fire breaks out fishing boat open sea Vizhinjam Coastal Police rescue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up