വാഷിംഗ്ടൺ ഡിസി: സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ മാധ്യമസ്ഥാപനങ്ങളിലെ ജേർണലിസ്റ്റുകൾക്കു പ്രഖ്യാപിച്ച വൈറ്റ്ഹൗസ് വിലക്ക് പിൻവലിക്കാൻ യുഎസ് പ്രസിഡന്റ് ട്രംപിനോടു കോടതി ആവശ്യപ്പെട്ടു. ട്രംപിന്റെ ഉത്തരവ് ഭരണഘടനാ ലംഘനമാകാമെന്ന് അഭിപ്രായപ്പെട്ടാണു വാഷിംഗ്ടൺ ഡിസി ഡിസ്ട്രിക്ട് കോടതി ജഡ്ജി ടിം കെല്ലിയുടെ വിധി.
സെപ്റ്റംബർ 18നാണ് മൂന്നു സ്ഥാപനങ്ങളിലെയും മാധ്യമപ്രവർത്തകർക്കു വൈറ്റ്ഹൗസ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വിലക്കേർപ്പെടുത്തിയത്. വ്യാജ വാർത്തകൾ നല്കുന്നു എന്നാരോപിച്ചായിരുന്നു ഇത്. നടപടി ചോദ്യംചെയ്ത് മാധ്യമങ്ങൾ നല്കിയ ഹർജിയാണു കോടതി പരിഗണിച്ചത്.
ദേശസുരക്ഷയുടെ പേരിലാണു വിലക്കെന്ന ട്രംപ് ഭരണകൂടത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. മാധ്യമപ്രവർത്തകരുടെ പ്രസ് പാസുകൾ ഉടൻ തിരിച്ചുനല്കണമെന്നു കോടതി നിർദേശിച്ചു. സെപ്റ്റംബർ 19 മുതൽ മൂന്നു സ്ഥാപനങ്ങളിലെയും മാധ്യമപ്രവർത്തകർക്കു വൈറ്റ്ഹൗസിൽ പ്രവേശനമില്ലായിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രമുഖ മാധ്യമസ്ഥാപനങ്ങൾ വൈറ്റ്ഹൗസ് വാർത്തകൾ നല്കുന്നതു നിർത്തിവച്ചിരുന്നു.
Tags : Judge tosses out Trump's order journalists allowed White House Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews