x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോളണ്ടിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തിയാക്രമണം; വൈദികൻ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്
Published: September 24, 2026 08:41 PM IST | Updated: September 24, 2026 08:41 PM IST

വാർസോ: പോളണ്ടിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തിയാക്രമണത്തിൽ വൈദികൻ കൊല്ലപ്പെട്ടു. തെക്കൻ പോളണ്ടിൽ യാരോസ്‌ലാവ് നഗരത്തിലെ ബനഡിക്റ്റൻ സന്യാസിനി മഠത്തിൽ വ്യാഴാഴ്ച രാവിലെ യായിരുന്നു സംഭവം. യുക്രെയ്ൻ പൗരനാണ് ആക്രമണം നടത്തിയത്. വൈദികരടക്കം നാലു പേർക്കു പരിക്കേറ്റു.

കന്യാസ്ത്രീ മഠത്തോടു ചേർന്ന പള്ളിയിൽ വിശുദ്ധ കുർബാന ആരംഭിക്കവേ അക്രമി അടുക്കളയിൽനിന്ന് കത്തിയെടുത്ത് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഫാ. സ്റ്റാനിസ്ലാവ് സ്ബോജ്നോവിച്ച് ആണ് കൊല്ലപ്പെട്ടത്. ഫാ. മാരെക് പിയെൻകോവ്സ്കി എന്ന വൈദികൻ ഗുരുതരാവസ്ഥയിലാണ്.

31 വയസുള്ള അക്രമിയെ സംഭവസ്ഥത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വ്യാഴാഴ്ച ജർമനിയിൽനിന്ന് പോളണ്ടിലെത്തിയതാണെന്നു പറയുന്നു. മാനസിക അസ്വാസ്ഥ്യമുള്ളതുപോലെയാണ് അക്രമി പെരുമാറിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രെയ്നിൽനിന്നു പോളണ്ടിലേക്കു പലായനം ചെയ്തവർക്ക് വലിയ തോതിൽ അഭയവും നല്കിയ കേന്ദ്രങ്ങളിലൊന്നായിരുന്നു ഈ കന്യാസ്ത്രീ മഠം.

Tags : Knifeman kills pries Stabbing poland

Recent News

Corehub Up