x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

3,300 വർഷം മുൻപു നടന്ന ഘോരയുദ്ധം; ഒടുവിൽ സമാധാനം, ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കമുള്ള 'സ​മാ​ധാ​ന ഉ​ട​മ്പ​ടി' ഫലകം തു​ർ​ക്കി​യി​ൽ കണ്ടെത്തി!

റിസെർച്ച് ഡെസ്‌ക്
Published: September 24, 2026 05:09 PM IST | Updated: September 24, 2026 05:09 PM IST

മൺഫലകത്തിൽ രേഖപ്പെടുത്തിയ കഡെഷ് സമാധാന ഉടമ്പടിയുടെ ഭാഗം.

കദേശം 3,300 വർഷങ്ങൾക്കു മുൻപ്, പുരാതന സിറിയൻ മണ്ണിൽ ആധിപത്യം ഉറപ്പിക്കാൻ‌ രണ്ടു വൻ ശക്തികളുടെ അതിരൂക്ഷ പോരാട്ടം നടന്നു. അനാറ്റോളിയയിലെ ഭരണാധികാരിയായ മുവതാലിസ് രാജാവിന്‍റെ നേതൃത്വത്തിലുള്ള ഹിറ്റൈറ്റുകളും, റാംസെസ് രണ്ടാമൻ ഫറവോയുടെ കീഴിലുള്ള ഈജിപ്റ്റുകാരുമായിരുന്നു അവർ. തന്‍റെ സാമ്രാജ്യത്തിന്‍റെ വിസ്തൃതി വ്യാപിപ്പിക്കാൻ ഹിറ്റൈറ്റുകളുടെ അധീനതയിലുള്ള പ്രവിശ്യയിലേക്ക് ഫറവോയുടെ സൈന്യം അധിനിവേശം നടത്തുകയായിരുന്നു. പതിനായിരക്കണക്കിനു ഭടന്മാരും രഥങ്ങളും പങ്കെടുത്ത മഹായുദ്ധമായിരുന്നു കഡെഷിൽ അരങ്ങേറിയത്. സൈനികബലത്തിൽ തുല്യശക്തികളായ ഇരു രാജ്യങ്ങളും ഒടുവിൽ സമാധാന ഉടന്പടിയിലേക്ക് എത്തുകയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ 'കഡെഷ് സമാധാന ഉടന്പടി' ഒപ്പിടുകയും ചെയ്തു.

ഈ 'കഡെഷ് സ​മാ​ധാ​ന ഉ​ട​മ്പ​ടി'​യു​ടെ പു​തി​യൊ​രു മ​ൺ​ഫ​ല​ക ക​ഷ്ണം പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ തു​ർ​ക്കി​യി​ൽ ക​ണ്ടെ​ത്തിയിരിക്കുകയാണ് ഇപ്പോൾ. ലോ​ക ച​രി​ത്ര​ത്തി​ൽ, ഇന്നു ലഭ്യമായിട്ടുള്ളതിൽ ഏറ്റഴും പഴക്കമുള്ള അ​ന്താ​രാ​ഷ്‌ട്ര സ​മാ​ധാ​ന ഉ​ട​മ്പ​ടി​യാ​ണിത്. തു​ർ​ക്കി​യി​ലെ കോറം പ്ര​വി​ശ്യ​യി​ലു​ള്ള, പ​ഴ​യ ഹി​റ്റൈ​റ്റ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി​രു​ന്ന ഹത്തുസ‌​യി​ലെ ബ്യൂ​ക്കാലെ ​കൊ​ട്ടാ​ര അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽനി​ന്നാ​ണ് അ​ക്കാ​ഡി​യ​ൻ ക്യൂ​ണി​ഫോം ലി​പി​യി​ൽ എ​ഴു​ത​പ്പെ​ട്ട ​അ​പൂ​ർവ ശേഷിപ്പ് ഖ​ന​ന​ത്തി​ലൂ​ടെ കണ്ടെത്തിയത്.

ഏ​ക​ദേ​ശം 3,300 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്, ഈ​ജി​പ്ഷ്യ​ൻ ഫ​റവോ റാം​സെ​സ് ര​ണ്ടാ​മ​നും ഹി​റ്റൈ​റ്റ് ഭ​ര​ണാ​ധി​കാ​രി മുവതാലിസിന്‍റെ പിൻഗാമിയായ ഹ​ത്തു​സി​ലി മൂ​ന്നാ​മ​നും ത​മ്മി​ൽ ഒ​പ്പുവ​ച്ച​താ​ണു ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കഡെഷ് സ​മാ​ധാ​ന ഉ​ട​മ്പ​ടി. പു​രാ​ത​ന സി​റി​യ​ൻ പ്ര​ദേ​ശ​ങ്ങ​ളു​ടെ ആ​ധി​പ​ത്യ​ത്തി​നാ​യി ഹി​റ്റൈ​റ്റു​ക​ളും ഈ​ജി​പ്തു​കാ​രും ത​മ്മി​ൽ ന​ട​ന്ന ര​ക്ത​രൂ​ഷി​ത​മാ​യ കഡെഷ് യു​ദ്ധ​ത്തി​നുശേ​ഷ​മാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഈ ​ശാ​ശ്വ​ത സ​മാ​ധാ​ന ക​രാ​റി​ലെ​ത്തു​ന്ന​ത്. യ​ഥാ​ർഥ ഉ​ട​മ്പ​ടി വെ​ള്ളി ഫ​ല​ക​ങ്ങ​ളി​ലാ​ണു നി​ർ​മി​ക്ക​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ലും, അ​വ കാ​ല​ക്ര​മേ​ണ ന​ഷ്ട​പ്പെ​ട്ടു. എന്നാൽ മ​ൺ​ഫ​ല​ക​ങ്ങ​ളി​ലും ആരാധനാലയങ്ങളുടെ ചുവരുകളിലുമുള്ള പ​ക​ർ​പ്പു​ക​ൾ നിലനിൽക്കുകയുമായിരുന്നു.

K-Rail Survey

തു​ർ​ക്കി​യി​ലെ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കൊ​ടു​വി​ലാ​ണു പു​തു​താ​യി ല​ഭി​ച്ച മ​ൺ​ഫ​ല​കം കഡെഷ് ഉ​ട​മ്പ​ടി​യു​ടെ പ​ക​ർ​പ്പു​ക​ളി​ൽ ഒ​ന്നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​ഫ​ല​ക​ത്തി​ൽ ഉ​ട​മ്പ​ടി​യു​ടെ 12 മു​ത​ൽ 20 വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളാ​ണു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ഭ​യാ​ർഥി​ക​ളു​ടെ വീ​ടു​ക​ളോ വ​സ്തു​വ​ക​ക​ളോ ന​ശി​പ്പി​ക്ക​രു​തെ​ന്ന ക​ർ​ശ​ന​മാ​യ നി​ർദേ​ശ​ങ്ങ​ളാ​ണ് ഈ ​ഫ​ല​ക​ത്തി​ലെ ലി​പി​ക​ളി​ൽ ഉ​ള്ള​തെ​ന്നു വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

ഹത്തുസ​യി​ൽനി​ന്ന് 1906-ൽ ​ത​ന്നെ ക​ഡെ​ഷ് ഉ​ട​മ്പ​ടി​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട മ​ൺ​ഫ​ല​ക ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​വ നി​ല​വി​ൽ ഇ​സ്താം​ബുൾ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ മ്യൂ​സി​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തിന്‍റെ ഒ​രു ചെ​മ്പ് പ​ക​ർ​പ്പ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടുണ്ട്. പു​തി​യ ക​ണ്ടെ​ടു​ക്ക​ൽ പു​രാ​ത​ന ന​യ​ത​ന്ത്ര ച​രി​ത്ര​ത്തെ​ക്കു​റി​ച്ചും അ​ക്കാ​ല​ത്തെ നി​യ​മ​വ്യ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ വെ​ളി​ച്ചം വീ​ശാ​ൻ സ​ഹാ​യി​ക്കു​മെ​ന്നു പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ പറഞ്ഞു.

Tags : InternationalNews BattleofKadesh History RamsesII HattusilliIII KadeshPeaceTreaty Hattusa Buyukkale Akkadiancuneiform

Recent News

Corehub Up