x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി ​ജി​ൻ​പിം​ഗി​ന് റെ​ഡ് കാ​ർ​പെ​റ്റ് സ്വീ​ക​ര​ണം ന​ൽ​കി ഡോ​ണ​ൾ​ഡ് ട്രം​പ്; ഉ​ച്ച​കോ​ടി ച​ർ​ച്ച​ക​ൾ​ക്കാ​യി ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് അ​മേ​രി​ക്ക​യി​ൽ 

ഓൺലൈൻ ഡെസ്ക്
Published: September 24, 2026 06:05 AM IST | Updated: September 24, 2026 06:05 AM IST

ഷി ​ജി​ൻ​പിം​ഗ്, ഡോണൾഡ് ട്രംപ്

വാ​ഷിം​ഗ്ട​ൺ: മൂ​ന്ന് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗി​ന് ഗം​ഭീ​ര സ്വീ​ക​ര​ണം ന​ൽ​കി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വാ​ഷിം​ഗ്ട​ണി​ന് പു​റ​ത്തു​ള്ള ജോ​യി​ന്‍റ് ബേ​സ് ആ​ൻ​ഡ്രൂ​സ് വ്യോ​മ​സേ​നാ താ​വ​ള​ത്തി​ലെ​ത്തി​യാ​ണ് ട്രം​പും പ്ര​ഥ​മ​വ​നി​ത മെ​ലാ​നി​യ ട്രം​പും ചേ​ര്‍​ന്ന് ഷി ​ജി​ൻ​പിം​ഗി​നെ​യും ഭാ​ര്യ പെം​ഗ് ലി​യു​വാ​നെ​യും നേ​രി​ട്ട് സ്വീ​ക​രി​ച്ച​ത്. 

 സാ​ധാ​ര​ണ​യാ​യി വി​ദേ​ശ നേ​താ​ക്ക​ളെ വൈ​റ്റ് ഹൗ​സി​ൽ വെ​ച്ചാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ സ്വീ​ക​രി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ ന​യ​ത​ന്ത്ര പ്രോ​ട്ടോ​കോ​ളു​ക​ൾ മാ​റ്റി​വെ​ച്ച് എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി സ്വീ​ക​രി​ച്ച ട്രം​പി​ന്‍റെ ന​ട​പ​ടി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്നു.   മി​ലി​റ്റ​റി ബാ​ൻ​ഡി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യും ബി-1 ​ബോം​ബ​ർ വി​മാ​ന​ങ്ങ​ളു​ടെ ഫ്ലൈ​പാ​സ്റ്റോ​ടെ​യു​മാ​ണ് ചൈ​നീ​സ് സം​ഘ​ത്തെ വ​ര​വേ​റ്റ​ത്.

വ്യാ​പാ​ര ത​ർ​ക്ക​ങ്ങ​ൾ, കൃ​ത്രി​മ​ബു​ദ്ധി മേ​ഖ​ല​യി​ലെ മ​ത്സ​രം, ഇ​റാ​ന്‍റെ മേ​ലു​ള്ള ഉ​പ​രോ​ധം തു​ട​ങ്ങി നി​ർ​ണാ​യ​ക വി​ഷ​യ​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച ഇ​രു​നേ​താ​ക്ക​ളും ഉ​ച്ച​കോ​ടി ച​ർ​ച്ച​ക​ൾ ന​ട​ത്തും. പ്ര​മു​ഖ അ​മേ​രി​ക്ക​ൻ സാ​ങ്കേ​തി​ക ക​മ്പ​നി​ക​ളു​ടെ മേ​ധാ​വി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഔ​ദ്യോ​ഗി​ക വി​രു​ന്ന് വ്യാ​ഴാ​ഴ്ച വൈ​റ്റ് ഹൗ​സി​ൽ ന​ട​ക്കും. 

ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ ട്രം​പ് ബീ​ജിം​ഗ് സ​ന്ദ​ർ​ശി​ച്ചി​രു​ന്നെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഷി ​ജി​ൻ​പിം​ഗ് എ​ത്തി​യി​രു​ന്നി​ല്ല. ഇ​തി​നു മ​റു​പ​ടി​യാ​യാ​ണ് ട്രം​പ് ഇ​ത്ത​വ​ണ നേ​രി​ട്ടെ​ത്തി ചൈ​നീ​സ് പ്ര​സി​ഡ​ന്‍റി​ന് ആ​ദ​ര​വ​റി​യി​ച്ച​ത്.

തു​ട​ർ​ച്ച​യാ​യ സാ​മ്പ​ത്തി​ക ത​ർ​ക്ക​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​രു ശ​ക്തി​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ഭ​രി​ത​മാ​കാ​തെ മു​ൻ​പോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​ണ് ഈ ​സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : Donald Trump Xi Jinping US-China Relations State Visit Joint Base Andrews Trade War

Recent News

Corehub Up