x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാൻ തലകുനിക്കില്ല, മുട്ടുമുടക്കില്ല; നയതന്ത്രത്തിൽ വിശ്വാസം; ഇറാനാണ് ഭീകരവാദത്തിന്‍റെ ഇരയെന്നും പസെഷ്കിയാൻ

വെബ് ഡെസ്ക്
Published: September 23, 2026 09:00 PM IST | Updated: September 23, 2026 09:00 PM IST

ഇറാൻ പ്രസിഡന്‍റ് മസൂദ് പസെഷ്കിയാൻ യുഎൻ പ്രസംഗത്തിനിടെ മിനാബ് സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രം ഉയർത്തിക്കാട്ടുന്നു.

ന്യൂയോർക്ക്: ഇറാൻ തലകുനിക്കുകയോ മുട്ടുമടക്കുകയോ ചെയ്യില്ലെന്ന് പ്രസിഡന്‍റ് പസെഷ്കിയാൻ. യുഎൻ പൊതുസഭാ സമ്മേളനത്തിന്‍റെ അന്ത്യത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ട്രംപിനെ അഭിസംബോധന ചെയ്താണ് പസെഷ്കിയാൻ ഇതു പറഞ്ഞത്. പ്രസംഗം തുടങ്ങിയപ്പോൾ സഭയിലുണ്ടായിരുന്ന അമേരിക്കൻ പ്രതിനിധിസംഘം എഴുന്നേറ്റുപോയി.

നയതന്ത്രമാർഗങ്ങളിൽ സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങളെ ഇറാൻ പിന്തുണയ്ക്കുന്നതായി പസെഷ്കിയാൻ വ്യക്തമാക്കി. ഇറാൻ നാവിക ഉപരോധം നേരിടുന്പോൾ ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുകൊടുക്കാനാവില്ല.

ഇറാനാണ് ഭീകരവാദത്തിന്‍റെ ഇരയെന്ന് പസെഷ്കിയാൻ അവകാശപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ മിനാബിലെ സ്കൂളിൽ 120 കുട്ടികൾ അടക്കം 156 പേർ കൊല്ലപ്പെട്ടതും പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്‌യുടെ വധവും പസെഷ്കിയാൻ പരാമർശിച്ചു. സ്കൂളിൽ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രം അദ്ദേഹം ഉയർത്തിക്കാട്ടി.

ഇറാനിലെ സ്കൂളുകളെയും സർവകലാശാലകളെയും ആശുപത്രികളെയും അമേരിക്ക ആക്രമിക്കുന്നു. ഇറാന്‍റെ പ്രത്യാക്രമണത്തിൽ സിവിലിയൻ കേന്ദ്രങ്ങളെ ഒഴിവാക്കി.

ഇറാൻ അണ്വായുധം സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം പസെഷ്കിയാൻ നിഷേധിച്ചു. എന്നാൽ സമാധാന ആവശ്യങ്ങൾക്ക് ആണവോർജം പ്രയോജനപ്പെടുത്താനുള്ള അവകാശം ഇറാൻ ഉപേക്ഷിക്കില്ല.

ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ പരിശോധിക്കുന്നവർ ഇസ്രയേലിന്‍റെ അണ്വായുധശേഖരം പരിശോധിക്കാത്തത് എന്തുകൊണ്ടാണെന്ന് പസെഷ്കിയാൻ ചോദിച്ചു. അന്താരാഷ്‌ട്ര സംവിധാനങ്ങളുടെ പരാജയമാണ് ഗാസയിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags : Gulf War Iran Masoud Pezeshkian

Recent News

Corehub Up