മൈയുപിഐ
തിരുവനന്തപുരം: നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള എന്‍പിസിഐ ഭീം സര്‍വീസസ് ലിമിറ്റഡ്, ഭീം പേയ്മെന്റ്സ് ആപ്പില്‍ നിര്‍മിതബുദ്ധി അധിഷ്ഠിത സഹായ സംവിധാനമായ മൈയുപിഐ അവതരിപ്പിച്ചു.
ഇടപാട് വിവരങ്ങള്‍ പരിശോധിക്കല്‍, പരാതികള്‍ നല്‍കുകയും പിന്തുടരുകയും ചെയ്യല്‍, ഓട്ടോപേ മാന്‍ഡേറ്റുകള്‍ നിയന്ത്രിക്കല്‍, തട്ടിപ്പുകളെക്കുറിച്ചുള്ള സഹായം എന്നിവ ഒരിടത്ത് ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനം.
ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലെയും യുപിഐ ആപ്പുകളിലെയും ഇടപാടുകള്‍ പരിശോധിക്കാനും യോഗ്യമായ പരാതികള്‍ നല്‍കാനും മൈയുപിഐയിലൂടെ സാധിക്കും.
Tags : UPIServices SecurityControls Business AI