x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോടതിക്കു പുല്ലുവില; വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തർക്ക് വിലക്ക് തുടർന്ന് ട്രംപ് ഭരണകൂടം

വെബ് ഡെസ്ക്
Published: September 24, 2026 08:11 PM IST | Updated: September 24, 2026 08:11 PM IST

വാഷിംഗ്ടൺ ഡിസി: കോടതി ഉത്തരവുണ്ടായിട്ടും സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ മാധ്യമപ്രവർത്തകർക്ക് വൈറ്റ്ഹൗസിൽ വിലക്ക് തുടരുന്നു. ഈ മൂന്ന് സ്ഥാപനങ്ങളിലെ ജേർണലിസ്റ്റുകൾക്ക് വൈറ്റ്ഹൗസിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവിനു പിന്നാലെ വൈറ്റ്ഹൗസിലെത്തിയ
മൂന്നു സ്ഥാപനങ്ങളിലെയും മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് പ്രസിഡന്‍റ് ട്രംപ് ഈ മാസം 18ന് മൂന്നു സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകർക്ക് വൈറ്റ്ഹൗസ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വിലക്ക് പ്രഖ്യാപിച്ചിരുന്നു. സ്ഥാപനങ്ങൾ ഇതിനെതിരേ നല്കിയ ഹർജിയിൽ, വിലക്ക് ഉടൻ പിൻവലിക്കണമെന്ന് വാഷിംഗ്ടൺ ഡിസി ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. വിലക്ക് ഭരണഘടനാവിരുദ്ധമായേക്കാം എന്നു കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ ഇതിനു പിന്നാലെ, തനിക്കു വൈറ്റ്ഹൗസിൽ പ്രവേശേനം നിഷേധിച്ചതായി എംഎസ് നൗ റിപ്പോർട്ടർ അറിയിച്ചു. തങ്ങളുടെ ചില ജീവനക്കാർക്കു വൈറ്റ്ഹൗസിൽ പ്രവേശിക്കാൻ കഴിഞ്ഞില്ലെന്ന് സിഎൻഎൻ പറഞ്ഞു. പൊളിറ്റിക്കോ റിപ്പോർട്ടറുടെ ചില വസ്തുക്കൾ പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്.

നേരത്തേ, ദേശസുരക്ഷയുടെ പേരിലാണ് വിലക്കെന്ന ട്രംപ് ഭരണകൂടത്തിന്‍റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മാധ്യമപ്രവർത്തരുടെ പ്രസ് പാസുകൾ ഉടൻ തിരിച്ചു നല്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

ഉത്തരവ് ലംഘിക്കപ്പെട്ട പശ്ചാത്തലത്തിൽ അടിയന്തരവാദം കേൾക്കണം എന്നാവശ്യപ്പെട്ട് മൂന്നു സ്ഥാപനങ്ങളും വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്.

സെപ്റ്റംബർ 19 മുതൽ മൂന്നു സ്ഥാപനങ്ങളിലെയും മാധ്യമപ്രവർത്തകർക്ക് വൈറ്റ്ഹൗസിൽ പ്രവേശനമില്ലായിരുന്നു. ഇതിൽപ്രതിഷേധിച്ച് പ്രമുഖ മാധ്യമസ്ഥാപനങ്ങൾ വൈറ്റ്ഹൗസ് വാർത്തകൾ നല്കുന്നത് നിർത്തിവച്ചിരുന്നു.

 

Tags : Politico MS NOW CNN White House Media Ban

Recent News

Corehub Up