x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​പേ​സ് എ​ക്‌​സി​ന്‍റെ സ്റ്റാ​ർ​ഷി​പ്പ് റോ​ക്ക​റ്റ് പ​രീ​ക്ഷ​ണം വി​ജ​യ​ക​രം; ലോ​ഞ്ച് പാ​ഡി​ൽ തി​രി​കെ എ​ത്തി​ക്കാ​നായില്ല

വെബ് ഡെസ്‌ക്
Published: November 14, 2026 07:56 AM IST | Updated: November 14, 2026 08:25 AM IST

വാ​ഷിം​ഗ്‌‌​ട​ൺ ഡി​സി: സ്‌​പേ​സ് എ​ക്‌​സി​ന്‍റെ സ്റ്റാ​ർ​ഷി​പ്പ് റോ​ക്ക​റ്റി​ന്‍റെ 15-ാം പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണം വി​ജ​യ​ക​രം. ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ 4.17 നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. റോ​ക്ക​റ്റി​ന്‍റെ ര​ണ്ടാം ഘ​ട്ടം വി​ജ​യ​ക​ര​മാ​യി ബ​ഹി​രാ​കാ​ശ​ത്തെ​ത്തു​ക​യും 26 സ്റ്റാ​ർ​ലി​ങ്ക് വി3 ​ഉ​പ​ഗ്ര​ഹ​ങ്ങ​ളെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ റോ​ക്ക​റ്റി​ന്‍റെ ആ​ദ്യ ഘ​ട്ട​മാ​യ സൂ​പ്പ​ർ ഹെ​വി ബൂ​സ്റ്റ​ർ ലോ​ഞ്ച് പാ​ഡി​ൽ തി​രി​കെ എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി വി​ജ​യി​ച്ചി​ല്ല. വി​ക്ഷേ​പ​ണം ക​ഴി​ഞ്ഞ് ആ​റ​ര മി​നി​റ്റി​ന് ശേ​ഷം റോ​ക്ക​റ്റ് മെ​ക്സി​ക്കോ​യി​ലെ ക​ട​ലി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി. റോ​ക്ക​റ്റി​ന്‍റെ ര​ണ്ട് ഭാ​ഗ​ങ്ങ​ളും ലാ​ൻ​ഡിം​ഗ് പാ​ഡി​ൽ തി​രി​കെ എ​ത്തി​ച്ച് ച​രി​ത്ര നേ​ട്ടം കു​റി​ക്കാ​നാ​യി​രു​ന്നു സ്‌​പേ​സ് എ​ക്‌​സ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

ഭൂ​മി​യി​ൽ നി​ന്ന് 275 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് പേ​ട​കം ഇ​പ്പോ​ൾ സ​ഞ്ച​രി​ക്കു​ന്ന​ത്. ദൗ​ത്യ​ത്തി​ലു​ണ്ടാ​യി​രു​ന്ന 26 സ്റ്റാ​ർ​ലി​ങ്ക് വി3 ​ഉ​പ​ഗ്ര​ഹ​ങ്ങ​ളും പേ​ട​ക​ത്തി​ൽ നി​ന്ന് വി​ജ​യ​ക​ര​മാ​യി വേ​ർ​പെ​ട്ടു. ആ​കെ 22 മ​ണി​ക്കൂ​ർ 32 മി​നി​റ്റ് നീ​ളു​ന്ന ദൗ​ത്യ​മാ​ണി​ത്. ഭൂ​മി​യെ 14 ത​വ​ണ ചു​റ്റി​യ ശേ​ഷ​മാ​കും സ്റ്റാ​ർ​ഷി​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ടം ഭൂ​മി​യി​ലേ​ക്ക് മ​ട​ങ്ങു​ക.

Tags : SpaceX Starship rocket successful satellites Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up