വാഷിംഗ്ടൺ ഡിസി: പുതിയ ആർട്ടിഫീഷ്യൽ ഇന്റലിജൻസ് സംവിധാനം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നടപ്പാക്കിയത് അമേരിക്കൻ ദേശീയ കാലാവസ്ഥാ വകുപ്പിനെയും ബാധിച്ചു. കാലാവസ്ഥാ വിവരങ്ങൾ ലഭിക്കുന്നതിന് തടസം, വെബ്സൈറ്റുകളിൽ പഴയ വിവരങ്ങൾ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്.
പുതിയ എഐ സംവിധാനം നടപ്പാക്കിയതോടെയുണ്ടായ ആശയവിനിമയ തകരാറാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ഇത് അമേരിക്കയിലെ ഏകദേശം 7,000 വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സാങ്കേതിക വിദഗ്ധർ അന്വേഷണം തുടരുകയാണ്.
Tags : US Weather Department Old information AI system crisis Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews