x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്ലാ​വ​രും ഏ​ഴാം ന​മ്പ​ർ ജ​ഴ്‌​സി​യി​ൽ, ഏ​ഴാം മി​നി​റ്റി​ൽ ക​ളി നി​ർ​ത്തും; CR7ന് ​ആ​ദ​ര​മ​ർ​പ്പി​ക്കാ​ൻ പോ​ർ​ച്ചു​ഗ​ൽ

സ്പോർട്സ് ഡെസ്ക്
Published: November 14, 2026 01:17 PM IST | Updated: November 14, 2026 01:22 PM IST

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ

ലി​സ്ബ​ൺ: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യ്ക്ക് ആ​ദ​ര​മ​ർ​പ്പി​ക്കാ​ൻ വ്യ​ത്യ​സ്ത​മാ​യ നീ​ക്ക​വു​മാ​യി പോ​ർ​ച്ചു​ഗ​ൽ ടീം. ​യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗി​ൽ ഡെ​ൻ​മാ​ർ​ക്കി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ഫു​ട്ബോ​ൾ ഇ​തി​ഹാ​സ​ത്തി​ന് സ​ഹ​താ​ര​ങ്ങ​ൾ ആ​ദ​ര​മ​ർ​പ്പി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ഗ്രൗ​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ പോ​ർ​ച്ചു​ഗ​ൽ താ​ര​ങ്ങ​ളെ​ല്ലാം റൊ​ണാ​ൾ​ഡോ​യു​ടെ ഐ​തി​ഹാ​സി​ക​മാ​യ ഏ​ഴാം ന​മ്പ​ർ ജ​ഴ്‌​സി അ​ണി​യും. 

മ​ത്സ​ര​ത്തി​ന്‍റെ ഏ​ഴാം മി​നി​റ്റി​ൽ ക​ളി താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച് കാ​ണി​ക​ൾ എ​ഴു​ന്നേ​റ്റു​നി​ന്ന് കൈ​യ​ടി​ച്ച് താ​ര​ത്തി​ന് ആ​ദ​ര​മ​ർ​പ്പി​ക്കും. പോ​ര്‍​ച്ചു​ഗ​ല്‍ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പെ​ഡ്രോ പ്രോ​യെ​ങ്ക, പ​രി​ശീ​ല​ക​ന്‍ ഹൊ​ര്‍​ഹെ ജെ​സ്യൂ​സ്‌, താ​ര​ങ്ങ​ളാ​യ ബെ​ര്‍​നാ​ഡോ സി​ല്‍​വ, റു​ബ​ന്‍ ഡ​യ​സ്‌, ബ്രൂ​ണോ ഫെ​ര്‍​നാ​ണ്ട​സ്‌ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ്‌ ഇ​ങ്ങ​നെ​യൊ​രു  ആ​ദ​ര​വി​ന് രൂ​പം ന​ൽ​കി​യ​ത്. പ്രീ​മാ​ച്ച് ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം താ​ര​ങ്ങ​ൾ സ്വ​ന്തം ജ​ഴ്‌​സി​ക​ളി​ലേ​ക്ക് മ​ട​ങ്ങും. 

എ​ന്നാ​ൽ റൊ​ണാ​ൾ​ഡോ​യു​ടെ ഏ​ഴാം ന​മ്പ​റി​ന്‍റെ പു​തി​യ അ​വ​കാ​ശി​യാ​യ റാ​ഫേ​ൽ ലി​യാ​വോ ഏ​ഴാം ന​മ്പ​ർ ജ​ഴ്‌​സി​യി​ൽ ത​ന്നെ തു​ട​രും. അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ​നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച റൊ​ണാ​ൾ​ഡോ ഫെ​ഡ​റേ​ഷ​ൻ ഒ​രു​ക്കു​ന്ന ആ​ദ​രി​ക്ക​ൽ പ​രി​പാ​ടി​ക​ളോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ലും താ​ര​ത്തോ​ടു​ള്ള ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ക്കാ​നാ​ണ് പോ​ർ​ച്ചു​ഗ​ലി​ന്‍റെ ഈ ​നീ​ക്കം.

Tags : Portugal Team Cristiano Ronaldo CR7 Portugal Football Team Portugal UEFA Nations League Ronaldo Tribute DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up