x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആർച്ച്ബിഷപ് ഡോ. വാൽഡെമർ സ്റ്റാനിസ്ലാവ് സോമർടാഗ് ഇ​ന്ത്യ​യി​ലെ വത്തിക്കാൻ സ്ഥാനപതി

വെബ് ഡെസ്ക്
Published: November 14, 2026 05:22 PM IST | Updated: November 14, 2026 05:23 PM IST

ആർച്ച്ബിഷപ് ഡോ. വാൽഡെമർ സ്റ്റാനിസ്ലാവ് സോമർടാഗ്

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള പുതിയ അപ്പസ്തോലിക് നുൺഷ്യോ ആയി (വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി) ആർച്ച്ബിഷപ് ഡോ. വാൽഡെമർ സ്റ്റാനിസ്ലാവ് സോമർടാഗിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. ഇന്നാണ് വത്തിക്കാൻ ഈ നിയമനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രൊയേഷ്യയിലെ വത്തിക്കാൻ സ്ഥാനപതിയായി കഴിഞ്ഞ മാർച്ച് 13ന് സ്ഥലം മാറ്റിയ ആർച്ച്ബിഷപ് ലെയോപൊൾദെ ജിറെല്ലിയുടെ ഒഴിവിലാണു പുതിയ നിയമനം.

പോളണ്ടിലെ വീ​ക്ബോ​ർ​ക്കി​ലാ​ണ് 1968 ഫെബ്രുവരി ആറിനാണ് ആർച്ച്ബിഷപ് സോമർട്ടാഗ് ജനിച്ചത്. 1993 മേയ് 30-ന് പെൽപ്ലിൻ രൂപതയ്ക്കായി പൗരോഹിതം സ്വീകരിച്ചു. റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ൽ എ​ക്ലേ​സി​യാ​സ്റ്റി​ക്ക​ൽ അ​ക്കാ​ദ​മി​യി​ൽനി​ന്ന് ന​യ​ത​ന്ത്ര പ​ഠ​ന​വും പൊ​ന്തി​ഫി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ദ ​ഹോ​ളി ക്രോ​സി​ൽനി​ന്ന് കാ​ന​ൻ നി​യ​മ​വും 2000ൽ പൂ​ർ​ത്തി​യാ​ക്കി.

2000 ജൂലൈ ഒന്നിന് വത്തിക്കാന്‍റെ നയതന്ത്ര സേവന വിഭാഗത്തിൽ പ്രവേശിച്ച അദ്ദേഹം ടാൻസാനിയ, നിക്കരാഗ്വ, ബോസ്നിയ-ഹെർസഗോവിന, മൊണ്ടിനെഗ്രോ, ഇസ്രായേൽ, പലസ്തീൻ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 മുതൽ 2018 വരെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ വിദേശകാര്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.

2018 ഫെബ്രുവരി 15-ന് ഫ്രാൻസീസ് മാർപാപ്പ അദ്ദേഹത്തെ നിക്കരാഗ്വയിലെ അപ്പസ്തോലിക് നുൺഷ്യോ ആയി നിയമിച്ചു. തു​ട​ർ​ന്ന് 2018 മാ​ർ​ച്ച് 19ന് ​വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ബ​സി​ലി​ക്ക​യി​ൽ വ​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യി​ൽനി​ന്ന് അ​ദ്ദേ​ഹം മെ​ത്രാ​ഭി​ഷേ​കം സ്വീ​ക​രി​ച്ചു. 2022 സെപ്റ്റംബർ ആറ് മുതൽ സെനഗൽ, കേപ് വെർദെ, ഗിനിയ-ബിസൗ, മൗറിറ്റാനിയ എന്നിവിടങ്ങളിൽ നുൺഷ്യോ ആയി സേവനം അനുഷ്ഠിച്ചു വരവെയാണ് പുതിയ നിയമനം.

വ​ത്തി​ക്കാ​നും ഇ​ന്ത്യ​ൻ സ​ഭ​യും ത​മ്മി​ലു​ള്ള ഐ​ക്യം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും പ​രി​ശു​ദ്ധ സിം​ഹാ​സ​ന​വും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്രബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നു​മു​ള്ള പു​തി​യ ദൗ​ത്യ​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ് സോ​മർ​ടാ​ഗി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യി ഭാ​ര​ത ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി അ​റി​യി​ച്ചു.

Tags : Apostolic Nuncio Archbishop WaldemarStanislawSommertag Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up