മധുര: തമിഴ്നാട് മധുരയിലെ തനിഷ്ക് ജ്വല്ലറിയിൽ മോഷണം. ഏകദേശം 15 കോടിയോളം വിലമതിക്കുന്ന സ്വർണാഭരങ്ങളും വജ്രാഭരണങ്ങളും മോഷണം പോയതായി മധുരയിലെ മുതിർന്ന പൊലിസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. 11.465 കിലോ സ്വർണവും വജ്രവുമാണ് മോഷണം പോയത്.
പ്രതി ബൈക്ക് ടാക്സി ഡ്രൈവറായ മധുര സ്വദേശി യൂട്യൂബറെന്ന് പൊലിസ്. പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും സ്വർണം കണ്ടെത്താനായില്ല. പ്രതി സ്കൂട്ടറിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലിസിന് ലഭിച്ചിട്ടുണ്ട്. മോഷണത്തിന് മുമ്പ് ട്രയൽ റണ്ണായി പ്രതി മൂന്ന് തവണ ജ്വല്ലറിയിൽ എത്തിയിട്ടുണ്ട്.
Tags : Theft Tanishk Jewellery Madura jewelery stolen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash