ബെന്നി
ഇടുക്കി: ഏലത്തോട്ടത്തിൽ മണ്ണിടിഞ്ഞു വീണ് കർഷകന് ദാരുണാന്ത്യം. കട്ടപ്പന കടമാക്കുഴിയിൽ ശനിയാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ തോട്ടം ഉടമ ബെന്നി പുരയിടത്തിലാണ് മരിച്ചത്. തൊഴിലാളികൾക്കൊപ്പം തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ ബെന്നിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അപകടസമയത്ത് ബെന്നിയുടെ ഭാര്യയും മറ്റ് തൊഴിലാളികളും തോട്ടത്തിലുണ്ടായിരുന്നു. ഇവർക്ക് പരിക്കേറ്റിട്ടില്ല. പ്രദേശത്ത് മുമ്പും പാറ ഇടിഞ്ഞിരുന്നു.
2010 ൽ ഇവിടെ ഉരുൾ പൊട്ടിയിരുന്നു. പിന്നീട് രണ്ടുതവണ പാറ ഇടിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്. കട്ടപ്പന പൊലിസ് മേൽ നടപടികൾ സ്വീകരിച്ചു.
Tags : Landslide Farmer Death Soil Collapse Rockfall Cardamom Plantation DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash