x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രു​ന്ന് വാ​ങ്ങാ​ന്‍ ക​പ്പ​ലി​ല്‍ നി​ന്നി​റ​ങ്ങി; കൊ​ച്ചി​യി​ല്‍ ന​ങ്കൂ​ര​മി​ട്ട ക​പ്പ​ലി​ലെ എ​ന്‍​ജി​നീ​യ​റെ കാ​ണാ​നി​ല്ല

കൊച്ചി ബ്യൂറോ
Published: November 14, 2026 03:20 PM IST | Updated: November 14, 2026 03:21 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: എ​റ​ണാ​കു​ളം വെ​ല്ലിം​ഗ്ട​ണ്‍ ഐ​ല​ന്‍​ഡി​ല്‍ ന​ങ്കൂ​ര​മി​ട്ട ക​പ്പ​ലി​ലെ എ​ന്‍​ജി​നീ​യ​റെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി അ​ബീ​ദ് മു​ക്തി​യാ​ര്‍ ജ്വാ​ലെ​യെ (32) ആ​ണ് കാ​ണാ​താ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 4.30 ഓ​ടെ പ​നി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​രു​ന്ന് വാ​ങ്ങാ​നാ​യി ക​പ്പ​ലി​ല്‍ നി​ന്ന് പു​റ​ത്തു​പോ​യ​താ​യി​രു​ന്നു ഇ​യാ​ള്‍. എ​ന്നാ​ല്‍ പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ല.

എ​ന്‍​ജി​നീ​യ​റെ കാ​ണാ​താ​യ​തോ​ടെ ക​പ്പ​ല്‍ അ​ധി​കൃ​ത​ര്‍ ഹാ​ര്‍​ബ​ര്‍ പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഗു​ജ​റാ​ത്തി​ല്‍ നി​ന്ന് സി​മ​ന്റു​മാ​യി എ​ത്തി​യ ക​പ്പ​ല്‍ വ​ല്ലാ​ര്‍​പാ​ട​ത്തെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് ച​ര​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി വെ​ല്ലിം​ഗ്ട​ണ്‍ ഐ​ല​ന്‍​ഡി​ല്‍ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹാ​ര്‍​ബ​ര്‍ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ന്‍​ജി​നീ​യ​റെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Tags : Engineer ship medicine missing Kochi Police

Recent News

Corehub Up