Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medicine

Kerala

മ​രു​ന്ന​ടി​ക്കാൻ മരുന്നിനുപോലും കിട്ടില്ല

കോ​​​​ഴി​​​​ക്കോ​​​​ട്: പെ​​​​ട്ടെ​​​​ന്ന് മ​​​​രു​​​​ന്ന​​​​ടി​​​​ച്ചു മ​​​​യ​​​​ങ്ങാ​​​​മെ​​​​ന്നു ക​​​​രു​​​​തി ഇ​​​​നി മെ​​​​ഡി​​​​ക്ക​​​​ല്‍ സ്‌​​​​റ്റോ​​​​റു​​​​ക​​​​ളി​​​​ലേ​​​​ക്ക് പാ​​​​യേ​​​​ണ്ട. ഉ​​​​യ​​​​ര്‍​ന്ന അ​​​​ള​​​​വി​​​​ല്‍ ഈ​​​​ഥൈ​​​​ല്‍ ആ​​​​ല്‍​ക്ക​​​​ഹോ​​​​ള്‍ അ​​​​ട​​​​ങ്ങി​​​​യ, ദ​​​​ഹ​​​​ന സം​​​​ബ​​​​ന്ധ​​​​മാ​​​​യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍​ക്കും വാ​​​​യു​​​​കോ​​​​പ​​​​ത്തി​​​​നു​​​​മു​​​​ള്ള ക​​​​ഫ് സി​​​​റ​​​​പ്പു​​​​ക​​​​ള്‍ ല​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ല്‍ അം​​​​ഗീ​​​​കൃ​​​​ത ഡോ​​​​ക്ട​​​​റു​​​​ടെ കു​​​​റി​​​​പ്പ​​​​ടി വേ​​​​ണം. വി​​​​ല്‍​പ​​​​ന രേ​​​​ഖ​​​​ക​​​​ള്‍ ഫാ​​​​ര്‍​മ​​​​സി​​​​ക​​​​ള്‍ സൂ​​​​ക്ഷി​​​​ക്കു​​​​ക​​​​യും വേ​​​​ണം.

ല​​​​ഹ​​​​രി അ​​​​ട​​​​ങ്ങി​​​​യ മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ ദു​​​​രു​​​​പ​​​​യോ​​​​ഗം വ​​​​ര്‍​ധി​​​​ച്ചു​​​​വ​​​​രു​​​​ന്നു​​​​വെ​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മു​​​​ന്നി​​​​യി​​​​പ്പി​​​​നെ തു​​​​ട​​​​ര്‍​ന്നാ​​​​ണ് മ​​​​രു​​​​ന്നു നി​​​​ര്‍​മാ​​​​ണം, വി​​​​ല്‍​പ​​​​ന എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ-​​​​കു​​​​ടും​​​​ബ​​​​ക്ഷേ​​​​മ മ​​​​ന്ത്രാ​​​​ല​​​​യം ക​​​​ടു​​​​പ്പി​​​​ച്ച​​​​ത്. ഈ​​​​ഥൈ​​​​ല്‍ ആ​​​​ല്‍​ക്ക​​​​ഹോ​​​​ള്‍ അ​​​​ട​​​​ങ്ങി​​​​യ ഔ​​​​ഷ​​​​ധ​​​​ങ്ങ​​​​ളു​​​​ടെ ലൈ​​​​സ​​​​ന്‍​സിം​​​​ഗ് നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ളി​​​​ല്‍ ന​​​​ല്‍​കി​​​​യി​​​​രു​​​​ന്ന ഇ​​​​ള​​​​വ് പൂ​​​​ര്‍​ണ​​​​മാ​​​​യും എ​​​​ടു​​​​ത്തു​​​​മാ​​​​റ്റു​​​​ക​​​​യും ചെ​​​​യ്തു.

ഏ​​​​ല​​​​യ്ക്ക, ഇ​​​​ഞ്ചി എ​​​​ന്നി​​​​വ​​​​യു​​​​ടെ സ​​​​ത്തു​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന ചി​​​​ല ഔ​​​​ഷ​​​​ധ​​​​ങ്ങ​​​​ള്‍​ക്കും മ​​​​റ്റു സു​​​​ഗ​​​​ന്ധ​​​​ദ്ര​​​​വ്യ കൂ​​​​ട്ടു​​​​ക​​​​ള്‍​ക്കും 1945ലെ ​​​​ഡ്ര​​​​ഗ്‌​​​​സ് ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ലെ ഷെ​​​​ഡ്യൂ​​​​ള്‍ കെ ​​​​പ്ര​​​​കാ​​​​രം നേ​​​​ര​​​​ത്തെ ലൈ​​​​സ​​​​ന്‍​സ് നേ​​​​ടു​​​​ന്ന​​​​തി​​​​ല്‍ ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു.

ഇ​​​​ത് മു​​​​ത​​​​ലെ​​​​ടു​​​​ത്ത് ചി​​​​ല ഔ​​​​ഷ​​​​ധ​​​​ക്കൂ​​​​ട്ടു​​​​ക​​​​ളി​​​​ല്‍ 80 മു​​​​ത​​​​ല്‍ 90 ശ​​​​ത​​​​മാ​​​​നം വ​​​​രെ ഈ​​​​ഥൈ​​​​ല്‍ ആ​​​​ല്‍​ക്ക​​​​ഹോ​​​​ള്‍ ചേ​​​​ര്‍​ക്കു​​​​ന്ന​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി. ഉ​​​​ദ​​​​ര സം​​​​ബ​​​​ന്ധ​​​​മാ​​​​യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള സി​​​​റ​​​​പ്പു​​​​ക​​​​ളും മ​​​​റ്റു മ​​​​രു​​​​ന്നു​​​​ക​​​​ളും നി​​​​ര്‍​മി​​​​ക്കു​​​​ന്ന​​​​തേ​​​​റെ​​​​യും ഇ​​​​ഞ്ചി, ഏ​​​​ല​​​​യ്ക്കാ സ​​​​ത്തു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ്.

12 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ ഈ​​​​ഥൈ​​​​ല്‍ ആ​​​​ല്‍​ക്ക​​​​ഹോ​​​​ള്‍ അ​​​​ട​​​​ങ്ങി​​​​യ​​​​തും 30 മി​​​​ല്ലി ലി​​​​റ്റ​​​​റി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ അ​​​​ള​​​​വി​​​​ലു​​​​ള്ള​​​​തു​​​​മാ​​​​യ എ​​​​ല്ലാ ഔ​​​​ഷ​​​​ധ​​​​ക്കൂ​​​​ട്ടു​​​​ക​​​​ള്‍​ക്കും ഇ​​​​നി മു​​​​ത​​​​ല്‍ ഇ​​​​ള​​​​വു​​​​ക​​​​ള്‍ ല​​​​ഭി​​​​ക്കി​​​​ല്ല. ഇ​​​​ത്ത​​​​രം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​നും വി​​​​പ​​​​ണ​​​​ന​​​​ത്തി​​​​നും 1940ലെ ​​​​ഡ്ര​​​​ഗ്‌​​​​സ് ആ​​​​ന്‍​ഡ് കോ​​​​സ്‌​​​​മെ​​​​റ്റി​​​​ക്‌​​​​സ് ആ​​​​ക്ട് പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ലൈ​​​​സ​​​​ന്‍​സു​​​​ക​​​​ള്‍ നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​യും നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം.

ഈ ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​യോ​​​​ടെ ഇ​​​​ത്ത​​​​രം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളെ 1945ലെ ​​​​ഡ്ര​​​​ഗ്‌​​​​സ് ച​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ ഷെ​​​​ഡ്യൂ​​​​ള്‍ എ​​​​ച്ച് വ​​​​ണ്ണി​​​​ലേ​​​​ക്ക് മാ​​​​റ്റി. സ​​​​സ്യ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നു​​​​ള്ള സ​​​​ത്തു​​​​ക്ക​​​​ള്‍ കേ​​​​ടു​​​​കൂ​​​​ടാ​​​​തെ വേ​​​​ര്‍​തി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നും അ​​​​വ ദീ​​​​ര്‍​ഘ​​​​കാ​​​​ലം കേ​​​​ടു​​​​കൂ​​​​ടാ​​​​തെ സൂ​​​​ക്ഷി​​​​ക്കാ​​​​നു​​​​മാ​​​​ണ് ഔ​​​​ഷ​​​​ധ നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ല്‍ ഈ​​​​ഥൈ​​​​ല്‍ ആ​​​​ല്‍​ക്ക​​​​ഹോ​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്.

District News

പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം

വാ​യാ​ട്ടു​പ​റ​മ്പ്: ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് ആ​യു​ഷ് ഹോ​മി​യോ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, ത​ടി​ക്ക​ട​വ് ക​ർ​ഷ​ക സ്നേ​ഹ ജ​ന​ശ്രീ യൂ​ണി​റ്റ് ബാ​ല​പു​രം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പും പ​ക​ർ​ച്ച​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തി.
പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് വെ​ട്ടു​ക​ല്ലാം​കു​ഴി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ഷി പൂ​ങ്കു​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ങ്ക​മ്മ സ​ണ്ണി, ഷെ​ർ​ലി ചാ​ക്കോ, സ​ജി നി​ര​പ്പേ​ൽ, കു​ര്യ​ൻ വ​ലി​യ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​സി.​കെ. മേ​ഘ, ഡോ. ​ജാ​സ്മി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

National

മരുന്നിനു പകരം മന്ത്രം വേണ്ട! തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ച്ചാൽ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്ക് നടപടിയെടുക്കാം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ർ​​​​ബു​​​​ദം, പ്ര​​​​മേ​​​​ഹം തു​​​​ട​​​​ങ്ങി​​​​യ രോ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് മ​​​​ന്ത്ര​​​​വി​​​​ദ്യ​​​​യി​​​​ലൂ​​​​ടെ​​​​യും മാ​​​​ന്ത്രി​​​​ക വ​​​​സ്തു​​​​ക്ക​​​​ളി​​​​ലൂ​​​​ടെ​​​​യും പ്ര​​​​തി​​​​വി​​​​ധി ന​​​​ൽ​​​​കാ​​​​മെ​​​​ന്നു വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു​​​​കൊ​​​​ണ്ടു​​​​ള്ള തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്ക് അ​​​​ധി​​​​കാ​​​​രം ന​​​​ൽ​​​​കി കേ​​​​ന്ദ്രം.

ഇ​​​​ത്ത​​​​രം തെ​​​​റ്റാ​​​​യ പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഏ​​​​തു രേ​​​​ഖ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നും ഏ​​​​തു സ്ഥ​​​​ല​​​​വും പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും അ​​​​ഞ്ച് കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ​​​​മാ​​​​ർ​​​​ക്കും ല​​​​ഫ്. ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​ർ​​​​ക്കു​​​​മാ​​​​ണ് കേ​​​​ന്ദ്രം അ​​​​ധി​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മാ​​​​ന്ത്രി​​​​ക​​​​മാ​​​​യ പ്ര​​​​തി​​​​വി​​​​ധി​​​​ക​​​​ൾ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കു​​​​ന്ന, തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ നി​​​​രോ​​​​ധി​​​​ച്ചി​​​​ട്ടു​​​​ള്ള 1954ലെ ​​​​ഡ്ര​​​​ഗ്സ് ആ​​​​ൻ​​​​ഡ് മാ​​​​ജി​​​​ക് റെ​​​​മ​​​​ഡീ​​​​സ് ആ​​​​ക്‌​​​​ടി​​​​നു കീ​​​​ഴി​​​​ലാ​​​​ണ് കേ​​​​ന്ദ്രം ല​​​​ഫ്. ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​ർ​​​​ക്ക് അ​​​​ധി​​​​കാ​​​​രം ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

ല​​​​ക്ഷ​​​​ദ്വീ​​​​പ്, ച​​​​ണ്ഡിഗ​​​​ഡ്, ദാ​​​​ദ്ര ആ​​​​ൻ​​​​ഡ് നാ​​​​ഗ​​​​ർ ഹ​​​​വേ​​​​ലി, ദാ​​​​മ​​​​ൻ ആ​​​​ൻ​​​​ഡ് ദി​​​​യു, പു​​​​തു​​​​ച്ചേ​​​​രി, ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ എ​​​​ന്നീ കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് നി​​​​യ​​​​മം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം അ​​​​ത​​​​ത് ല​​​​ഫ്. ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​ർ​​​​ക്കു ന​​​​ൽ​​​​കി​​​​യ​​​​ത്. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള വി​​​​ജ്ഞാ​​​​പ​​​​നം ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം ഔ​​​​ദ്യോ​​​​ഗി​​​​ക ഗ​​​​സ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

നേ​​​​ര​​​​ത്തേ നി​​​​യ​​​​മ​​​​ത്തി​​​​നു​​​​ കീ​​​​ഴി​​​​ൽ എ​​​​വി​​​​ടെ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും രേ​​​​ഖ​​​​ക​​​​ൾ പി​​​​ടി​​​​കൂ​​​​ടാ​​​​നും കു​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നും ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രെ നി​​​​യ​​​​മി​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം അ​​​​ത​​​​ത് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്കാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും പു​​​​തി​​​​യ വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന അ​​​​ധി​​​​കാ​​​​രം ഇ​​​​പ്പോ​​​​ൾ കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ ല​​​​ഫ്. ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​ർ​​​​ക്കോ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ​​​​മാ​​​​ർ​​​​ക്കോ കൈ​​​​മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

International

ഗർഭകാലത്ത് പാരസെറ്റമോൾ സുരക്ഷിതം

ല​​​ണ്ട​​​ൻ: ​​​ഗ​​​ർ​​​ഭ​​​കാ​​​ല​​​ത്ത് പാ​​​ര​​​സെ​​​റ്റ​​​മോ​​​ൾ മ​​​രു​​​ന്നു ക​​​ഴി​​​ക്കു​​​ന്ന​​​ത് സു​​​ര​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്ന് വി​​​ദ​​​ഗ്ധ സ​​​മി​​​തി. കു​​​ഞ്ഞി​​​ന് ഓ​​​ട്ടി​​​സം, എ​​​ഡി​​​എ​​​ച്ച്ഡി, വ​​​ള​​​ർ​​​ച്ചാ ത​​​ട​​​സ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​കി​​​ല്ല.

പാ​​​ര​​​സെ​​​റ്റ​​​മോ​​​ൾ ഗ​​​ർ​​​ഭി​​​ണി​​​ക​​​ൾ​​​ക്കു സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് സ​​​മി​​​തി വി​​​ശ​​​ദ​​​മാ​​​യ വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ന് മു​​​തി​​​ർ​​​ന്ന​​​ത്.

ഗ​​​ർ​​​ഭി​​​ണി​​​ക​​​ൾ പാ​​​ര​​​സെ​​​റ്റ​​​മോ​​​ളി​​​നെ​​​തി​​​രേ പോ​​​രാ​​​ട​​​ണ​​​മെ​​​ന്നും ട്രം​​​പ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ട്രം​​​പി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ ഗ​​​ർ​​​ഭി​​​ണി​​​ക​​​ളെ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ലാ​​​ക്കു​​​ക മാ​​​ത്ര​​​മ​​​ല്ല, വൈ​​​ദ്യ​​​വൃ​​​ത്ത​​​ങ്ങ​​​ളെ അ​​​ന്പ​​​രി​​​പ്പി​​​ക്കു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

ഗ​​​ർ​​​ഭ​​​കാ​​​ല​​​ത്തെ പ​​​രാ​​​സെ​​​റ്റ​​​മോ​​​ൾ ഉ​​​പ​​​യോ​​​ഗ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ടു​​​ത്ത​​​കാ​​​ല​​​ത്തു​​​ണ്ടാ​​​യ 43 പ​​​ഠ​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് വി​​​ദ​​​ഗ്ധ സ​​​മി​​​തി തീ​​​ർ​​​ച്ച​​​യി​​​ലെ​​​ത്തി​​​യ​​​ത്. സ​​​മി​​​തി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ ലാ​​​ൻ​​​സെ​​​റ്റ് ജേ​​​ർ​​​ണ​​​ലി​​​ൽ ‘ഒ​​​ബ്സ്റ്റെ​​​റി​​​ക്സ്, ഗൈ​​​ന​​​ക്കോ​​​ള​​​ജി ആ​​​ൻ​​​ഡ് വു​​​മ​​​ൺ​​​സ് ഹെ​​​ൽ​​​ത്ത്’ എ​​​ന്ന പേ​​​രി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

Business

ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വു​​മ​​ധി​​കം വി​​റ്റ​​ഴി​​ക്ക​​പ്പെ​​ട്ട മ​​രു​​ന്നാ​​യി മൗ​​ൻ​​ജാ​​രോ

മും​​ബൈ: ഇ​​ന്ത്യ​​യി​​ൽ വി​​റ്റു​​വ​​ര​​വി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ എ​​ലി ലി​​ല്ലി​​യു​​ടെ അ​​മി​​ത വ​​ണ്ണ​​ത്തി​​നു​​ള്ള മ​​രു​​ന്നാ​​യ മൗ​​ൻ​​ജാ​​രോ ഒ​​ക്‌ടോ​​ബ​​റി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ട്ട മ​​രു​​ന്നാ​​യി. ക​​ഴി​​ഞ്ഞ മാ​​സം 100 കോ​​ടി രൂ​​പ​​യു​​ടെ വി​​ല്പ​​ന​​യാ​​ണ് മൗ​​ൻ​​ജാ​​രോ നേ​​ടി​​യ​​തെ​​ന്ന് ഫാ​​ർ​​മ​​റാ​​ക്ക് എ​​ന്ന റി​​സ​​ർ​​ച്ച് സ്ഥാ​​പ​​നം റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

മൗ​​ൻ​​ജാ​​രോ ഗ്ലാ​​ക്സോ സ്മി​​ത്ത്ക്ലൈ​​ൻ (ജി​​എ​​സ്കെ)​​ന്‍റെ ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക് മ​​രു​​ന്നാ​​യ ഓ​​ഗ്മെ​​ന്‍റി​​ന്‍റെ വി​​റ്റു​​വ​​ര​​വി​​നെ മ​​റി​​ക​​ട​​ന്നു. 80 കോ​​ടി രൂ​​പ​​യു​​ടെ വി​​റ്റു​​വ​​ര​​വാ​​ണ് ഓ​​ഗ്മെ​​ന്‍റി​​ൻ നേ​​ടി​​യ​​ത്. ഒ​​ക്ടോ​​ബ​​റി​​ൽ എ​​ണ്ണ​​ത്തി​​ൽ ഓ​​ഗ്മെ​​ന്‍റി​​ന്‍റെ വി​​ൽ​​പ്പ​​ന മൗ​​ൻ​​ജാ​​രോ​​യെ​​ക്കാ​​ൾ മു​​ക​​ളി​​ലാ​​ണ്. എന്നാൽ, മ​​രു​​ന്നി​​ന്‍റെ വി​​ല​​യാ​​ണ് മൗ​​ൻ​​ജാ​​രോ​​യെ വി​​ൽ​​പ്പ​​ന മൂ​​ല്യ​​ത്തി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി​​ച്ച​​ത്.

ഈ ​​വ​​ർ​​ഷം മാ​​ർ​​ച്ചി​​ലാ​​ണ് മൗ​​ൻ​​ജാ​​രോ ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. ര​​ക്ത​​ത്തി​​ലെ പ​​ഞ്ച​​സാ​​ര​​യു​​ടെ അ​​ള​​വ് നി​​യ​​ന്ത്രി​​ക്കാ​​നും ദ​​ഹ​​നം മ​​ന്ദ​​ഗ​​തി​​യി​​ലാ​​ക്കാ​​നും സ​​ഹാ​​യി​​ക്കു​​ന്ന മൗ​​ൻ​​ജാ​​രോ​​യ്ക്ക് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ വ​​ൻ സ്വീ​​കാ​​ര്യ​​ത​​യാ​​ണ് ല​​ഭി​​ച്ച​​ത്. ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ ത​​ന്നെ വി​​ൽ​​പ്പ​​ന ഇ​​ര​​ട്ടി​​യാ​​യി വ​​ർ​​ധി​​ച്ചു.

എ​​ലി ലി​​ല്ലി​​യു​​ടെ എ​​തി​​രാ​​ളി​​ക​​ളാ​​യ നോ​​വോ നോ​​ർ​​ഡി​​സ്ക് അ​​മി​​ത വ​​ണ്ണ​​ത്തി​​നു​​ള്ള മ​​രു​​ന്നാ​​യ വെ​​ഗോ​​വി ജൂ​​ണി​​ലാ​​ണ് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. എ​​ന്നാ​​ൽ, മൗ​​ൻ​​ജാ​​രോ​​യു​​ടെ വി​​ല്പ​​ന മൂ​​ല്യ​​ത്തെ മ​​റി​​ക​​ട​​ക്കാ​​ൻ വെ​​ഗോ​​വി​​ക്കാ​​യി​​ല്ല. ഒ​​ക്‌ടോബ​​ർ വ​​രെ മൗ​​ൻ​​ജാ​​രോ 333 കോ​​ടി രൂ​​പ​​യു​​ടെ വ​​രു​​മാ​​നം നേ​​ടി.

ഒ​​ക്‌ടോ​​ബ​​റി​​ൽ വെ​​ഗോ​​വി​​യേ​​ക്കാ​​ൾ 10 മ​​ട​​ങ്ങ് കൂ​​ടു​​ത​​ലാ​​യി​​രു​​ന്നു മൗ​​ൻ​​ജാ​​രോ​​യു​​ടെ ഇ​​ന്ത്യ​​ൻ ഉ​​പ​​ഭോ​​ഗം.ലി​​ല്ലി ക​​ഴി​​ഞ്ഞ മാ​​സം 2,62,000 മൗ​​ൻ​​ജാ​​രോ യൂ​​ണി​​റ്റു​​ക​​ൾ വി​​റ്റ​​പ്പോ​​ൾ വെ​​ഗോ​​വി 26,000 യൂ​​ണി​​റ്റു​​ക​​ളും വി​​റ്റു.

ഈ ​​ര​​ണ്ടു മ​​രു​​ന്നു​​ക​​ളും ജി​​എ​​ൽ​​പി-1 റി​​സ​​പ്റ്റ​​ർ അ​​ഗോ​​ണി​​സ്റ്റ് എ​​ന്ന വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ടു​​ന്നു. വി​​ശ​​പ്പ് നി​​യ​​ന്ത്രി​​ക്കു​​ന്ന ഇ​​വ ത​​ല​​ച്ചോ​​റി​​ലെ വി​​ശ​​പ്പി​​നെ നി​​യ​​ന്ത്രി​​ക്കു​​ന്ന കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച്, ആ​​ളു​​ക​​ൾ​​ക്ക് വ​​യ​​ർ നി​​റ​​ഞ്ഞ​​താ​​യി തോ​​ന്നി​​ക്കും. ദ​​ഹ​​നം മ​​ന്ദ​​ഗ​​തി​​യി​​ലാ​​ക്കു​​ന്നു. പ്ര​​മേ​​ഹ ചി​​കി​​ത്സ​​യി​​ൽ ര​​ക്ത​​ത്തി​​ലെ പ​​ഞ്ച​​സാ​​ര​​യു​​ടെ അ​​ള​​വ് കൂ​​ടു​​ന്പോ​​ൾ മാ​​ത്രം ഇ​​ൻ​​സു​​ലി​​ൻ ഉ​​ത്പാ​​ദ​​നം വ​​ർ​​ധി​​പ്പി​​ക്കാ​​ൻ ഈ ​​മ​​രു​​ന്നു​​ക​​ൾ പാ​​ൻ​​ക്രി​​യാ​​സി​​നെ സ​​ഹാ​​യി​​ക്കു​​ന്നു.

ജീ​​വി​​ത​​ശൈ​​ലീ രോ​​ഗ​​ങ്ങ​​ൾ ഉ​​യ​​ർ​​ന്നു​​വ​​രു​​ന്ന ഇ​​ന്ത്യ​​യി​​ൽ അ​​മി​​ത ഭാ​​രം കു​​റ​​യ്ക്കാ​​നു​​ള്ള ചി​​കി​​ത്സ​​ക​​ൾ​​ക്ക് ഏ​​റി​​വ​​രു​​ന്ന ആ​​വ​​ശ്യ​​ക​​ത​​യു​​ടെ പ്ര​​തി​​ഫ​​ല​​ന​​മാ​​ണ്് ഈ ​​മ​​രു​​ന്നു​​ക​​ൾ​​ക്ക് ല​​ഭി​​ക്കു​​ന്ന വ​​ൻ സ്വീ​​കാ​​ര്യ​​ത.
മൗ​​ൻ​​ജാ​​രോ​​യെ മ​​റ്റൊ​​രു ബ്രാ​​ൻ​​ഡ് നാ​​മ​​ത്തി​​ൽ വി​​ൽ​​ക്കു​​ന്ന​​തി​​നാ​​യി ക​​ഴി​​ഞ്ഞ മാ​​സം ഇന്ത്യ​​ൻ മ​​രു​​ന്ന് നി​​ർ​​മാ​​താ​​ക്ക​​ളാ​​യ സി​​പ്ല​​യു​​മാ​​യി ലി​​ല്ലി ഒ​​രു ക​​രാ​​റി​​ൽ ഒ​​പ്പു​​വ​​യ്ക്കു​​ക​​യും ചെ​​യ്തു.

Kerala

ആ​ല​ത്തൂ​രി​ല്‍ ജ്യൂ​സാ​ണെ​ന്ന് ക​രു​തി കു​ള​മ്പ് രോ​ഗ​ത്തി​നു​ള്ള മ​രു​ന്ന് കു​ടി​ച്ച കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

പാ​ല​ക്കാ​ട്: ആ​ല​ത്തൂ​രി​ല്‍ ജ്യൂ​സാ​ണെ​ന്ന് ക​രു​തി കു​ള​മ്പ് രോ​ഗ​ത്തി​നു​ള്ള മ​രു​ന്ന് കു​ടി​ച്ച സ​ഹോ​ദ​ര​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ല്‍. ആ​ല​ത്തൂ​ര്‍ വെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ പ​ത്തും ആ​റും വ​യ​സു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച്ച് വൈ​കു​ന്നേ​രം നാ​ലോ​യാ​യി​രു​ന്ന സം​ഭ​വം. കു​പ്പി​യി​ല്‍ നി​റ​ച്ച് വ​ച്ചി​രു​ന്ന മ​രു​ന്നാ​ണ് കു​ട്ടി​ക​ള്‍ ജ്യൂ​സെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് കു​ടി​ച്ച​ത്.

രു​ചി​വ്യ​ത്യാ​സം തോ​ന്നി​യ​പ്പോ​ള്‍ മ​രു​ന്ന് തു​പ്പി​ക്ക​ള​ഞ്ഞു. എ​ന്നാ​ല്‍ കു​ള​മ്പ് രോ​ഗ​ത്തി​ന് പു​ര​ട്ടു​ന്ന മ​രു​ന്നി​ല്‍ അ​മ്‌​ള​ത്തി​ന്‍റെ സാ​ന്നി​ധ്യം ഉ​ള്ള​തി​നാ​ല്‍ വാ​യി​ക്കും തൊ​ണ്ട​യ്ക്കും പൊ​ള്ള​ലേ​റ്റു.

കു​ട്ടി​ക​ള്‍ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

District News

35-ാം വാ​ർ​ഷി​കാ​ഘോ​ഷം; കിം​സ് അ​ൽ​ശി​ഫ​യി​ൽ സൗ​ജ​ന്യ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ പ​ദ്ധ​തി

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യു​ടെ 35-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് നി​ർ​ധ​ന​രാ​യ 10 രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യും 50 രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ലും വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ചെ​യ്തു​കൊ​ടു​ക്കു​ന്ന "പു​ന​ർ​ജ​നി’ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഇ​തി​നോ​ട​കം കിം​സ് അ​ൽ​ശി​ഫ റീ​ന​ൽ ട്രാ​ൻ​സ്പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദേ​ശി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 31ന് ​പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സ​ന്ന​ദ്ധ, ചാ​രി​റ്റി സേ​വ​ന മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

കിം​സ് അ​ൽ​ശി​ഫ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ.​പി. ഉ​ണ്ണീ​ൻ, സി​ഇ​ഒ കെ.​സി. പ്രി​യ​ൻ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മു​ഹ​മ്മ​ദ് യ​ഹി​യ, ട്രാ​ൻ​സ്പ്ലാ​ന്‍റ് ഫി​സി​ഷ്യ​ൻ​മാ​രാ​യ ഡോ. ​പി.​എം. ഗ​ണേ​ഷ​ൻ, ഡോ. ​ന​യ​ന എം. ​ബാ​ബു, ഡോ. ​എ​ൻ. നി​ഷാ​ദ്, ട്രാ​ൻ​സ്പ്ലാ​ന്‍റ് സ​ർ​ജ​ൻ​മാ​രാ​യ ഡോ.​പി.​എം. മു​ര​ളി, ഡോ. ​രാ​ഹു​ൽ​നാ​രാ​യ​ണ​ൻ, ക്ലി​നി​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ.​ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ദ്ധ​തി​യു​ടെ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9447342202, 9446371500.

District News

മെഡി. ഉപകരണങ്ങളുടെ ഗോഡൗണിന് തീപിടിച്ചു; കോടികളുടെ നഷ്ടം

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പ​ട്ടാ​മ്പി റോ​ഡ് ജൂ​ബി​ലി ജം​ഗ്ഷ​നി​ലെ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഹോ​ൾ​സെ​യി​ൽ ഡീ​ല‌​റാ​യ മെ​ഡി ടെ​ക് എ​ന്‍റ​ർ​പ്രൈ​സ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ ഗോ​ഡൗ​ണി​നാ​ണ് തീ​പി​ടി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റ​ര മ​ണി​യോ​ടെ​യാ​ണ് കെ​ട്ടി​ട​ത്തി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​താ​യി നാ​ട്ടു​കാ​ർ ക​ണ്ട​ത്. പാ​ക്ക​ത്ത് മു​സ്ത​ഫ‍​യു​ടേ​താ​ണ് കെ​ട്ടി​ടം. മൂ​ന്നു കോ​ടി​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി​മെ​ഡി ടെ​ക് എ​ന്‍റ​ർ​പ്രൈ​സ​സ് ഉ​ട​മ കെ ​പി ഷാ​ഫി അ​വ​കാ​ശ​പ്പെ​ടു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ട് ഫ​യ​ർ യൂ​ണി​റ്റും മ​ല​പ്പു​റം ജി​ല്ലാ ട്രോ​മാ കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് ലീ​ഡ​ർ ജ​ബ്ബാ​ർ ജൂ​ബി​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് തീ ​പ​രി​പൂ​ർ​ണ്ണ​മാ​യും അ​ണ​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി ​ബാ​ബു​രാ​ജ് നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് അം​ഗ​ങ്ങ​ളാ​യ സു​ർ​ജി​ത്, പ്ര​ശാ​ന്ത് ,ന​സീ​ർ ,രാ​മ​ദാ​സ്, സ​ഫീ​ർ, സു​ജി​ത്ത് ,വി​ശ്വ​നാ​ഥ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രും , ട്രോ​മാ കെ​യ​ർ അം​ഗ​ങ്ങ​ളാ​യഷ​ഫീ​ദ് പാ​താ​യ്ക്ക​ര,സു​ബീ​ഷ് പ​രി​യാ​പു​രം,സ​നൂ​ബ് ത​ട്ടാ​ര​ക്കാ​ട്,ഫാ​റൂ​ഖ് പൂ​പ്പ​ലം, അ​മ്പി​ളി ജി​ജ​ൻ, വാ​ഹി​ദ അ​ബു, ജി​ൻ​ഷാ​ദ്,സി​ന്ധു മാ​ന​ത്ത് മ​ങ്ക​ലം,വി​നോ​ദ് മു​ട്ടു​ങ്ങ​ൽ, എ​ന്നി​വ​രും ഈ ​ഉ​ദ്യ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

Kerala

തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ൽ മ​രു​ന്ന് മാ​റി ന​ൽ​കി; ഗു​രു​ത​ര വീ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് മാ​റി ന​ൽ​കി. ത​ല​ച്ചോ​റി​ലെ കാ​ൻ​സ​റി​ന്, ശ്വാ​സ​കോ​ശ കാ​ൻ​സ​റി​നു​ള്ള മ​രു​ന്ന് ന​ൽ​കി​യെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്.

മ​രു​ന്ന് പാ​യ്ക്ക് ചെ​യ്ത​തി​ലെ പി​ഴ​വാ​ണെ​ന്നും ഗ്ലോ​ബെ​ല ഫാ​ർ​മ ക​മ്പ​നി​യെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ർ​സി​സി സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​രാ​ണ് മ​രു​ന്നു മാ​റി​യ വി​വ​രം അ​റി​ഞ്ഞ​ത്.

അ​തേ​സ​മ​യം ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കു​പ്പി മ​രു​ന്ന് രോ​ഗി​ക​ൾ​ക്ക് ന​ൽ​കി​യ​താ​യും ഈ ​രോ​ഗി​ക​ളെ ബ​ന്ധ​പ്പെ​ടാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​രു​ന്ന് പാ​ക്കിം​ഗി​ൽ ക​മ്പ​നി​ക്ക് വ​ന്ന പി​ഴ​വാ​ണ് വീ​ഴ്ച​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up