Tech
ഡീട്രോയിറ്റ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയ്ക്ക് തങ്ങൾ പ്രതീക്ഷിച്ച ഗുണനിലവാരം നൽകാൻ കഴിയാതെ വന്നതിനെ തുടർന്ന് വാഹന നിർമാതാക്കളായ ഫോർഡ് മുന്നൂറ്റമ്പതോളം പരിചയസമ്പന്നരായ എൻജിനീയർമാരെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കാൻ എഐ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്ന മറ്റ് ആഗോള കമ്പനികൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഫോർഡിന്റെ ഈ പുതിയ തീരുമാനം.
വാഹനങ്ങളുടെ ഗുണനിലവാര വികസന പ്രക്രിയയിൽ എഐ ഉപയോഗിച്ചപ്പോൾ, പതിറ്റാണ്ടുകളുടെ പ്രവൃത്തിപരിചയമുള്ള എൻജിനീയർമാരുടെ പ്രാധാന്യം തങ്ങൾ വിലകുറച്ചു കണ്ടതായി ഫോർഡിന്റെ വെഹിക്കിൾ ഹാർഡ്വെയർ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റ് ചാർലസ് പൂൺ മാധ്യമങ്ങളോട് സമ്മതിച്ചു.
എഐ സാങ്കേതികവിദ്യയുടെ തകരാറല്ല, മറിച്ച് പരിചയസമ്പന്നരായ ജീവനക്കാർ കമ്പനി വിട്ടതോടെ അവരുടെ അറിവുകൾ എഐ മോഡലുകളിലേക്ക് കൃത്യമായി പകർന്നുനൽകാൻ സാധിക്കാതെ പോയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 350 പരിചയസമ്പന്നരായ എഞ്ചിനീയർമാരെ ഫോർഡ് വീണ്ടും ജോലിയിൽ നിയമിക്കുകയോ പ്രൊമോഷൻ നൽകുകയോ ചെയ്തിട്ടുണ്ട്. പരമ്പരാഗത എഞ്ചിനീയറിംഗ് ജോലികൾക്ക് പുറമെ, ജൂനിയർ ജീവനക്കാരെ പരിശീലിപ്പിക്കുക, എഐ സിസ്റ്റങ്ങൾക്ക് ആവശ്യമായ ഡാറ്റ മെച്ചപ്പെടുത്തുക, ഓട്ടോമേറ്റഡ് ടൂളുകൾ പരിഷ്കരിക്കുക തുടങ്ങിയ ചുമതലകളും ഇവർക്കുണ്ട്.
വർഷങ്ങളുടെ പ്രായോഗിക ജ്ഞാനവും പരിചയസമ്പന്നരുടെ വിലയിരുത്തലുകളും ഇല്ലാതെ പ്രവർത്തിച്ച എഐക്ക് വാഹനങ്ങളുടെ രൂപകൽപ്പനയിലെ പോരായ്മകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പലപ്പോഴും തെറ്റായ തീരുമാനങ്ങൾ തിരുത്തുന്നതിന് പകരം അവ ആവർത്തിക്കാനാണ് എഐ ശ്രമിച്ചതെന്നും ചാർലസ് പൂൺ ചൂണ്ടിക്കാണിച്ചു. യുഎസിലെ പകുതിയിലധികം വൈറ്റ് കോളർ ജോലികളും എഐ കൈക്കലാക്കുമെന്ന് ഫോർഡ് ചീഫ് എക്സിക്യൂട്ടീവ് ജിം ഫാർലി പ്രവചിച്ചിരുന്നു. എന്നാൽ കമ്പനിയുടെ നിലവിലെ അനുഭവം ഈ പ്രവചനങ്ങൾക്ക് വിരുദ്ധമാണ്.
എൻജിനീയർമാരെ തിരികെ വിളിച്ചെങ്കിലും എഐ സാങ്കേതികവിദ്യ പൂർണമായി ഉപേക്ഷിക്കാൻ ഫോർഡ് തയ്യാറല്ല. പകരം, എഐ സിസ്റ്റങ്ങളെ കൂടുതൽ ശക്തമാക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിനായി സോഫ്റ്റ്വെയർ ക്വാളിറ്റി അഷ്വറൻസിനായി 40 വിദഗ്ദ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കുകയും, സോഫ്റ്റ്വെയറിലെ മാറ്റങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുൻപ് പരിശോധിക്കാൻ ഒരു ലക്ഷത്തിലധികം എഐ ഓട്ടോമേറ്റഡ് ടെസ്റ്റുകൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജെഡി പവറിന്റെ 2026ലെ ഇനിഷ്യൽ ക്വാളിറ്റി സ്റ്റഡിയിൽ മുൻനിര വാഹന ബ്രാൻഡുകളിൽ ഒന്നാം സ്ഥാനം നേടാൻ ഈ മാറ്റങ്ങൾ ഫോർഡിനെ സഹായിച്ചു. 16 വർഷത്തിന് ശേഷമാണ് ഫോർഡ് ഈ നേട്ടം കൈവരിക്കുന്നത്.
NRI
ഷിക്കാഗോ: അമേരിക്കന് അസോസിയേഷന് ഓഫ് എന്ജിനിയേഴ്സ് ഓഫ് ഇന്ത്യന് ഒറിജിന്റെ (എഎഇഐഒ) നാലാമത് ചാരിറ്റി ഗോള്ഫ് ടൂര്ണമെന്റ് ജൂണ് ഏഴിന് ബെന്സില്വില്ലിലുള്ള വൈറ്റ് പ്ലെയിന്സ് ഗോള്ഫ് കോഴ്സില് നടക്കും.
അതിന് ശേഷമുള്ള ഡിന്നര് ആറിന് ഫ്രാങ്ക്ളിന് പാര്ക്കിലുള്ള മഹാരാജാ ഇന്ത്യന് റസ്റ്റോറന്റ് ആന്ഡ് ബാങ്ക്വിറ്റില് നടത്തപ്പെടുന്നതാണ്. ഏവരേയും ഈ ഇവന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര് അറിയിച്ചു.
ഈ ഇവന്റിന് നേതൃത്വം കൊടുക്കുന്നത് എഎഇഐഒ പ്രസിഡന്റും ജിഇ ഗ്ലോബല് ഡയറക്ടറും യുഎസ് ടെക്ട്രോണിക്സിന്റെ പ്രസിഡന്റുമായ ഗ്ലാഡ്സണ് വര്ഗീസ്, പാന് ഓഷ്യാനിക് കമ്പനിയുടെ സിഇഒ ഗുല്സാര് സിംഗ്, പിഎംഎ ഫ്രിക്ഷന് പ്രോഡക്ടിന്റെ ചെയര്മാന് ഡോ. പ്രമോദ് വോറ എന്നിവരാണ്.
ഈ ചാരിറ്റി ഗോള്ഫ് ടൂര്ണമെന്റില് നിന്നും ലഭിക്കുന്ന ഫണ്ട് സംഘടനയുടെ ചാരിറ്റി ഫണ്ടിലൂടെ നിര്ധനരായ എന്ജിനിയറിംഗ് വിദ്യാര്ഥികള്ക്ക് നല്കുന്നതാണ്.
വൈകുന്നേരം ആറിന് ആരംഭിക്കുന്ന ഡിന്നറില് വിവിധ കലാപരിപാടികളും ഗാനമേളയും ടൂര്ണമെന്റ് വിജയികള്ക്കുള്ള കാഷ് പ്രൈസുകളും വിതരണം ചെയ്യും.
ഈ ഗോള്ഫ് ടൂര്ണമെന്റിന് നേതൃത്വം നല്കുന്ന മറ്റ് എഎഇഐ ഭാരവാഹികൾ നാഗ് ജയ്സ്വാള്, സുബ്ബു അയ്യര്, നിതിന് മഹേശ്വരി, രജീന്ദര് സിംഗ്, മിതുല് പട്ടേല്, ഭൂപേന്ദര് സിംഗ്, വീരേന്ദര് കുമാര് എന്നിവരാണ്.
ഗോള്ഫ് ടൂര്ണമെന്റിലോ, ഡിന്നറിലോ രജിസ്റ്റര് ചെയ്യാന് ആഗ്രഹിക്കുന്നവര് www.aaeio.org-ല് ബന്ധപ്പെടാവുന്നതാണ്. കൂടുതല് വിവരങ്ങള്ക്ക്: 847 648 3300, 708 744 2999.
National
മുംബൈ: ഉദ്യോഗസ്ഥനുനേരെ ചെളി എറിഞ്ഞ കേസിൽ മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിക്ക് ഒരുമാസം തടവുശിക്ഷ. മഹാരാഷ്ട്ര ഫിഷറീസ്മന്ത്രി നിതീഷ് റാണയ്ക്കെതിരെയാണ് നടപടി.
2019ൽ ദേശീയ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥനുനേരെ ചെളി എറിഞ്ഞെന്നാണ് കേസ്. മുംബൈ–ഗോവ ഹൈവേയുടെ മോശം സ്ഥിതിയിൽ പ്രതിഷേധിച്ചു നടന്ന സമരത്തിനിടെയായിരുന്നു സംഭവം.
എൻഎച്ച്എഐ എൻജിനിയറായ പ്രകാശ് ഷെഡേക്കറിന്റെ ദേഹത്തേക്ക് നിതീഷ് റാണ ചെളി വാരിയെറിയുകയായിരുന്നു. അന്ന് കോൺഗ്രസിലായിരുന്നു റാണ.
റാണയുടെ ശിക്ഷ പിന്നീട് റദ്ദാക്കിയ കോടതി മേൽക്കോടതിയിൽ അപ്പീൽ പോകാൻ സമയം അനുവദിച്ചു.
National
നോയിഡ: ജെവാറിൽ നിർമാണത്തിലിരിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അലുമിനിയം കേബിളുകൾ മോഷ്ടിച്ച എൻജിനിയർ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ.
സൈറ്റ് എഞ്ചിനിയർ അലിഗഡ് സ്വദേശി ശിവം ശർമ (22) ഡ്രൈവർ ഇർഷാദ് അഹമദ് (23), സഹായി മുഹമദ് സിറാജ് (21), സ്ക്രാപ്പ് ഡീലർ ഇസ്ഹാർ (26) എന്നിവരാണ് പിടിയിലായത്.
15 ലക്ഷം രൂപ വിലമതിക്കുന്ന കേബിളുകളാണ് മോഷണം പോയത്. ചൊവ്വാഴ്ച രാത്രി നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. അലുമിനിയം കേബിളുകൾ, വ്യാജ നമ്പർ പ്ലേറ്റ്, ഇവർ സഞ്ചരിച്ച കാർ എന്നിവ കണ്ടെടുത്തതായി അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (എഡിസിപി) സുധീർ കുമാർ പറഞ്ഞു.
വിമാനത്താവള പരിസരത്ത് നിന്നാണ് കേബിളുകൾ മോഷ്ടിച്ചതെന്ന് ഇവർ ചോദ്യം ചെയ്യലിൽ മൊഴി നൽകി. സംഭവത്തിൽ മറ്റ് ആളുകൾക്കും പങ്കുണ്ടായേക്കാമെന്നാണ് സൂചന.
ഗൗതം ബുദ്ധ നഗറിലെ ഇക്കോടെക്-1 പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) സെക്ഷൻ 317(5), 318(4), 3(5) എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
National
ഹരിദ്വാര്: ഓഹരി വിപണിയില് കനത്ത നഷ്ടം നേരിട്ടതിനെ തുടര്ന്ന് എൻജിനിയര് ജീവനൊടുക്കി. കെമിക്കല് എൻജിനിയറായ ലവ് കുമാറാണ് ജീവനൊടുക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളും സ്വത്ത് തര്ക്കവും മൂലമാണ് താന് ആത്മഹത്യ ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
അരിഹന്ത് വിഹാര് പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് കാങ്കല് പോലീസ് സ്റ്റേഷനിലെ സീനിയര് സബ് ഇന്സ്പെക്ടര് സത്യേന്ദ്ര ഭണ്ഡാരി പറഞ്ഞു.
ലവ് കുമാര് തന്റെ മുറിയിലെ ഹീറ്ററില് കല്ക്കരി കത്തിച്ച് പുക സൃഷ്ടിച്ച ശേഷം അകത്ത് കയറി മുറി പൂട്ടുകയായിരുന്നു. തുടര്ന്ന് ശ്വാസം മുട്ടിയാണ് മരിച്ചത്.
ഇതിനുമുമ്പ്, കാര്ബണ് മോണോക്സൈഡ് ശ്വസിച്ച് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലവ് കുമാര് ഭാര്യയ്ക്ക് വാട്സാപ്പില് സന്ദേശം അയച്ചിരുന്നു. പോലീസ് പറയുന്നതനുസരിച്ച്, ഓഹരി വിപണിയിലെ നഷ്ടത്തില് ഇയാള് വളരെയധികം ദുഃഖിതനായിരുന്നു. മാത്രമല്ല സ്ഥിരം മദ്യപാനിയായിരുന്നു. ഇതേത്തുടര്ന്ന് ഭാര്യയും കുട്ടികളും താമസം മാറിയിരുന്നു.
Kerala
കാസർഗോഡ്: താല്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷനാക്കുന്നതിന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി സബ് എൻജിനിയർ വിജിലൻസ് പിടിയിൽ. കാസർഗോഡ് ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിലെ സബ് എൻജിനിയറായ കെ. സുരേന്ദ്രൻ ആണ് പിടിയിലായത്.
കാസർഗോഡ് പൂച്ചക്കാട് സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരൻ മുക്കൂട് പുതുതായി പണികഴിപ്പിച്ച വീടിന്റെ താല്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷൻ ആക്കുന്നതിന് ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു.
തുടർന്ന് വ്യാഴാഴ്ച ഓഫീസിലെ സബ് എൻജിനിയറായ സുരേന്ദ്രൻ സ്ഥല പരിശോധന നടത്തി. വൈദ്യുതി കണക്ഷൻ വേഗത്തിൽ ശരിയാക്കുന്നതിന് കണക്ഷൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള ഫീസിന് പുറമേ 3000 രൂപ കൈക്കൂലി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരൻ ഈ വിവരം കാസർഗോഡ് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടർന്നാണ് പരാതിക്കാരനിൽ നിന്നും 3,000 രൂപ കൈപ്പറ്റുന്നതിനിടയ്ക്കാണ് സുരേന്ദ്രൻ പിടിയിലായത്.