കാര്‍ത്തിക് രോഹിന്
കൂത്തുപറമ്പ്: മമ്പറം കേളാലൂര്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവ എൻജിനിയർ മുങ്ങി മരിച്ചു. കണ്ണൂര്‍ ചിറക്കൽ റെയിൽവേ സ്റ്റേഷനു സമീപത്തെ ഏകപർണികയിൽ കാര്‍ത്തിക് രോഹിന് (35) ആണ് മരിച്ചത്.
മമ്പറം പടിഞ്ഞിറ്റാംമുറിയിലെ ഭാര്യവീട്ടിലെത്തിയപ്പോൾ സമീപത്തെ കുളത്തില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു.
ഇന്നലെ രാവിലെ 7.15 ഓടെയായിരുന്നു സംഭവം. കുളിക്കാനെത്തിയ മറ്റുള്ളവരാണ് ഇയാള്‍ മുങ്ങിത്താഴുന്നതായി കണ്ടത്. ഉടൻ കൂത്തുപറമ്പ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചതിനെത്തുടർന്ന് സ്റ്റേഷന് ഓഫീസര്‍ പി. ഷനിത്തിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി സ്കൂബ ടീമിന്റെ സഹായത്തോടെ കാര്‍ത്തിക്കിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
ചെന്നൈയിൽ എൻജിനിയറാണ് കാർത്തിക്. സംസ്കാരം ഇന്ന് 11 ന് പയ്യാമ്പലത്ത്. രോഹിൽ-വൃന്ദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഡോ. ജലശ്രീ. മക്കൾ: അരുന്ധതി (ഇന്ദിരാ ഗാന്ധി പബ്ലിക് സ്കൂൾ, മമ്പറം), ഓങ്കാർ . സഹോദരി: കാജൽ രോഹിൽ.