x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക​ര​യി​ലെ എം​ഡി​എം​എ കേ​സ്; നാ​ലാം പ്ര​തി​ക്കും ജാ​മ്യം

വെബ് ഡെസ്ക്
Published: September 27, 2026 06:02 AM IST | Updated: September 27, 2026 06:02 AM IST

വ​ട​ക​ര: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ൽ വ​ട​ക​ര​യി​ലെ എം​ഡി​എം​എ കേ​സി​ൽ നാ​ലാം പ്ര​തി നീ​ഷ്മ​യ്ക്കും ജാ​മ്യം. വ​ട​ക​ര എ​ൻ​ഡി​പി​എ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 60 ദി​വ​സം പി​ന്നി​ട്ടി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ലാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ഞ്ചി​ൽ നാ​ല് പേ​ർ​ക്കും ജാ​മ്യം ല​ഭി​ച്ചു.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നി​ലാ​ണ് അ​ധ്യാ​പി​ക​മാ​രെ ഇ​ട​നി​ല​ക്കാ​രാ​ക്കി​യു​ള്ള ല​ഹ​രി സം​ഘ​ത്തെ​ക്കു​റി​ച്ചു​ള്ള നി​ര്‍​ണാ​യ​ക വി​വ​രം പൊ​ലി​സി​ന് ല​ഭി​ച്ച​ത്. മ​രു​തോ​ങ്ക​ര സ്വ​ദേ​ശി കീ​ര്‍​ത്ത​ന, കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി കാ​വ്യ എ​ന്നീ അ​ധ്യാ​പി​ക​മാ​രാ​ണ് ആ​ദ്യം പി​ടി​യി​ലാ​യ​ത്. പേ​രാ​മ്പ്ര ബി ​ആ​ർ​സി​യി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്ന നീ​ഷ്മ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​യി​രു​ന്നു ല​ഹ​രി ഇ​ട​പാ​ടി​ന്‍റെ പ​ണം അ​യ​ച്ച് ന​ൽ​കി​യി​രു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്ന് വേ​ണ്ട​വ​രി​ൽ നി​ന്ന് ക്യൂ​ആ​ര്‍ കോ​ഡ് അ​യ​ച്ച് കൊ​ടു​ത്ത് പ​ണം അ​ക്കൗ​ണ്ട് വ​ഴി സ്വീ​ക​രി​ക്കു​ക, ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ഗൂ​ഗി​ൾ മാ​പ്പ് അ​യ​ച്ചു​കൊ​ടു​ത്ത് ല​ഹ​രി സം​ഘ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ അ​ധ്യാ​പി​ക​മാ​ര്‍​ക്കെ​തി​രെ ക​ണ്ടെ​ത്തി​യ​ത്.

Tags : Vadakara MDMA case Fourth accused granted bail Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up