x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വെബ് ഡെസ്ക്
Published: November 19, 2026 07:40 PM IST | Updated: November 19, 2026 07:40 PM IST

പ്രതീകാത്മക ചിത്രം

വിഴിഞ്ഞം: തിരുവനന്തപുരം കോട്ടുകാലിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകാൽ പയറ്റുവിള പുലിവിള കൈത്തറി സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ശരൺ (26) ആണ് മരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.

അമ്മ ശോഭന ഉച്ചക്കടയ്ക്ക് സമീപത്തെ കല്യാണമണ്ഡപത്തിൽ ജോലിക്കും സഹോദരൻ ശരത് പുറത്തേക്കും പോയ സമയത്താണ് സംഭവം. ഇരുവരും രാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുൻവാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വാതിലിന്‍റെ പൂട്ടുതകർത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് വീടിനുള്ളിലെ സൺഷെയ്ഡിന്‍റെ ക്ലാമ്പിൽ തോർത്ത് ഉപയോഗിച്ച് കൈകൾ പിന്നിൽ കെട്ടിയ നിലയിൽ ശരണിന്‍റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് വിഴിഞ്ഞം പൊലിസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ആദ്യം ദുരൂഹത ആരോപിച്ചിരുന്നെങ്കിലും പൊലിസ് ഇൻക്വസ്റ്റിലും മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമാർട്ടത്തിലും തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്ന് എസ്ഐ എം. പ്രശാന്ത് വ്യക്തമാക്കി. ശരണിന്‍റെ മൊബൈൽ ഫോൺ വിശദമായ പരിശോധനയ്ക്കായി പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags : Suicide YoungMan Dead House Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up