x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൽ​മു​ട്ടി​ലെ പ​രി​ക്ക് വി​ല്ല​നാ​യി; ഐ​പി​എ​ല്ലി​നോ​ട് നോ ​പ​റ​ഞ്ഞ് ബെ​ഥ​ൽ

സ്പോർട്സ് ഡെസ്ക്
Published: November 19, 2026 02:55 PM IST | Updated: November 19, 2026 02:55 PM IST

ജേ​ക്ക​ബ് ബെ​ഥ​ൽ.

ല​ണ്ട​ൻ: കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് അ​ടു​ത്ത സീ​സ​ണി​ൽ ഐ​പി​എ​ൽ ക​ളി​ക്കി​ല്ലെ​ന്ന് ഇം​ഗ്ല​ണ്ട് താ​രം ജേ​ക്ക​ബ് ബെ​ഥ​ൽ. പ​രി​ക്കി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി മോ​ചി​ത​നാ​കു​ന്ന​തി​നാ​ണ് ഇ​നി മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി. റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വു​മാ​യു​ള്ള ര​ണ്ടു​വ​ർ​ഷ​ത്തെ ബ​ന്ധ​ത്തി​ന് ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ടാ​ണ് ബെ​ഥ​ൽ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് താ​രം ത​ന്‍റെ തീ​രു​മാ​നം അ​റി​യി​ച്ച​ത്. ആ​ദ്യ ഐ​പി​എ​ൽ അ​നു​ഭ​വം സ​മ്മാ​നി​ച്ച​തി​നും ര​ണ്ട് കി​രീ​ട​നേ​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ൻ അ​വ​സ​രം ന​ൽ​കി​യ​തി​നും ആ​ർ​സി​ബി​യോ​ട് ന​ന്ദി പ​റ​യു​ന്ന​താ​യി ബെ​ഥ​ൽ കു​റി​ച്ചു. മി​ക​ച്ച ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച ആ​ർ​സി​ബി​ക്ക് ന​ന്ദി. എ​ന്‍റെ ആ​ദ്യ ഐ​പി​എ​ൽ അ​നു​ഭ​വ​ത്തി​നാ​യി ഇ​തി​ലും മി​ക​ച്ചൊ​രു ഫ്രാ​ഞ്ചൈ​സി​യെ ല​ഭി​ക്കാ​നി​ല്ല.

ക്രി​ക്ക​റ്റി​ലെ ഇ​തി​ഹാ​സ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ഡ്ര​സിം​ഗ് റൂ​മും മൈ​താ​ന​വും പ​ങ്കി​ടാ​ൻ ക​ഴി​ഞ്ഞ​തും അ​തി​ലു​പ​രി ര​ണ്ട് കി​രീ​ട​നേ​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ൻ സാ​ധി​ച്ച​തും വ​ലി​യ ബ​ഹു​മ​തി​യാ​യി കാ​ണു​ന്നു. വ​രാ​നി​രി​ക്കു​ന്ന ഐ​പി​എ​ൽ സീ​സ​ണി​ൽ ക​ളി​ക്കു​ന്ന​തി​നു​പ​ക​രം കാ​ൽ​മു​ട്ടി​ലെ പ​രി​ക്ക് പൂ​ർ​ണ​മാ​യി ഭേ​ദ​മാ​ക്കു​ന്ന​തി​നാ​യി​രി​ക്കും ശ്ര​ദ്ധ ന​ൽ​കു​ക​യെ​ന്നും ഇ​ടം​കൈ​യ​ൻ ബാ​റ്റ​റാ​യ ബെ​ഥ​ൽ വ്യ​ക്ത​മാ​ക്കി. ഐ​പി​എ​ൽ 2027 മി​നി ലേ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ആ​ർ​സി​ബി താ​ര​ത്തെ ടീ​മി​ൽ നി​ല​നി​ർ​ത്തി​യി​രു​ന്നി​ല്ല.

Tags : IPL2027 JacobBethell Ipl EnglandCricket AnkleInjury Cricket Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up