x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ൾ: ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

വെബ് ഡെസ്ക്
Published: September 27, 2026 04:55 AM IST | Updated: September 27, 2026 04:55 AM IST

കൊ​ര​ട്ടി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു ദ​ർ​ശ​ന​പു​ണ്യം തേ​ടി​യെ​ത്തു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ​ക്കാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ 10, 11 തീ​യ​തി​ക​ളി​ലാ​ണു തി​രു​നാ​ൾ. തി​രു​നാ​ൾ​ദി​ന​മാ​യ 11നു ​പു​ല​ർ​ച്ചെ അ​ഞ്ചി​ന് കൊ​ര​ട്ടി​മു​ത്തി​യു​ടെ അ​ത്ഭു​ത​രൂ​പം മ​ദ്ബ​ഹ​യി​ൽ​നി​ന്നു പു​റ​ത്തെ​ ടു​ത്ത് ഭ​ക്ത​ർ​ക്ക് വ​ണ​ങ്ങു​ന്ന​തി​നാ​യി എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്കും. 17,18 തീ​യ​തി​ക​ളി​ൽ എ​ട്ടാ​മി​ട​വും 24, 25 തീ​യ​തി​ക​ളി​ൽ പ​തി​ന​ഞ്ചാ​മി​ട​വും ആ​ഘോ​ഷി​ക്കും.

തി​രു​നാ​ളി​ന്‍റെ മു​ന്നോ​ടി​യാ​യി ഒ​ന്നി​ന് ദീ​പാ​ല​ങ്കാ​ര​ത്തി​ന്‍റെ സ്വി​ച്ച്ഓ​ണും ര​ണ്ടി​ന് പൂ​വ​ൻ​കാ​യ നേ​ർ​ച്ച​യു​ടെ ച​രി​ത്ര​സ്മ​ര​ണ പു​തു​ക്കി മേ​ലൂ​ർ ദേ​വാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള പൂ​വ​ൻ​കു​ല​സ​മ​ർ​പ്പ​ണ​വും ന​ട​ക്കും. ഏ​ഴി​നു വൈ​കീ​ട്ട് നാ​ലി​ന് ജ​പ​മാ​ല, ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്കു​ശേ​ഷം വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ ക​ക്കാ​ട്ട് കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​മാ​യി ടൗ​ണ്‍ ക​പ്പേ​ള​യി​ലെ​ത്തും.

കൊ​ര​ട്ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നാ​ണ് പ​തി​വു​പോ​ലെ ടൗ​ണ്‍ ക​പ്പേ​ള തി​രു​നാ​ൾ ന​ട​ത്തു​ന്ന​ത്. വൈ​കീ​ട്ട് 5.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​സി​ന്‍റോ ചീ​ര​ക​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജി​റി​ൽ ചി​റ​യ്ക്ക​ൽ മ​ണ​വാ​ള​ൻ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.

തി​രു​നാ​ളി​ന്‍റെ ഏ​കോ​പ​നം കു​റ്റ​മ​റ്റ​താ​ക്കാ​ൻ 15 ലീ​ഡ​ർ​മാ​രും 250ലേ​റെ വോ​ള​ണ്ടി​യ​ർ​മാ​രും അ​ട​ങ്ങു​ന്ന തി​രു​നാ​ൾ ക​മ്മി​റ്റി​ക്കു രൂ​പം ന​ൽ​കി. കൊ​ര​ട്ടി​മു​ത്തി​യു​ടെ പ്ര​ധാ​ന നേ​ർ​ച്ച​യാ​യ പൂ​വ​ൻ​കാ​യ 70 ട​ണ്‍ നാ​ട്ടി​ൽ​നി​ന്നും ത​മി​ഴ്നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​മാ​യി സം​ഭ​രി​ക്കും. ഭ​ക്ത​ർ​ക്ക് മു​ഴു​വ​ൻ സ​മ​യ മെ​ഡി​ക്ക​ൽ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം പ​ള്ളി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.വാ​ഹ​ന പാ​ർ​ക്കിം​ഗി​നും സൗ​ക​ര്യ​മൊ​രു​ക്കി. മ​ദു​രാ​കോ​ട്സ് ഗ്രൗ​ണ്ട്, എം​എ​എം ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട് എ​ന്നി​വ​യ്ക്കു​പു​റ​മെ പ​ള്ളി​ക്കു ചു​റ്റും പ​ത്തി​ട​ങ്ങ​ളി​ലാ​യി 18.5 ഏ​ക്ക​ർ ഭൂ​മി പാ​ർ​ക്കിം​ഗി​നാ​യി സ​ജ്ജ​മാ​ക്കി.

തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ പ​ള്ളി​പ​രി​സ​ര​ങ്ങ​ളും സ​മീ​പ​റോ​ഡു​ക​ളും മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ത്യേ​ക​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. ജൈ​വ, അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ചു സം​സ്ക​രി​ക്കും. ആ​രോ​ഗ്യ​വ​കു​പ്പ് നി​ഷ്ക​ർ​ഷി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളെ പ​ള്ളി​അ​ങ്ക​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.

ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ പൊ​ലി​സ് റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കി ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തും. ജം​ഗ്ഷ​നി​ൽ ദേ​ശീ​യ​പാ​ത​യ്ക്കു കു​റു​കെ​യും സ്പാ​നി​നു താ​ഴെ​യും കാ​ൽ​ന​ട യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. തി​രു​നാ​ൾ​ദി​ന​ങ്ങ​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കും കെ ​എ​സ്ആ​ർ​ടി​സി​ക്കും പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് ന​ട​ക്കു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​നു​ശേ​ഷം പ​തി​വ് വെ​ടി​ക്കെ​ട്ടി​നു​പ​ക​രം ആ​ധു​നി​ക ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ വ​ർ​ണ​മ​ഴ ഒ​രു​ക്കും. വെ​ടി​ക്കെ​ട്ട് ഒ​ഴി​വാ​ക്കി ആ​കാ​ശ​വി​സ്മ​യം തീ​ർ​ക്കു​ന്ന പു​തി​യ സം​വി​ധാ​ന​മാ​ണ് ഇ​ത്ത​വ​ണ ഒ​രു​ക്കു​ന്ന​ത്.

ഭ​വ​ന​നി​ർ​മാ​ണം, വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി, ദേ​വ​മ​ത ആ​ശു​പ​ത്രി മു​ഖേ​ന​യു​ള്ള സൗ​ജ​ന്യ ഡ​യാ​ലി​സി​സ്, അ​ർ​ഹ​രാ​യ​വ​ർ​ക്ക് സാ​ന്പ​ത്തി​ക​സ​ഹാ​യം തു​ട​ങ്ങി​യ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ന്നു​വ​രു​ന്ന​താ​യി വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ ക​ക്കാ​ട്ട് പ​റ​ഞ്ഞു. ഏ​ക​ദേ​ശം 24 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ബാ​ങ്കും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ ക​ക്കാ​ട്ട്, ഇ​ട​വ​ക ട്ര​സ്റ്റി​മാ​രാ​യ ജോ​മോ​ൻ ജോ​സ്, റി​ജോ റാ​ഫേ​ൽ, തി​രു​നാ​ൾ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡോ. ​ജോ​ജോ നാ​ൽ​പ്പാ​ട്ട്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ഡേ​വി​ഡ് ക​വ​ല​ക്കാ​ട്ട്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ അ​ല​ക്സ് ജി​മ്മി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up