x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാതാ അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ ജീ​വി​തം  കാരുണ്യത്തിന്‍റെ അമൃതവർഷം: കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ

വെബ്ഡെസ്ക്
Published: September 27, 2026 01:31 AM IST | Updated: September 27, 2026 01:31 AM IST

അ​​​മി​​​ത്ഷാ

അ​​​മൃ​​​ത​​​പു​​​രി(കൊല്ലം): സ്‌​​​നേ​​​ഹ​​​ത്തി​​​ന്‍റെ നൂ​​​ലി​​​ല്‍ കോ​​​ര്‍​ത്ത് സ​​​മൂ​​​ഹ​​​ത്തെ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി മാ​​​താ അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി പ​​​രി​​​പാ​​​ലി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മി​​​ത്ഷാ. അ​​​മൃ​​​ത​​​പു​​​രി​​​യി​​​ല്‍ വി​​​ശ്വ​​​സേ​​​വാ ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​മി​​​ത്ഷാ. മാ​​​താ അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി​​​യു​​​ടെ ജീ​​​വി​​​തം കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ അ​​​മൃ​​​ത​​​വ​​​ര്‍​ഷ​​​മാ​​​ണ്. അ​​​ത് ഒ​​​രി​​​ട​​​ത്ത് മാ​​​ത്രം ഒ​​​തു​​​ങ്ങു​​​ന്ന​​​ത​​​ല്ല. ലോ​​​ക​​​ത്തി​​​ന്‍റെ എ​​​ല്ലാ ഭാ​​​ഗ​​​ത്തും സേ​​​വ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ അ​​​നേ​​​കാ​​​യി​​​രം പേ​​​ര്‍​ക്ക് ആ​​​ശ്വാ​​​സം പ​​​ക​​​രു​​​ക​​​യാ​​​ണെ​​ന്നും അ​​​മി​​​ത്ഷാ പ​​​റ​​​ഞ്ഞു.

കൊ​​​ച്ചി, ഫ​​​രീ​​​ദാ​​​ബാ​​​ദ് അ​​​മൃ​​​ത ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തു​​​ന്ന 20 കോ​​​ടി രൂ​​​പ​​​യു​​​ടെ ചി​​​കി​​​ത്സാ പ​​​ദ്ധ​​​തി​​​ക​​​ള്‍​ക്ക് ച​​​ട​​​ങ്ങി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​യി. പ​​​ദ്ധ​​​തിക്ക് അ​​​ര്‍​ഹ​​​രാ​​​യ​​​വ​​​ര്‍ അ​​​മി​​​ത്ഷാ​​​യി​​​ല്‍ നി​​​ന്ന് സാ​​​ക്ഷ്യ​​​പ​​​ത്രം ഏ​​​റ്റു​​​വാ​​​ങ്ങി. 1,000 രോ​​​ഗി​​​ക​​​ള്‍​ക്കാ​​​ണ് ഇ​​​തി​​​ലൂ​​​ടെ പൂ​​​ര്‍​ണ​​​മാ​​​യി സൗ​​​ജ​​​ന്യ​​​മാ​​​യി വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ഗ​​​ര്‍​ഭ​​​പാ​​​ത്രം മാ​​​റ്റി​​​വ​​​യ്ക്ക​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ​​​യും ഈ ​​​പ​​​ദ്ധ​​​തി വ​​​ഴി ന​​​ട​​​പ്പാ​​​ക്കു​​​ന്നു​​​ണ്ട്. പ്ര​​​ള​​​യം ദു​​​ര​​​ന്തം വി​​​ത​​​ച്ച അ​​​സാ​​​മി​​​ല്‍ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി മ​​​ഠം ന​​​ല്‍​കു​​​ന്ന ര​​​ണ്ട് കോ​​​ടി​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യം ആ​​​സാം വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ഡോ. ​​​ര​​​നോ​​​ജ് പെ​​​ഗു​​​വി​​​ന് കൈ​​​മാ​​​റി.

ഈ ​​​വ​​​ര്‍​ഷ​​​ത്തെ അ​​​മൃ​​​ത​​​കീ​​​ര്‍​ത്തി പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​ര്‍​ഹ​​​നാ​​​യ അ​​​ഡ്വ. പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ന്‍ പി​​​ള്ള​​​യും അ​​​മി​​​ത് ഷാ​​​യി​​​ല്‍ നി​​​ന്ന് പു​​​ര​​​സ്‌​​​കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. ച​​​ട​​​ങ്ങി​​​ല്‍ മ​​​ന്ത്രി​​​മാ​​​രാ​​​യ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍, എം. ലി​​​ജു, എ​​​ന്‍.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍ എം​​​പി എം​​​എ​​​ല്‍​എ​​​മാ​​​രാ​​​യ സി.​​​ആ​​​ര്‍. മ​​​ഹേ​​​ഷ്, അ​​​ബി​​​ന്‍ വ​​​ര്‍​ക്കി, രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍, വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍, ബി.​​​ബി. ഗോ​​​പ​​​കു​​​മാ​​​ര്‍, ഉ​​​മാ തോ​​​മ​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​യ​​​ര്‍ വി.​​​വി. രാ​​​ജേ​​​ഷ്, ബി​​​ജെ​​​പി ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍, പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ്, ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ന്‍, ജോ​​​ര്‍​ജ കു​​​ര്യ​​​ന്‍, പ​​​ത്മ​​​ജ വേ​​​ണു​​​ഗോ​​​പാ​​​ല്‍, എ​​​സ്. പ്ര​​​ശാ​​​ന്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി മ​​​ഠം വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ സ്വാ​​​മി അ​​​മൃ​​​ത​​​സ്വ​​​രൂ​​​പാ​​​ന​​​ന്ദ​​​പു​​​രി സ്വാ​​​ഗ​​​ത​​​വും മ​​​ഠം ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പൂ​​​ര്‍​ണാ​​​മൃ​​​താ​​​ന​​​ന്ദ​​​പു​​​രി ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. മാ​​​താ അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി​​​യു​​​ടെ പി​​​റ​​​ന്നാ​​​ള്‍ ദി​​​ന​​​മാ​​​യ ഇ​​​ന്ന് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഉ​​​പ​​​രാഷ്്ട്രപ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ക്കും.

Tags : Deepika DeepikaNewspaper BreakingNews Mata Amritanandamayi's life is a shower compassion:

Recent News

Corehub Up