27 ശതമാനം മഴക്കുറവ്
തിരുവനന്തപുരം: പ്രതീക്ഷിച്ച മഴയുടെ കണക്കു തികയ്ക്കാനാകാതെ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽനിന്ന് പിൻവാങ്ങുന്നു. ഇന്നലെയോടെ സംസ്ഥാനത്ത് കാലവർഷം തീർത്തും ദുർബലമായതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.
ജൂണ്‍ ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്കിൽ സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയിൽ 27 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ വരെ 1985.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 1446.4 മില്ലിമീറ്റർ മാത്രമാണ്.
Tags : Deepika DeepikaNewspaper BreakingNews 27% rainfall deficit in Kerala