മോണ്‍. തോമസ് ആനിമൂട്ടില്‍
കോട്ടയം: കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മോണ്‍. തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേക ശുശ്രൂഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിനാണു മെത്രാഭിഷേക ശുശ്രൂഷകള്‍ . വിവിധ സഭകളെ പ്രതിനിധീകരിച്ച് 50ല്‍പ്പരം മെത്രാന്മാര് ശുശ്രൂഷകളില്‍ പങ്കാളികളാകും. ചടങ്ങുകള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ സഹകാര്‍മികരായിരിക്കും.
കോഴിക്കോട് ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സന്ദേശം നല്‍കും. തുടര്‍ന്ന് നിയുക്ത സഹായമെത്രാന്‍ മോണ്‍. തോമസ് ആനിമൂട്ടില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് അനുമോദന സന്ദേശം നല്‍കും. ജനപ്രതിനിധികള്‍, രാഷ്്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍, വൈദികര്‍, സന്യസ്തര്‍, അതിരൂപതയിലെ ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍, യുവജനങ്ങള്‍, അതിരൂപതയിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പടെ നാലായിരത്തോളം പേര് ശുശ്രൂഷകളില്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.
Tags : Deepika DeepikaNewspaper BreakingNews Episcopal ordination Msgr. Thomas Animootil