ദീപിക
കോട്ടയം: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ദീപിക സംഘടിപ്പിച്ച ജനകീയ റീൽസ് മത്സരത്തിൽ പാമ്പാടി വിമലാംബിക സീനിയർ സെക്കൻഡറി സ്കൂൾ ടീം തയാറാക്കിയ റീൽസ് ഒന്നാമതെത്തി സമ്മാനമായ ലാപ്ടോപ് സ്വന്തമാക്കി.
നേര്യമംഗലം നീണ്ടപാറ സെന്റ് മേരീസ് എൽപി സ്കൂൾ ടീം രണ്ടാം സ്ഥാത്തിനുള്ള ടാബ് കരസ്ഥമാക്കി. കളത്തിപ്പടി ഗിരിദീപം സെൻട്രൽ സ്കൂൾ ടീം മൂന്നാം സ്ഥാനത്തിനുള്ള മൊബൈൽ ഫോൺ കരസ്ഥമാക്കി. സംസ്ഥാനത്തുടനീളമുള്ള ധാരാളം ഫുട്ബോൾ പ്രേമികൾ പങ്കെടുത്ത മത്സരത്തിൽനിന്ന് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളുടെയും വിധിനിർണയത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്.
പ്രമുഖ ഊർജ നിർമാണ സ്ഥാപനമായ യുണീക് എനർജിയാണ് മത്സരത്തിന്റെ മുഖ്യ പ്രായോജകർ. വിജയികൾക്കുള്ള സമ്മാനങ്ങൾ ദീപികയുടെ 140-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് 29ന് ഉച്ച്കഴിഞ്ഞ് 3.30ന് ചങ്ങനാശേരി ഇടിഞ്ഞില്ലം ഹോട്ടൽ അർകാഡിയ പ്ലാസയിൽ നടക്കുന്ന എക്സലൻസ് അവാർഡ് ദാന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിതരണം ചെയ്യും.
ദീപികയും കോട്ടയം സിറിൽസ് ജ്വല്ലറിയും സംയുക്തമായി സംഘടിപ്പിച്ച ഫിഫ ലോകകപ്പ് പ്രവചന മത്സരത്തിലെ ബമ്പർ വിജയി കണ്ണൂർ സ്വദേശിയായ ജോബി ജോണിനുള്ള സമ്മാനമായ ഒരു പവൻ സ്വര്ണനാണയവും ചടങ്ങിൽ സമ്മാനിക്കും.
Tags : Deepika DeepikaNewspaper BreakingNews Deepika-Unique Energy Reels Contest