x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടു​ത്ത​ത് കൂ​ടി​പ്പോ​യ​താ​ണ് പ്ര​ശ്നം; ‌എ​ൽ​ഡി​എ​ഫി​നെ​തി​രെ വോ​ട്ട് ചെ​യ്ത​വ​ർ ന​ര​കി​ക്കു​മെ​ന്ന് കെ.​ടി. ജ​ലീ​ൽ

വെബ് ഡെസ്‌ക്
Published: September 27, 2026 01:14 AM IST | Updated: September 27, 2026 01:14 AM IST

കെ.​ടി. ജ​ലീ​ൽ

ക​ൽ​പ്പ​റ്റ: ‌എ​ൽ​ഡി​എ​ഫി​നെ​തി​രെ വോ​ട്ട് ചെ​യ്ത​വ​ർ ന​ര​കി​ക്കു​മെ​ന്ന് സി​പി​എം നേ​താ​വ് കെ.​ടി. ജ​ലീ​ൽ. ആ​ർ​എ​സ്എ​സും കോ​ൺ​ഗ്ര​സും ലീ​ഗും ന​ട​ത്തി​യ കു​പ്ര​ച​ര​ണ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നോ​ട്‌ ചെ​യ്ത​ത് കൊ​ടും​പാ​ത​ക​മാ​ണ്. പാ​ര് ത​ന്ന പൂ​വ​ൻ​പ​ഴം തൊ​ണ്ട​യി​ൽ കൊ​ണ്ടി​ല്ല. സ​ർ​ക്കാ​ർ കൊ​ടു​ത്ത പൂ​വ​ൻ പ​ഴം തൊ​ള്ള​യി​ൽ കൊ​ണ്ടി​ല്ല. ഇ​ട​തു​പ​ക്ഷ​ത്തി​ന് എ​തി​രാ​യി വോ​ട്ട് ചെ​യ്ത​ത് അ​തു​കൊ​ണ്ടാ​ണെ​ന്നും കെ.​ടി.​ജ​ലീ​ൽ ആ​രോ​പി​ച്ചു.

കൊ​ടു​ത്ത​ത് കൂ​ടി​പ്പോ​യ​താ​ണ് പ്ര​ശ്ന​മാ​യ​ത്. അ​ല്ലാ​തെ എ​ന്ത് കു​റ്റ​മാ​ണ് 10 കൊ​ല്ലം ഭ​രി​ച്ച സ​ർ​ക്കാ​രി​നെ​തി​രെ ഉ​ന്ന​യി​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ജ​ലീ​ൽ ചോ​ദി​ച്ചു. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ളു​ക​ൾ വ​സ്തു​ത മ​ന​സി​ലാ​ക്കി​യ​തെ​ന്നും ജ​ലീ​ൽ വ്യ​ക്ത​മാ​ക്കി.

മാ​റ്റ​ത്തി​ന് വോ​ട്ട് ചെ​യ്ത​വ​ർ​ക്ക് ഇ​പ്പോ​ൾ ശ​രി​ക്കും കി​ട്ടു​ന്നു​ണ്ട്. പ​വ​ർ ക​ട്ടാ​ണ് സ​മ്മാ​നം. പെ​ൻ​ഷ​ൻ എ​പ്പോ​ൾ കി​ട്ടു​മെ​ന്ന് പ​ട​ച്ചോ​ന് മാ​ത്ര​മേ അ​റി​യൂ എ​ന്നും കെ.​ടി.​ജ​ലീ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : KTJaleel LDF CPM UDF RSS NewsUpdate Headlines

Recent News

Corehub Up